Get Updates
Get notified of breaking news, exclusive insights, and must-see stories!

വഡോദരയില്‍ മോദിക്ക് രണ്ടരലക്ഷം ഭൂരിപക്ഷം

ഗാന്ധിനഗര്‍: മിഷന്‍ 272 ലേക്ക് അതിവേഗം കുതിച്ചുകയറുന്ന ബി ജെ പിക്ക് ആത്മവിശ്വാസമായി സേനാനായകന്റെ വിജയം. സ്വന്തം തട്ടകമായ വഡോദരയില്‍ രണ്ടരരലക്ഷത്തില്‍ പരം വോട്ടുകള്‍ക്കാണ് മോദി വിജയക്കൊടി പാറിച്ചത്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ മധുസൂദനന്‍ മിസ്ത്രിയാണ് മോദിക്ക് മുന്നില്‍ മുട്ടുമടക്കിയത്.

തന്റെ രണ്ടാമത്തെ മണ്ഡലമായ വാരാണാസിയിലും മോദി വിജയത്തിലേക്ക് കുതിക്കുകയാണ്. ശക്തമായ മത്സരം നടക്കുമെന്ന് പ്രതീക്ഷിച്ച വാരണാസിയില്‍ അരവിന്ദ് കെജ്രിവാളിനെതിരെ മോദിക്ക് വ്യക്തമായ ലീഡുണ്ട്. സുല്‍ത്താന്‍ പുരിയില്‍ ബി ജെ പി യുവനേതാവ് വരുണ്‍ ഗാന്ധി ജയിച്ചു. ആകെ ഒമ്പത് സീറ്റുകളില്‍ ബി ജെ പി വിജയിച്ചു.

Modi

പാര്‍ട്ടി വിജയത്തിലേക്ക് കുതിക്കുന്ന കാഴ്ചകള്‍ ഗാന്ധിനഗറിലെ വീട്ടിലിരുന്നാണ് മോദി കാണുന്നത്. വൈകുന്നേരം വ്യക്തമായ ഫലങ്ങള്‍ പുറത്തുവന്നതിന് ശേഷം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച. പിന്നീട് പ്രധാനമന്ത്രി പദത്തിലേക്കുള്ള ആഘോഷപ്പരിപാടികള്‍.

1998 മുതല്‍ ബി ജെ പിയുടെ കുത്തക സീറ്റാണ് വഡോദര. 1996 ലെ തിരഞ്ഞെടുപ്പിലാണ് ഇവിടെ അവസാനമായി കോണ്‍ഗ്രസ് പാര്‍ട്ടി ജയിച്ചത്. തുടര്‍ന്നിങ്ങോട്ട് 98ലും 99ലും 2004ലും ജയബെന്‍ താക്കൂറും 2009 ല്‍ ബാലകൃഷ്ണ ഖണ്ഡേറാവു ശുക്ലയും ബി ജെ പി ടിക്കറ്റില്‍ ജയിച്ചു. അവസാനം നടന്ന പൊതു തിരഞ്ഞെടുപ്പില്‍ 57.4 ശതമാനം വോട്ടുകളാണ് ബി ജെ പിക്ക് കിട്ടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+