Get Updates
Get notified of breaking news, exclusive insights, and must-see stories!

ദീദിയെ മോദി മലയർത്തിയടിക്കും; ബംഗാളിൽ ബിജെപി ഭരണം പിടിക്കുമെന്ന് സർവ്വെ

ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോണ്‍ഗ്രസിനെ അട്ടിമറിച്ച് ബിജെപി ഭരണം പിടിക്കുമെന്ന് പി മാർക് സർവ്വെ. ബി ജെ പിക്ക് 150 മുതൽ 175 സീറ്റുകൾ വരെ സീറ്റുകൾ ലഭിക്കുമെന്നാണ് സർവ്വെ പ്രവചനം. 118 മുതൽ 138 വരെ സീറ്റുകളാണ് തൃണമൂലിന് പ്രവചിക്കുന്നത്. 294 അംഗ നിയമസഭയിൽ ആകെ 148 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യമായുള്ളത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പാർട്ടി 294 സീറ്റുകളിൽ 213 സീറ്റുകൾ നേടിയാണ് അധികാരത്തുടർച്ച നേടിയത്. ബി ജെ പിയുടെ കൊണ്ടുപിടിച്ച പ്രചരണങ്ങളെല്ലാം അന്ന് അസ്ഥാനത്തായി. 77 സീറ്റുകളായിരുന്നു അന്ന് ബിജെപിക്ക് ലഭിച്ചത്. 2016-ൽ വെറും 3 സീറ്റുകൾ മാത്രമുണ്ടായിരുന്ന ബിജെപിക്ക് ഇത് വലിയ ഉയർച്ചയായിരുന്നെങ്കിലും, അധികാരം പിടിക്കുമെന്ന പ്രതീക്ഷകൾ പൂർത്തിയാകാതെ പോയി. തെരഞ്ഞെടുപ്പിന് മുമ്പ് ശക്തമായ പ്രചാരണവും കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലും ഉണ്ടായിരുന്നുവെങ്കിലും അതൊന്നും ബി ജെ പിയെ തുണച്ചില്ല.

modibjp-

അതേസമയം ഇത്തവണ സംസ്ഥാനത്ത് ബി ജെ പി അമിത പ്രതീക്ഷയിലാണ്. അടിത്തട്ടിലും മേൽത്തട്ടിലും പരമാവധി സ്വാധീനമുണ്ടാക്കുന്ന നീക്കങ്ങളും പ്രചരണങ്ങളുമാണ് ബി ജെ പി കാഴ്ചവെച്ചത്. കഴിഞ്ഞ തവണത്തെ പരാജയങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ടായിരുന്നു ബി ജെ പിയുടെ പ്രചരണ തന്ത്രങ്ങൾ. ദീദിയെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ തവണ ബി ജെ പി പ്രചരണം നയിച്ചത്. എന്നാൽ ഇത് അവർക്ക് ഗുണം ചെയ്തെന്നാണ് ബി ജെ പി വിലയിരുത്തൽ. ഈ സാഹചര്യത്തിൽ തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയെയും ഭരണസംവിധാനത്തേയും ലക്ഷ്യം വെച്ചായിരുന്നു ബി ജെ പി പ്രചരണം നയിച്ചത്. ഇതെല്ലാം ഇത്തവണ തങ്ങൾക്ക് അനുകൂലമാണെന്ന് പാർട്ടി കരുതുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+