സോണിയാ ഗാന്ധിയെ ഞെട്ടിച്ച് നരേന്ദ്ര മോദി!
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വക ഒരു ബര്‍ത്ത് ഡേ സസ്‌പെന്‍സ്. സോണിയയുടെ പിറന്നാള്‍ ദിനത്തില്‍ കാലത്തേ തന്നെ ആശംസ അറിയിച്ചാണ് മോദി കോണ്‍ഗ്രസ് പ്രസിഡണ്ടിനെ ഞെട്ടിച്ചത്. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററാണ് മോദി സോണിയയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിക്കാന്‍ തിരഞ്ഞെടുത്തത്.
സോണിയാ ഗാന്ധിയുടെ അറുപത്തിയെട്ടാം പിറന്നാളാണ് ഡിസംബര്‍ ഒമ്പത് ചൊവ്വാഴ്ച. പിറന്നാള്‍ ദിനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ആശംസകള്‍. ആയുരാരോഗ്യങ്ങളോടെ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ - എന്നായിരുന്നു മോദി സോണിയാ ഗാന്ധിക്ക് വേണ്ടി ട്വിറ്ററില്‍ കുറിച്ചത്. ട്വിറ്ററില്‍ വന്‍ പ്രതികരണമാണ് മോദിയുടെ ട്വീറ്റിന് ലഭിച്ചത്.

എത്ര സുന്ദരം ഇന്ത്യന്‍ ജനാധിപത്യം
പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് ജന്മദിനാശംസകള്‍ അറിയിച്ചത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മഹത്വത്തിന് ഉദാഹരണമാണ് എന്ന് ചിലര്‍ ട്വിറ്ററില്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി പറഞ്ഞോ
രാഹുല്‍ ഗാന്ധി പോലും ഇത്ര നേരത്തെ സോണിയയെ ആശംസ അറിയിച്ചിട്ടുണ്ടാകില്ല എന്നാണ് മറ്റൊരാള്‍ ട്വിറ്ററില്‍ കുറിച്ചത്.

തിരിച്ച് വല്ലതും കിട്ടിയോ
എത്ര തവണ സോണിയ മോദിയെ ആശംസ അറിയിച്ചിട്ടുണ്ട് എന്ന ചോദ്യമാണ് മറ്റ് ചിലര്‍ക്ക് ചോദിക്കാനുള്ളത്.

ആഘോഷങ്ങളില്ല
ജമ്മു കാശ്മീരിലെ തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ജന്മദിനാഘോഷം വേണ്ട എന്ന തീരുമാനത്തിലാണ് സോണിയാ ഗാന്ധി.

സോണിയാ മെയ്‌നോ
1946 ഡീസംബര്‍ 9 ന് ഇറ്റലിയിലെ ലൂസിയാനോവിലാണ് എഡ്വിജ് അന്റോണിയ അല്‍ബിന മെയ്‌നോ എന്ന സോണിയാ ഗാന്ധി ജനിച്ചത്.

ഇന്ത്യയിലേക്ക്
രാജീവ് ഗാന്ധിയെ വിവാഹം ചെയ്ത് ഇന്ത്യയിലെത്തിയ സോണിയാ ഗാന്ധി രാജീവിന്റെ മരണത്തിന് ശേഷം 1997 ലാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷ
തൊട്ടടുത്ത വര്‍ഷം 1998 ല്‍ സോണിയാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായി തിരഞ്ഞടുക്കപ്പെട്ടു.

എല്ലാവരെയും ഞെട്ടിച്ചു
2004 ല്‍ ബി ജെ പിയെ തോല്‍പിച്ച് കോണ്‍ഗ്രസ് ഭൂരിപക്ഷം നേടി. സോണിയാ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട സോണിയ പിന്മാറി, മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായി.












Click it and Unblock the Notifications