കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ മോട്ടോര്‍ വാഹന നിയമങ്ങള്‍ 2019: പുതുക്കിയ ട്രാഫിക് നിയമ ലംഘന പിഴകള്‍ ഇങ്ങനെയാണ്

  • By S Swetha
Google Oneindia Malayalam News

ദില്ലി: 2019ലെ മോട്ടോര്‍ വാഹന നിയമങ്ങളുടെ പുതിയ പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ട്രാഫിക് നിയമലംഘനത്തിന് ഉയര്‍ന്ന പിഴ അടങ്ങുന്ന 63 നിബന്ധനകളോടെയുള്ള പുതിയ മോട്ടോര്‍ വാഹന നിയമം സെപ്റ്റംബര്‍ 1 മുതല്‍ പ്രാബല്യത്തിലാകുമെന്ന് ആഗസ്റ്റ് 21ന് പുറത്തിറക്കിയ ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. മോട്ടോര്‍ വാഹന ഭേദഗതി ബില്‍ 2019 പാര്‍ലമെന്റില്‍ പാസാക്കിയതായും ഇതില്‍ 63 വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തതായും സെപ്റ്റംബര്‍ 1 മുതല്‍ ഇവ പ്രാബല്യത്തില്‍ വരുമെന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ഈ 63 വകുപ്പുകളില്‍ മദ്യപിച്ച് വാഹനമോടിക്കല്‍, അമിത വേഗത, അമിതഭാരം എന്നിവ കണ്ടെത്തിയാല്‍ പിഴകള്‍ വര്‍ദ്ധിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ മോട്ടോര്‍ വാഹന നിയമങ്ങള്‍ 2019: പുതുക്കിയ ട്രാഫിക് നിയമലംഘന പിഴകളുടെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്.

സിസ്റ്റർ ലൂസിക്ക് വേണ്ടി ശബ്ദിക്കുന്നവരെല്ലാം തീവ്രവാദികൾ; ഭീഷണിയുമായി സീറോ മലബാർ സഭയുടെ കുറിപ്പ്!സിസ്റ്റർ ലൂസിക്ക് വേണ്ടി ശബ്ദിക്കുന്നവരെല്ലാം തീവ്രവാദികൾ; ഭീഷണിയുമായി സീറോ മലബാർ സഭയുടെ കുറിപ്പ്!

നിയമം ലംഘിച്ചാലുള്ള (177) മിനിമം പിഴ 100 രൂപയില്‍ നിന്ന് 500 രൂപയായി ഉയര്‍ത്തി. റോഡ് നിയന്ത്രണ ലംഘന നിയമങ്ങള്‍ (177 എ) Rs. 100 രൂപയില്‍ നിന്ന് 500 രൂപയായി ഉയര്‍ത്തി. 3 ടിക്കറ്റില്ലാതെ യാത്ര (178) ചെയ്താലുള്ള പിഴ 200 രൂപയില്‍ നിന്നും 500 രൂപയാക്കി. അധികാരികളുടെ ഉത്തരവുകളുടെ ലംഘനം(179) 500 രൂപയില്‍ നിന്നും 2000 രൂപയാക്കി. ലൈസന്‍സില്ലാത്ത വാഹനങ്ങളുടെ അനധികൃത ഉപയോഗം (180) 1000 രൂപയില്‍ നിന്നും 5000 രൂപ. ലൈസന്‍സില്ലാതെ ഡ്രൈവിംഗ് (181) 500 രൂപയില്‍ നിന്നും 5000 രൂപയാക്കി. ഡ്രൈവിംഗ് യോഗ്യതയില്ലാതെ (182) വാഹനമോടിച്ചാല്‍ 500 രൂപയില്‍ നിന്നും 10,000 രൂപയാക്കി. അമിത ഭാരമുള്ള വാഹനങ്ങള്‍ (182 ബി) 5000 രൂപ

