കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യാ സന്ദർശനം പൂർത്തിയായി: ഷീ ജിൻ പിങ് നേപ്പാളിലേക്ക് തിരിച്ചു! ആഥിത്യ മര്യാദക്ക് പ്രശംസ..

Google Oneindia Malayalam News

Newest First Oldest First
5:25 PM, 12 Oct

ഇന്ത്യ-ചൈന അനൌദ്യോഗിക കൂടിക്കാഴ്ച അവസാനിച്ചു
4:08 PM, 12 Oct

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലിയിലേക്ക് മടങ്ങി. തമിഴ്നാട്ടിലെ മഹാബലിപുരത്ത് ഷീ ജിൻ പിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മടങ്ങിയത്.
2:42 PM, 12 Oct

അടുത്ത ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചൈനയിലേക്ക് ക്ഷണം. തിയ്യതി തീരുമാനിച്ച ശേഷം അറിയിക്കാമെന്ന് ഇന്ത്യൻ വിദേശകാര്യസെക്രട്ടറി വിജയ് ഗോഖലെ അറിയിച്ചിട്ടുണ്ട്.
2:37 PM, 12 Oct

ഷീ ജിൻ പിങിന്റെ സന്ദർശനത്തെക്കുറിച്ച് പ്രതികരണവുമായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ
1:42 PM, 12 Oct

ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ് നേപ്പാളിലേക്ക് പുറപ്പെടുന്നു. രണ്ട് ദിവത്തെ ഉച്ചകോടിക്ക് ശേഷമാണ് നേപ്പാളിലേക്ക് പോകുന്നത്.
1:21 PM, 12 Oct

ഷീ ജിൻ പിങ്ങിന് പട്ടിൽ നെയ്ത ചിത്രം സമ്മാനിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. സിരുമുഥൈപുതൂരിലെ കോ ഓപ്പറേറ്റീസ് സൊസൈറ്റിയാണ് ഇത് നെയ്തെടുത്തത്.
1:03 PM, 12 Oct

ചെന്നൈ ഉച്ചകോടി ഇന്ത്യ- ചൈന ബന്ധത്തിൽ പുതിയ യുഗത്തിന് തുടക്കം കുറിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
11:51 AM, 12 Oct

മാമല്ലാപുരത്തുനിന്നുള്ള മോദി- ഷീ ജിൻ പിങ് കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ..
https://www.news18.com/news/politics/jagan-reddy-is-acting-like-a-psycho-chandrababu-naidu-says-andhra-cm-implementing-anti-people-policies-2342825.html
11:10 AM, 12 Oct

മോദി-ഷീ ജിൻ പിങ് യോഗം കൂടിക്കാഴ്ച പുരോഗമിക്കുന്നു..
10:37 AM, 12 Oct

തമിഴ്നാട്ടിൽ നരേന്ദ്രമോദി- ഷീ ജിൻ പിങ് കൂടിക്കാഴ്ച തുടരുന്നു..
10:30 AM, 12 Oct

നരേന്ദ്രമോദിയും ഷീ ജിൻ പിങും കോവളത്തെ താജ് ഫിഷർമെൻസ് കോവ് ഹോട്ടലിൽ
10:21 AM, 12 Oct

മോദി- ഷി ജിൻ പിങ് കൂടിക്കാഴ്ചയ്ക്ക് ശേഷം ചൈന ഇന്ന് പ്രത്യേക പ്രസ്താവന പുറത്തിറക്കും. രണ്ട് ദിവസത്തെ ഉച്ചകോടി ഇന്ന് അവസാനിക്കാനിരിക്കെയാണ് നീക്കം. അതിന് പുറമേ ഇരു നേതാക്കളും സംയുക്ത പ്രസ്താവനയും കൂടിക്കാഴ്ചയുടെ അവസാനം നടത്തും.
9:43 AM, 12 Oct

മഹാബലിപുരം കടൽത്തീരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി
9:40 AM, 12 Oct

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങും മഹാബലി പുരത്ത് ചർച്ചകൾ തുടരുന്നതിനായി വീണ്ടുംകൂടിക്കാഴ്ച നടത്തും. പ്രതിനിധിതല ചർച്ചകളും ഇന്നുണ്ടാകും.
9:38 AM, 12 Oct

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങും മഹാബലി പുരത്ത് ചർച്ചകൾ തുടരുന്നതിനായി വീണ്ടുംകൂടിക്കാഴ്ച നടത്തും. പ്രതിനിധിതല ചർച്ചകളും ഇന്നുണ്ടാകും.
9:07 AM, 12 Oct

ചൈനീസ് പ്രധാനമന്ത്രി ഷീ ജിൻ പിങ്ങ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരെ സ്വീകരിക്കാൻ തമിഴ്നാട്ടിൽ പ്ലക്കാർഡുകളുമായെത്തിയവർ.
8:46 AM, 12 Oct

ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിനെ സ്വീകരിക്കാൻ നേപ്പാളിൽ ഒരുക്കങ്ങൾ പൂർത്തിയായി.
8:45 AM, 12 Oct

ഭീകരവാദം സംബന്ധിച്ച് ഷീ ജിൻ പിങ്ങും പ്രധാനമന്ത്രി നരേന്ദ്രമോദിയും നിർണായക ചർച്ചകൾ നടത്തി. ഭീകരവാദത്തിനെതിരെ ഒന്നിച്ച് പ്രവർത്തിക്കാനും ധാരണയായിട്ടുണ്ട്. വ്യത്യസ്ത- മതത്തിലും സംസ്കാരത്തിലും ഉൾപ്പെട്ട ഇരു രാജ്യങ്ങളെയും ഭീകരവാദം ബാധിക്കരുതെന്നും ഇരു നേതാക്കളും ചൂണ്ടിക്കാണിച്ചു.
8:33 AM, 12 Oct

