രജനികാന്തിന് പറ്റാത്തത് മോദിക്ക് സാധിക്കുമോ? ജയലളിതയെ കാണാന്‍ മോദി എത്തുമെന്ന്
കോയമ്പത്തൂര്‍: അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജയലളിതയെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്ന് റിപ്പോര്‍ട്ട്. നേരത്തേ ബിജെപി അദ്ധ്യക്ഷ അമിത്ഷാ, കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി എന്നിവര്‍ ജയലളിതയെ കാണാനെത്തിയിരുന്നു.
തമിഴ്‌നാട് സൂപ്പര്‍താരം രജനീകാന്തും മരുമകന്‍ ധനുഷും മകള്‍ ഐശ്വര്യയും ഞായറാഴ്ച ജയലളിതയെ കാണാന്‍ അപ്പോളോ ആശുപത്രിയില്‍ എത്തിയിരുന്നു എങ്കിലും കാണാനായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴും ജയലളിതയുടെ ആരോഗ്യ സ്ഥിതിതിയിയില്‍ ദുരൂഹതകളാണ് നിലനില്‍ക്കുന്നത്.

ചികിത്സ നടക്കുന്നു എന്നല്ലാതെ ജയലളിതയുടെ ആരോഗ്യ വിവരം സംബന്ധിച്ച കൃത്യമായ വിവരം ഇതുവരെ പുറത്തുവന്നിട്ടില്ലെന്നാണ് പാര്‍ട്ടി അണികളും തമിഴ്‌നാട്ടുകാരും വിശ്വസിക്കുന്നത്. സപ്തംബര്‍ 22 മുതല്‍ ചെന്നൈ അപ്പോളോ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ജയലളിത. സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ഹോസ്പിറ്റലിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം ചെന്നൈ ആശുപത്രിയില്‍ എത്തിയെന്ന അഭ്യൂഹങ്ങള്‍ ആശുപത്രി അധികൃതര്‍ നിഷേധിച്ചു.












Click it and Unblock the Notifications