traffic-156360510

അമിത വേഗം (183) 400 രൂപ പിഴ ഉണ്ടായിരുന്നത് എല്‍എംവിക്ക് 1000 രൂപയും ഇടത്തരം പാസഞ്ചര്‍ വാഹനത്തിന് 2000 രൂപയുമാക്കി ഉയര്‍ത്തി. അപകടകരമായ ഡ്രൈവിംഗിനുള്ള പിഴ (184) 1,000 രൂപയില്‍ നിന്നും 5000 രൂപയിലേക്ക് ഉയര്‍ത്തി. മദ്യപിച്ച് വാഹനമോടിക്കല്‍ (185) 2000 രൂപയില്‍ നിന്ന് 10,000 രൂപ. അമിത വേഗം/ റേസിംഗ് (189) 500 രൂപയില്‍ നിന്നും 5,000 രൂപ. പെര്‍മിറ്റ് ഇല്ലാത്ത വാഹനം (192 എ) നേരത്തെ 5000 രൂപ വരെയുള്ള പിഴ 10,000 രൂപ വരെയാക്കി. അഗ്രഗേറ്റര്‍മാര്‍ (ലൈസന്‍സിംഗ് വ്യവസ്ഥകളുടെ ലംഘനം) (193) 25,000 രൂപ മുതല്‍ പിഴ. ഓവര്‍ലോഡിംഗ് (194) 2,000 രൂപയും ഓരോ അധിക ടണ്ണിന് 100 രൂപയുമായിനരുന്നു നേരത്തെ പിഴ. ഇത് 20,000 രൂപയും അധിക ടണ്ണിന് 2000 രൂപയുമായി ഉയര്‍ത്തി. അധിക യാത്രക്കാര്‍ (194 എ) നേരത്തെ പിഴ ഉണ്ടായിരുന്നില്ല്. എന്നാല്‍ ഇപ്പോള്‍ അധിക യാത്രക്കാര്‍ക്ക് 1000 രൂപ പിഴ ഈടാക്കും

സീറ്റ് ബെല്‍റ്റ് (194 ബി) 100 രൂപ പിഴ 1,000 രൂപയാക്കി. ഇരുചക്ര വാഹനങ്ങളിലെ ഓവര്‍ലോഡിംഗ് (194 സി) 100 രൂപയില്‍ നിന്നും 2,000 രൂപയാക്കുകയും 3 മാസത്തേക്ക് ലൈസന്‍സ് അയോഗ്യമാക്കുകയും ചെയ്യും. അടിയന്തര വാഹനങ്ങള്‍ക്ക് വഴി നല്‍കാത്തത് (194 ഇ) പുതിയതായി ഉള്‍പ്പെടുത്തിയ നിയമ പ്രകാരം 10,000 രൂപ പിഴ. ഇന്‍ഷുറന്‍സ് ഇല്ലാതെ ഡ്രൈവിംഗ് (196) 1,000 രൂപയില്‍ നിന്ന് 2,000 രൂപയാക്കി ഉയര്‍ത്തി. ജുവനൈല്‍സ് കുറ്റകൃത്യങ്ങള്‍ (199) പുതിയ നിയമ പ്രകാരം രക്ഷിതാവോ അല്ലെങ്കില്‍ വാഹന ഉടമയോ കുറ്റവാളിയായി കണക്കാക്കും. 25,000 രൂപ പിഴയും 3 വര്‍ഷം തടവും ഏര്‍പ്പെടുത്തുകയും വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും ചെയ്യും.
രേഖകള്‍ അടിച്ചേല്‍പ്പിക്കാനുള്ള ഉദ്യോഗസ്ഥരുടെ അധികാരം (206) നേരത്തെ പിഴ ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ 183, 184, 185, 189, 190, 194 സി, 194 ഡി, 194 ഇ വകുപ്പുകള്‍ പ്രകാരം ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

English summary
Modified Motor Vehicle Act 2019- list of fines for traffic violation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X