തമിഴ്നാട്ടിൽ ചൈനീസ് സമൂഹം ഷീ ജിൻ പിങ് താമസിക്കുന്ന ഹോട്ടലിന് മുമ്പിൽ ചൈനീസ് സമൂഹം. തമിഴ്നാട്ടിൽ ചൈനീസ് സമൂഹം ഷീ ജിൻ പിങ് താമസിക്കുന്ന ഹോട്ടലിന് മുമ്പിൽ. അദ്ദേഹം താമസിക്കുന്ന ഐടിസി ഗ്രാൻഡ് ചോല ഹോട്ടലിന് മുമ്പിലാണ് അദ്ദേഹത്തെ കാണുന്നതിനായി ചൈനീസ് പൌരന്മാർ അണിനിരന്നത്.
8:32 AM, 12 Oct

അത്താഴവിരുന്നിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രധാനമന്ത്രി ഷി ജിൻ പിങ്ങും ഇരു രാജ്യങ്ങളുടേയും കാഴ്ചപ്പാടുകളെക്കുറിച്ചും, സർക്കാർ മുൻഗണന നൽകുന്ന കാര്യങ്ങളെക്കുറിച്ചും ചർച്ച ചെയ്തിരുന്നു.
8:26 AM, 12 Oct

ഒന്നാം ദിവസത്തെ മോദി- ഷി ജിൻ പിംങ് കൂടിക്കാഴ്ചയിൽ ചർച്ചയായത് ഭീകരവാദവും ഇന്ത്യ- ചൈന വ്യാപാര ബന്ധവും.
11:40 PM, 11 Oct

പാക് കേന്ദ്രീകൃത തീവ്രവാദം പ്രധാനമന്ത്രി നരേന്ദ്രമോദി ഷി ജിൻപിങുമായുള്ള കൂടിക്കാഴ്ചയിൽ ഉന്നയിച്ചു. ചർച്ചയിൽ സാമ്പത്തിക, വ്യാപാര സഹകരണം ചർച്ചയായി. മതമൗലിക വാദവും ഭീകരവാദവും എതിർക്കണമെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു.
9:45 PM, 11 Oct

പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിന്ദിയിലും ഷി ജിൻപിങ് മണ്ഡരിൻ ഭാഷയിലുമാണ് സംസാരിച്ചത്. വിവർത്തകരുടെ സഹായത്തോടെയാണ് ഇരുവരും ആശയവിനിമയം നടത്തിയത്.
9:43 PM, 11 Oct

പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങും ചർച്ച നടത്തി. അത്താഴ വിരുന്നിനിടെ നടത്തിയ ചർച്ച അരണമിക്കൂറിലധികം നീണ്ടു നിന്നു.
9:02 PM, 11 Oct

നാളെ 15.50 ഓടെ പ്രതിനിധിതല ചർച്ച നടക്കും. 12.45ഓടെ ഷി ജിൻപിങ് ചെന്നൈ വിമാനത്താവളത്തിൽ നിന്നും മടങ്ങും
9:02 PM, 11 Oct

ചൈനീസ് പ്രസിഡന്റിനായി പ്രധാനമന്ത്രി ഒരുക്കിയ അത്താഴവിരുന്ന് പുരോഗമിക്കുന്നു
7:41 PM, 11 Oct

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക വിളക്കും, നൃത്തം ചെയ്യുന്ന സരസ്വതി ദേവിയുടെ തഞ്ചാവൂർ പെയിന്റിംഗും ഷി ജിൻപിങിന് ഉപഹാരമായി നൽകി
6:56 PM, 11 Oct

ഷി ജിൻപിങും നരേന്ദ്രമോദിയും മഹാബലിപുരത്ത് കലാസന്ധ്യ ആസ്വസിക്കുന്നു
6:31 PM, 11 Oct

ഷി ജിൻപിങിന്റെ വരവ് പ്രമാണിച്ചുള്ള കലാസന്ധ്യയ്ക്കായി മഹാബലിപുരം ഒരുങ്ങിയപ്പോൾ
6:30 PM, 11 Oct

ഷി ജിൻപിങ് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനേയും കണ്ടപ്പോൾ
READ MORE

ചെന്നൈ: രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് മഹാബലിപുരത്ത് എത്തി. അർജുന തപസ സ്മാരകത്തിൽ അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. മോദി- ഷീ ജിൻപിങ് അനൗദ്യോഗിക ഉച്ചകോടിയിൽ ജമ്മു കശ്മീർ വിഷയം കൂടിക്കാഴ്ചയിൽ ചർച്ചയാകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. കശ്മീർ വിഷയത്തിൽ പാക് അനുകൂല നിലപാടെടുത്ത ചൈന ഉച്ചകോടിക്ക് മുമ്പായി നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. അതിർത്തി തർക്കം പരിഹരിക്കാനുള്ള സുപ്രധാനമായ നീക്കങ്ങൾ ആ കൂടിക്കാഴ്ചയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തമാക്കാനുള്ള ചർച്ചകളും നടക്കും. ചൈനീസ് പ്രസിഡന്റിന്റെ സന്ദർശനം പ്രമാണിച്ച് മഹാബരിപുരത്ത് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. മോദി-ഷി ജിൻപിങ് കൂടിക്കാഴ്ചയുടെ തൽസമയ വിവരങ്ങൾ ലൈവ് അപ്ഡേറ്റ്സിൽ വായിക്കാം.

malayalam.oneindia.com}

English summary
Modi-Xi Jinping summit; live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X