കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിജി എഎപി നേതാക്കളെ വിലയ്ക്ക് വാങ്ങാന്‍ സാധിക്കില്ല, ബിജെപിക്ക് മറുപടിയുമായി കെജ്‌രിവാള്‍

Google Oneindia Malayalam News

ദില്ലി: ആംആദ്മി പാര്‍ട്ടിയില്‍ നിന്ന് 14 എംഎല്‍എമാര്‍ ബിജെപിയിലേക്ക് എത്തുമെന്ന കേന്ദ്ര മന്ത്രി വിജയ് ഗോയലിന്റെ പ്രസ്താവനയില്‍ വിവാദം കത്തുന്നു. ഇതിന് മറുപടിയുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തിയിട്ടുണ്ട്. എഎപി നേതാക്കളെ വിലയ്ക്ക് വാങ്ങുന്നത് എളുപ്പമല്ലെന്നായിരുന്നു കെജ്രിവാളിന്റെ മറുപടി. അതേസമയം ബിജെപിയുടെ കുതിരക്കച്ചവട രാഷ്ട്രീയം പ്രതിപക്ഷ പാര്‍ട്ടികളുടെ വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

1

മോദിജി പ്രതിപക്ഷ പാര്‍ട്ടികള്‍ നയിക്കുന്ന എല്ലാ സര്‍ക്കാരിനെയും, അവരുടെ എംഎല്‍എമാരെ വിലയ്ക്ക് വാങ്ങി തകര്‍ക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജനാധിപത്യം എന്ന് പറയുന്നത് ഇതാണോ? എംഎല്‍എമാരെ വിലയ്ക്ക് വാങ്ങാന്‍ നിങ്ങള്‍ക്ക് ഇത്രയും പണം എവിടെ നിന്നാണ് ലഭിക്കുന്നത്. പലതവണ ഠങ്ങളുടെ എംഎല്‍എമാരെ വിലയ്ക്ക് വാങ്ങാന്‍ നിങ്ങള്‍ ശ്രമിച്ചതാണ്. അതില്‍ പരാജയപ്പെട്ടിട്ടുമുണ്ട്. എഎപിയുടെ നേതാക്കളെ വിലയ്ക്ക് വാങ്ങുന്നത് എളുപ്പമല്ലെന്നും കെജ്രിവാള്‍ പറഞ്ഞു.

എഎപിയിലെ 14 എംഎല്‍എമാര്‍ അപമാനവും സമ്മര്‍ദവും കാരണം പാര്‍ട്ടി വിടാന്‍ ഒരുങ്ങുകയാണ്. അവര്‍ ഉടന്‍ തന്നെ അത് ചെയ്യും. എന്നാല്‍ ബിജെപിക്ക് അവരെ വിലയ്ക്ക് വാങ്ങേണ്ട ആവശ്യമില്ലെന്നും വിജയ് ഗോയല്‍ പറഞ്ഞിരുന്നു. കൂറുമാറാന്‍ എഎപിയുടെ 7 എംഎല്‍എമാര്‍ക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്ന വാദവും ഗോയല്‍ തള്ളി. എഎപി അവരുടെ വിശ്വാസങ്ങളില്‍ നിന്ന് വ്യതിചലിച്ചത് കൊണ്ടാണ് നേതാക്കള്‍ പാര്‍ട്ടി വിടുന്നതെന്നും വിജയ് ഗോയല്‍ പറഞ്ഞു.

ഗോയല്‍ സാഹിബ് നിങ്ങള്‍ എവിടെ വെച്ചാണ് എഎപി എംഎല്‍എമാരുമായി സംസാരിച്ചത്. എത്രയാണ് നിങ്ങള്‍ അവര്‍ക്ക് വാഗ്ദാനം ചെയ്തത്. അവര്‍ എത്രയാണ് ആവശ്യപ്പെട്ടത്. ഇതൊക്കെ വെളിപ്പെടുത്തണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു. അതേസമയം ബംഗാളില്‍ വെച്ച് തൃണമൂല്‍ കോണ്‍ഗ്രസിന്റെ 40 എംഎല്‍എമാരെ ബിജെപിയിലേക്ക് കൊണ്ടുവരുമെന്ന നരേന്ദ്ര മോദിയുടെ മുന്നറിയിപ്പും ഇത് പോലെ വലിയ വിവാദമായിരുന്നു. മോദി കുതിരക്കച്ചവടം നടത്തുകയാണെന്നായിരുന്നു ആരോപണം.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

കോണ്‍ഗ്രസ് 200 സീറ്റ് വരെ നേടും, 8 സംസ്ഥാനങ്ങളില്‍ കുതിച്ച് കയറും, ഇന്റേണല്‍ റിപ്പോര്‍ട്ട് ഇങ്ങനെ

English summary
modiji not to easy to buy aap lawmakers kejriwal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X