കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രസം, സാമ്പാര്‍, സ്‌പെഷ്യല്‍ ഹല്‍വ... ഷി ജിന്‍ പിംഗിന് മഹാബലിപുരത്ത് ദക്ഷിണേന്ത്യയുടെ രുചിക്കൂട്ട്

Google Oneindia Malayalam News

Recommended Video

cmsvideo
Mutton and Fish In Malabar Karaikudi and Chettinad Cuisine Served To Xi Jinping | Oneindia Malayalam

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്കായി മഹാബലിപുരം ഒരുങ്ങിയിരിക്കുകയാണ്. ചൈനീസ് പ്രസിഡന്റ് മഹാബലിപുരത്തെത്തിയിട്ടുണ്ട്. ഷി ജിന്‍പിംഗിനെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നേരിട്ടെത്തും. അതേസമയം ഇരുവര്‍ക്കുമായി ദക്ഷിണേന്ത്യന്‍ രീതിയിലുള്ള മികച്ച വിഭവങ്ങളാണ് ഒരുങ്ങുന്നത്. തമിഴ്‌നാട് സ്റ്റൈലിലുള്ള വിഭവങ്ങളാണ് ഇവര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

1

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കുന്ന പ്രത്യേക അത്താഴ വിരുന്നിലാണ് ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ വിളമ്പുന്നത്. ചെട്ടിനാട് വിഭവങ്ങള്‍ തൊട്ട് കാരക്കുടി വിഭവങ്ങള്‍ വരെ ഒരുങ്ങുന്നുണ്ട്. തക്കാളി രസം, അരച്ചവിട്ട സാമ്പാര്‍, കടല കുറുമ, കവനരസി ഹല്‍വ എന്നിവ ദക്ഷിണേന്ത്യന്‍ വിഭവങ്ങളിലെ പ്രധാന ആകര്‍ഷണം. തമിഴ്‌നാട്ടിലെ ഭക്ഷണ ആചാരങ്ങളില്‍ പ്രമുഖമായ വിഭവങ്ങളാണ് ഇത്.

മോദിയും ചൈനീസ് പ്രസിഡന്റും തമ്മില്‍ ആറ് മണിക്കൂറോളം വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തും. തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം, തീവ്രവാദ ഫണ്ടിംഗ്, തീവ്രവാദ ഗ്രൂപ്പുകള്‍ക്കുള്ള സഹായം എന്നിവ ചര്‍ച്ചയിലെ പ്രധാന വിഷയമാകും. മാമല്ലപുരത്തെ സ്മാരകങ്ങള്‍ മോദിയും ഷി ജിന്‍പിംഗും ചേര്‍ന്ന് സന്ദര്‍ശിച്ചു. രണ്ടായിരം കുട്ടികള്‍ ചൈനീസ് പ്രസിഡന്റിന്റെ മുകംമൂടി ധരിച്ച് ചൈനീസ് ഭാഷയില്‍ ഷി ജിന്‍പിംഗിന് സ്വാഗതമോതി.

അതേസമയം തിബറ്റന്‍ വിഭാഗക്കാര്‍ ഷി ജിന്‍ പിംഗിന്റെ വരവില്‍ പ്രതിഷേധം നടത്തിയിട്ടുണ്ട്. 11 ടിബറ്റന്‍ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചരിത്രപ്രധാനമായ മേഖലകള്‍ മോദിയും ഷി ജിന്‍പിംഗും ചേര്‍ന്ന് സന്ദര്‍ശിക്കുന്നുണ്ട്. പഞ്ച രഥങ്ങള്‍, ക്ഷേത്രങ്ങള്‍ എന്നിവയും സന്ദര്‍ശനത്തിലുണ്ട്. പ്രാദേശികമായ ഗ്രാമീണ സംഗീതജ്ഞര്‍ മോദിക്കും ചൈനീസ് പ്രസിഡന്റിനുമായി വാദ്യമേളങ്ങളും ഒരുക്കിയിട്ടുണ്ട്.

56 ഇഞ്ചിന്‍റെ നെഞ്ച് വിരിച്ച് ഈ 2 കാര്യങ്ങള്‍ ഷീ ജിന്‍പിങ്ങിനോട് ചോദിക്കാന്‍ പറ്റുമോ; വെല്ലുവിളി56 ഇഞ്ചിന്‍റെ നെഞ്ച് വിരിച്ച് ഈ 2 കാര്യങ്ങള്‍ ഷീ ജിന്‍പിങ്ങിനോട് ചോദിക്കാന്‍ പറ്റുമോ; വെല്ലുവിളി

English summary
modi xi jinping summit south india delicacies for dinner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X