അദ്വാനിക്ക് പിറന്നാളാശംസകളുമായി മോഡി
ദില്ലി: നവംബര്‍ എട്ടിന് ബിജെപി മുതിര്‍ന്ന നേതാവ് ലാല്‍ കൃഷ്ണ അദ്വാനിയുടെ എണ്‍പത്തിയാറാം പിറന്നാളായിരുന്നു. പാര്‍ട്ടിക്കകത്തെ ചില വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും നേതാക്കളെല്ലാം എന്നും ഒറ്റക്കെട്ടാണ്.
അതുകൊണ്ട് തന്നെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിന് പിറന്നാള്‍ ആശംസകളുമായി ഗുജറാത്ത് മുഖ്യമന്ത്രിയും പാര്‍ട്ടി പ്രധാനമന്ത്രി സ്ഥാനാര്‍ത്തിയുമായ നരേന്ദ്ര മോഡി അദ്വാനിയുടെ വീട്ടിലെത്തി. 15 മിനിട്ടോളം വീട്ടില്‍ അദ്വാനിക്കൊപ്പം ചെലവഴിച്ചാണ് മോഡി മടങ്ങിയത്. ഉത്തര്‍ പ്രദേശിലെ റാലിയില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്നതിന് മുമ്പാണ് അദ്വാനിയുടെ വീട്ടിലെത്തി മോഡി പിറന്നാളാശംസകള്‍ അറിയിച്ചത്. നേരത്തെ തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയും മോഡി അദ്വാനിക്ക് പിറന്നാളാംശസകള്‍ അറിയിച്ചിരുന്നു.

പാര്‍ട്ടി മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തതിനെതിരെ ആദ്യം അദ്വാനി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുള്ള പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ നിന്നു പേലും അദ്ദേഹം വിട്ടു നിന്നു. ഒടുവില്‍ ആര്‍എസ്എസ് ഇടപെട്ട് പിണക്കം ഒത്തു തീര്‍ക്കുകയായിരുന്നു. പിന്നീട് മോഡിയെ പ്രശംസിച്ചുള്ള അദ്വാനിയുടെ പ്രസംഗവും ഇരുവരും ഒരുമിച്ച് വേദിയില്‍ പ്രത്യക്ഷപ്പെട്ടതെല്ലാം വാര്‍ത്തയായിരുന്നു.
1927 നവംബര്‍ എട്ടിന് ഇന്ന് പാകിസ്താന്റെ ഭാഗമായ കറാച്ചിയിലെ സിന്ധി പ്രവശ്യയിലായിരുന്നു അദ്വാനിയുടെ ജനനം. വാജ്‌പേയി മന്ത്രിസഭയില്‍ അഭ്യന്തരകാര്യ മന്ത്രി ആയിരുന്നു അദ്വാനി നടത്തിയ രഥ യാത്രകള്‍ ബിജെപിയുടെ വളര്‍ച്ചയിലെ നാഴികക്കല്ലുകളാണ്.
ഇന്ത്യന്‍ പാര്‍ലിമെന്റ്റേറിയന്മാരില്‍ ഏറ്റവും കൂടുതല്‍ തവണ ഒരു മണ്ഡലത്തിനെ പ്രതിനിധീകരിച്ചവരില്‍ പ്രധാനിയാണ് അദ്വാനി. 2002 മുതല്‍ 2004 വരെ ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായിരുന്നിട്ടുള്ള ഇദ്ദേഹം നിലവില്‍ 14-ാം ലോകസഭയിലെ പ്രതിപക്ഷനേതാവാണ്.












Click it and Unblock the Notifications