കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാബലിപുരം യുനെസ്‌കോ പൈതൃക നഗരം, മോദി ഷി ജിന്‍ പിംഗ് കൂടിക്കാഴ്ച്ചയ്ക്ക് വേദിയാവുന്നത് ഇങ്ങനെ

Google Oneindia Malayalam News

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗും തമ്മില്‍ ചരിത്രപരമായ കൂടിക്കാഴ്ച്ച നാളെ നടക്കാന്‍ ഒരുങ്ങുകയാണ്. തമിഴ്‌നാട്ടിലെ മഹാബലിപുരം എന്ന സ്ഥലത്താണ് കൂടിക്കാഴ്ച്ച. മാമല്ലപുരമെന്നും ഇത് അറിയപ്പെടുന്നത്. എന്നാല്‍ എന്തുകൊണ്ട് മഹാബലിപുരം കൂടിക്കാഴ്ച്ചയ്ക്കായി തിരഞ്ഞെടുത്തു. ഇതാണ് അതിന് പിന്നിലെ കാരണം. തമിഴ്‌നാടിലെ തുറമുഖ നഗരങ്ങളിലൊന്നാണ് മഹാബലിപുരം. യുനെസ്‌കോ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ നഗരമാണിത്. മഹാബലിപുരവും ചൈനയും തമ്മിലുള്ള ചരിത്രപരവും സാംസ്‌കാരികപരവുമായ ബന്ധം ശക്തിപ്പെടുത്താന്‍ ഈ കൂടിക്കാഴ്ച്ച സഹായിക്കും.

1

മഹാബലിപുരം പല്ലവ സാമ്രാജ്യത്തിന് കീഴിലെ പ്രധാനപ്പെട്ട തുറമുഖമായിരുന്നു. ഏഴാം നൂറ്റാണ്ടില്‍ ദക്ഷിണേന്ത്യയില്‍ ഉണ്ടായിരുന്ന വിഭാഗവമാണ് പല്ലവ. ആ കാലഘട്ടത്തിലെ ക്ഷേത്രങ്ങളും സ്മാരകങ്ങളും കൊണ്ട് പ്രശസ്തമായ നഗരമാണ് മഹാബലിപുരം. പല്ലവ രാജാവ് നരസിംഹവര്‍മന്റെ പേരിനോടുള്ള ആദര സൂചകമായിട്ടാണ് ഈ പേര് നല്‍കിയത്. മാമല്ലന്‍ അഥവാ മഹാവീരന്‍ എന്ന പേരിലായിരുന്നു നരസിംഹ വര്‍മന്‍ അറിയപ്പെട്ടിരുന്നത്. പുരാതന കാലം മുതല്‍ ചൈന അടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമായി കടല്‍മാര്‍ഗമുള്ള ബന്ധം മഹാബലിപുരത്തിന് ഉണ്ടെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്.

2014ലെ ലോക്‌സഭാ പ്രചാരണ സമയത്ത് വിദേശ സഞ്ചാര മേഖലയെ വളര്‍ത്താന്‍, അവിടെ വെച്ച് നിര്‍ണായക കൂടിക്കാഴ്ച്ചകള്‍ സംഘടിപ്പിക്കുമെന്ന് മോദി പറഞ്ഞിരുന്നു. ഷി ജിന്‍ പിംഗ് മഹാബലിപുരത്തെത്തുന്നതോടെ ഇത് കൂടുതല്‍ പ്രശസ്തമാകുമെന്നാണ് സൂചന. നേരത്തെ ഷെയ്ഖ് ഹസീനയുമായുള്ള കൂടിക്കാഴ്ച്ച നടന്നത് കൊല്‍ക്കത്തയിലായിരുന്നു. പല്ലവ രാജാവ് അദ്ദേഹത്തിന്റെ സൈനികരെ ചൈനയെ സഹായിക്കാനായി അയച്ചിരുന്നു. അറബികള്‍ക്കും ടിബറ്റന്‍മാര്‍ക്കുമെതിരായ യുദ്ധത്തിന് വേണ്ടിയായിരുന്നു സഹായം.

പല്ലവ രാജാവിന്റെ മൂന്നാമത്തെ മകനായി അറിയപ്പെടുന്ന ബോധിധര്‍മന്‍ ചൈനയില്‍ അറിയപ്പെടുന്ന ബുദ്ധ സന്ന്യാസിയായിരുന്നു. മഹാബലിപുരത്ത് നിന്ന് ചൈന, പേര്‍ഷ്യ, റോം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള നാണയങ്ങള്‍ കണ്ടെത്തിയിരുന്നു. ചൈനീസ് സഞ്ചാരി ഹ്യൂയാന്‍ സാങും മഹാബലി പുരത്തെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ഇത്രയും ചരിത്ര പശ്ചാത്തലമുള്ളത് കൊണ്ടാണ് മഹാബലിപുരത്തെ കൂടിക്കാഴ്ച്ചയ്ക്കായി മോദി തിരഞ്ഞെടുത്തത്. അതേസമയം ചൈനീസ് പ്രസിഡന്റ് ദക്ഷിണേന്ത്യയില്‍ എത്തുന്നത് മോദിയെ കുറിച്ചുള്ള പൊതുധാരണ മാറാനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

 സയനൈഡിന്റെ ബാക്കി എവിടെ? പോലീസ് തിരച്ചില്‍ ശക്തമാക്കുന്നു....പൊന്നാമറ്റം വീട്ടില്‍ ഒളിപ്പിച്ചോ? സയനൈഡിന്റെ ബാക്കി എവിടെ? പോലീസ് തിരച്ചില്‍ ശക്തമാക്കുന്നു....പൊന്നാമറ്റം വീട്ടില്‍ ഒളിപ്പിച്ചോ?

English summary
modi xi jinping summit why mahabalipuram has been chosen as venue to meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X