കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോമാളിയാവുന്നത് നിര്‍ത്തൂ... കൊറോണയില്‍ മോദിക്ക് രാഹുലിന്റെ വിമര്‍ശനം, പ്രതികരണം ഇങ്ങനെ!!

Google Oneindia Malayalam News

ദില്ലി: കൊറോണ ഭീതി ശക്തമാവുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. കോമാളിയാവുന്നത് അദ്ദേഹം അവസാനിപ്പിക്കണമെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുന്നുവെന്ന തരത്തില്‍ ബഹുമാനപ്പെട്ട പിഎംഒയ്ക്ക്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുകയാണെന്ന നിങ്ങളുടെ കോമാളിത്തരങ്ങള്‍ അവസാനിപ്പിക്കൂ, ഇന്ത്യ അടിയന്തരാവസ്ഥയെ നേരിട്ട് കൊണ്ടിരിക്കുകയാണ്. കൊറോണ വൈറസിന്റെ വെല്ലുവിളി ഏറ്റെടുത്ത് കൊണ്ട് ശ്രദ്ധ എല്ലാ ഇന്ത്യക്കാരിലേക്കും മാറ്റിവെക്കണമെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

1

അതേസമയം കൊറോണ വൈറസില്‍ സര്‍ക്കാരിന്റെ നിസ്സംഗാവസ്ഥയെയും രാഹുല്‍ വിമര്‍ശിച്ചിരുന്നു. ഏതൊരു രാജ്യത്തിന്റെയും നേതാക്കള്‍ പരീക്ഷണം നേരിടുന്ന സമയം ജീവിതത്തിലുണ്ടാവും. യഥാര്‍ത്ഥ നേതാവ് പ്രശ്‌നങ്ങളെ വഴിത്തിരിച്ച് വിടാനുള്ള പരിപൂര്‍ണമായ ശ്രമത്തിലായിരിക്കാം. കൊറോണ കാരണം ബാധിക്കപ്പെടുന്ന ജനങ്ങളെയും സമ്പദ് വ്യവസ്ഥയെയും അവര്‍ക്ക് അതിലൂടെ രക്ഷിക്കാന്‍ സാധിക്കുമെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ ഈ ട്വീറ്റില് ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല.

ഇതിനിടെ കൊറോണയില്‍ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ഭയപ്പെടേണ്ടതോ, പരിഭ്രാന്തരാവേണ്ടതോ ഇല്ല. നമ്മള്‍ ഒരുമിച്ച് ഇതിനെ നേരിടും. ചെറിയ കാര്യങ്ങളിലൂടെ സ്വയം സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കുമെന്നും മോദി പറഞ്ഞു. അതേസമയം മോദി വിവിധ മന്ത്രാലയങ്ങളുമായി കൊറോണ സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇന്ത്യയിലെത്തുന്നവര്‍ക്ക് ചികിത്സ ഉറപ്പാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

മോദി സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുന്നുവെന്ന ട്വീറ്റിനെ നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ദില്ലി കലാപത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഇതെന്നായിരുന്നു അധീര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചത്. എന്നാല്‍ സോഷ്യല്‍ മീഡിയയല്ല, മറിച്ച് വിദ്വേഷമാണ് ഉപേക്ഷിക്കേണ്ടതെന്ന് രാഹുല്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ വനിത ദിനത്തില്‍ സ്ത്രീകളെ പ്രചോദിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ പ്രഖ്യാപനം നടത്തിയതെന്ന് സസ്‌പെന്‍സ് അവസാനിപ്പിച്ച് മോദി വെളിപ്പെടുത്തിയിരുന്നു.

സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുകയാണെന്ന് മോദി... കിടിലന്‍ മറുപടിയുമായി രാഹുല്‍, പറഞ്ഞത് ഇങ്ങനെസോഷ്യല്‍ മീഡിയ ഉപേക്ഷിക്കുകയാണെന്ന് മോദി... കിടിലന്‍ മറുപടിയുമായി രാഹുല്‍, പറഞ്ഞത് ഇങ്ങനെ

English summary
modi will quit playing the clown says rahul on coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X