പുതിയ മോട്ടോര്‍ വാഹന നിയമങ്ങള്‍ 2019: പുതുക്കിയ ട്രാഫിക് നിയമ ലംഘന പിഴകള്‍ ഇങ്ങനെയാണ്
ദില്ലി: 2019ലെ മോട്ടോര്‍ വാഹന നിയമങ്ങളുടെ പുതിയ പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ട്രാഫിക് നിയമലംഘനത്തിന് ഉയര്‍ന്ന പിഴ അടങ്ങുന്ന 63 നിബന്ധനകളോടെയുള്ള പുതിയ മോട്ടോര്‍ വാഹന നിയമം സെപ്റ്റംബര്‍ 1 മുതല്‍ പ്രാബല്യത്തിലാകുമെന്ന് ആഗസ്റ്റ് 21ന് പുറത്തിറക്കിയ ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. മോട്ടോര്‍ വാഹന ഭേദഗതി ബില്‍ 2019 പാര്‍ലമെന്റില്‍ പാസാക്കിയതായും ഇതില്‍ 63 വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തതായും സെപ്റ്റംബര്‍ 1 മുതല്‍ ഇവ പ്രാബല്യത്തില്‍ വരുമെന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ഈ 63 വകുപ്പുകളില്‍ മദ്യപിച്ച് വാഹനമോടിക്കല്‍, അമിത വേഗത, അമിതഭാരം എന്നിവ കണ്ടെത്തിയാല്‍ പിഴകള്‍ വര്‍ദ്ധിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ മോട്ടോര്‍ വാഹന നിയമങ്ങള്‍ 2019: പുതുക്കിയ ട്രാഫിക് നിയമലംഘന പിഴകളുടെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്.
നിയമം ലംഘിച്ചാലുള്ള (177) മിനിമം പിഴ 100 രൂപയില്‍ നിന്ന് 500 രൂപയായി ഉയര്‍ത്തി. റോഡ് നിയന്ത്രണ ലംഘന നിയമങ്ങള്‍ (177 എ) Rs. 100 രൂപയില്‍ നിന്ന് 500 രൂപയായി ഉയര്‍ത്തി. 3 ടിക്കറ്റില്ലാതെ യാത്ര (178) ചെയ്താലുള്ള പിഴ 200 രൂപയില്‍ നിന്നും 500 രൂപയാക്കി. അധികാരികളുടെ ഉത്തരവുകളുടെ ലംഘനം(179) 500 രൂപയില്‍ നിന്നും 2000 രൂപയാക്കി. ലൈസന്‍സില്ലാത്ത വാഹനങ്ങളുടെ അനധികൃത ഉപയോഗം (180) 1000 രൂപയില്‍ നിന്നും 5000 രൂപ. ലൈസന്‍സില്ലാതെ ഡ്രൈവിംഗ് (181) 500 രൂപയില്‍ നിന്നും 5000 രൂപയാക്കി. ഡ്രൈവിംഗ് യോഗ്യതയില്ലാതെ (182) വാഹനമോടിച്ചാല്‍ 500 രൂപയില്‍ നിന്നും 10,000 രൂപയാക്കി. അമിത ഭാരമുള്ള വാഹനങ്ങള്‍ (182 ബി) 5000 രൂപ

അമിത വേഗം (183) 400 രൂപ പിഴ ഉണ്ടായിരുന്നത് എല്‍എംവിക്ക് 1000 രൂപയും ഇടത്തരം പാസഞ്ചര്‍ വാഹനത്തിന് 2000 രൂപയുമാക്കി ഉയര്‍ത്തി. അപകടകരമായ ഡ്രൈവിംഗിനുള്ള പിഴ (184) 1,000 രൂപയില്‍ നിന്നും 5000 രൂപയിലേക്ക് ഉയര്‍ത്തി. മദ്യപിച്ച് വാഹനമോടിക്കല്‍ (185) 2000 രൂപയില്‍ നിന്ന് 10,000 രൂപ. അമിത വേഗം/ റേസിംഗ് (189) 500 രൂപയില്‍ നിന്നും 5,000 രൂപ. പെര്‍മിറ്റ് ഇല്ലാത്ത വാഹനം (192 എ) നേരത്തെ 5000 രൂപ വരെയുള്ള പിഴ 10,000 രൂപ വരെയാക്കി. അഗ്രഗേറ്റര്‍മാര്‍ (ലൈസന്‍സിംഗ് വ്യവസ്ഥകളുടെ ലംഘനം) (193) 25,000 രൂപ മുതല്‍ പിഴ. ഓവര്‍ലോഡിംഗ് (194) 2,000 രൂപയും ഓരോ അധിക ടണ്ണിന് 100 രൂപയുമായിനരുന്നു നേരത്തെ പിഴ. ഇത് 20,000 രൂപയും അധിക ടണ്ണിന് 2000 രൂപയുമായി ഉയര്‍ത്തി. അധിക യാത്രക്കാര്‍ (194 എ) നേരത്തെ പിഴ ഉണ്ടായിരുന്നില്ല്. എന്നാല്‍ ഇപ്പോള്‍ അധിക യാത്രക്കാര്‍ക്ക് 1000 രൂപ പിഴ ഈടാക്കും
സീറ്റ് ബെല്‍റ്റ് (194 ബി) 100 രൂപ പിഴ 1,000 രൂപയാക്കി. ഇരുചക്ര വാഹനങ്ങളിലെ ഓവര്‍ലോഡിംഗ് (194 സി) 100 രൂപയില്‍ നിന്നും 2,000 രൂപയാക്കുകയും 3 മാസത്തേക്ക് ലൈസന്‍സ് അയോഗ്യമാക്കുകയും ചെയ്യും. അടിയന്തര വാഹനങ്ങള്‍ക്ക് വഴി നല്‍കാത്തത് (194 ഇ) പുതിയതായി ഉള്‍പ്പെടുത്തിയ നിയമ പ്രകാരം 10,000 രൂപ പിഴ. ഇന്‍ഷുറന്‍സ് ഇല്ലാതെ ഡ്രൈവിംഗ് (196) 1,000 രൂപയില്‍ നിന്ന് 2,000 രൂപയാക്കി ഉയര്‍ത്തി. ജുവനൈല്‍സ് കുറ്റകൃത്യങ്ങള്‍ (199) പുതിയ നിയമ പ്രകാരം രക്ഷിതാവോ അല്ലെങ്കില്‍ വാഹന ഉടമയോ കുറ്റവാളിയായി കണക്കാക്കും. 25,000 രൂപ പിഴയും 3 വര്‍ഷം തടവും ഏര്‍പ്പെടുത്തുകയും വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കുകയും ചെയ്യും.
രേഖകള്‍ അടിച്ചേല്‍പ്പിക്കാനുള്ള ഉദ്യോഗസ്ഥരുടെ അധികാരം (206) നേരത്തെ പിഴ ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ 183, 184, 185, 189, 190, 194 സി, 194 ഡി, 194 ഇ വകുപ്പുകള്‍ പ്രകാരം ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications