വാരാണാസിയിലും മോദി
വാരണാസി: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്ക് വാരണാസിയിലും വിജയം. ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരിവന്ദ് കെജ്രിവാളിനെയാണ് മോദി ക്ഷേത്രനഗരിയായ വാരണാസിയില്‍ തോല്‍പ്പിച്ചത്. ശക്തമായ മത്സരം നടക്കും എന്ന് പ്രതീക്ഷിച്ച വാരണാസിയില്‍ അനായാസമായിരുന്നു മോദിയുടെ വിജയം.
നേരത്തെ സ്വന്തം തട്ടകമായ വഡോദരയില്‍ രണ്ടരരലക്ഷത്തില്‍ പരം വോട്ടുകള്‍ക്ക് മോദി വിജയിച്ചിരുന്നു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ മധുസൂദനന്‍ മിസ്ത്രിയെയാണ് മോദി വഡോദരയില്‍ തോല്‍പിച്ചത്. കര്‍ണാടകയില്‍ പ്രമുഖ ബി ജെ പി നേതാക്കളായ ബി എസ് യെഡിയൂരപ്പ, ഡി വി സദാനന്ദ ഗൗഡ എന്നിവര്‍ വിജയിച്ചു.

ഗാസിയാബാദില്‍ നിന്നും ബി ജെ പി സ്ഥാനാര്‍ഥി വി കെ സിംഗ് വിജയിച്ചു. ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി 321 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് എത്തിയതോടെ എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
വഡോദരയിലും വാരണാസിയിലും ഇരട്ടജയത്തോടെ മോദി ബി ജെ പിയെ മുന്നില്‍ നിന്നും നയിക്കുകയാണ്. 1998 മുതല്‍ ബി ജെ പിയുടെ കുത്തക സീറ്റാണ് വഡോദര. വാരാണാസിയിലും കഴിഞ്ഞ തവണ ബി ജെ പിയാണ് ജയിച്ചത്. വാരണാസി എം പി ആയിരുന്ന മുരളി മനോഹര്‍ ജോഷി ഇത്തവണ കാണ്‍പൂരിലാണ് മത്സരിക്കുന്നത്.












Click it and Unblock the Notifications