Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധി @46: പിറന്നാള്‍ ആശംസയുമായി നരേന്ദ്ര മോദിയും!

ദില്ലി: കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിക്ക് ജൂണ്‍ 19 ഞായറാഴ്ച പിറന്നാള്‍. രാഹുലിന്റെ നാല്‍പ്പത്തിയാറാം പിറന്നാളാണിത്. അമ്മ സോണിയാ ഗാന്ധിയില്‍ നിന്നും രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇത്തവണത്തെ പിറന്നാള്‍ എന്ന പ്രത്യേകതയും ഉണ്ട്. അമേഠിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം കൂടിയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഈ മോസ്റ്റ് എലിജിബ്ള്‍ ബാച്ചിലര്‍.

ജന്മദിനത്തില്‍ രാഹുല്‍ ഗാന്ധിക്ക് ആശംസകളുമായി വിവിധ പാര്‍ട്ടി നേതാക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തി. കൂറ്റന്‍ പിറന്നാള്‍ കേക്കുകളാണ് രാജ്യമെമ്പാടുമുള്ള പ്രവര്‍ത്തകര്‍ രാഹുലിന്റെ പിറന്നാള്‍ ദിവസം മുറിക്കുന്നത്. സന്തോഷത്തോടൊപ്പം ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നു. രാഹുലിന്റെ പഴയ ചിത്രങ്ങളും മാതാപിതാക്കള്‍ക്കൊപ്പമുള്ള അപൂര്‍വ്വ നിമിഷങ്ങളും കൊണ്ട് നിറയുകയാണ് സമൂഹമാധ്യങ്ങള്‍.

narendra-modi-rahul-gandhi

പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖരും രാഹുല്‍ ഗാന്ധിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിക്ക് പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു ട്വിറ്ററില്‍ മോദിയുടെ ആശംസ. രാഹുല്‍ ഗാന്ധിക്ക് ആയുരാരോഗ്യങ്ങളും മോദി നേര്‍ന്നു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ട്വിറ്ററിലൂടെ രാഹുലിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു.

1970 ജൂണ്‍ 19നാണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടേയും സോണിയാ ഗാന്ധിയുടേയും മകനായി രാഹുല്‍ ഗാന്ധി ജനിച്ചത്. ഇപ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടാണ്. റോളിന്‍സ്, കേംബ്രിഡ്ജ് എന്നീ സര്‍വകലാശാലകളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷമാണ് രാഹുല്‍ യൂത്ത് കോണ്‍ഗ്രസിലൂടെ സജീവ രാഷ്ട്രീയത്തിലിറങ്ങിയത്. 2004 മുതല്‍ ലോക്സഭാ അംഗമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+