കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'modilie'ഇംഗ്ലീഷ് ഡിക്ഷണറിയില്‍ പുതിയ വാക്കെന്ന് രാഹുല്‍ ഗാന്ധി!! വിവാദം

  • By
Google Oneindia Malayalam News

Recommended Video

cmsvideo
Modilie' ഇംഗ്ലീഷ് ഡിക്ഷണറിയില്‍ പുതിയ വാക്കെന്ന് രാഹുല്‍ ഗാന്ധി

ദില്ലി: ഡിക്ഷണറിയില്‍ 'മോദി ലൈ" ​എന്ന പുതിയ വാക്ക് ഇടംപിടിച്ചതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സത്യത്തെ രൂപം മാറ്റുന്നു എന്നാണ് മോദി ലൈയുടെ അര്‍ത്ഥം എന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്. പുതിയ വിവാദങ്ങള്‍ക്കാണ് ഇത് തിരികൊളുത്തിയിരിക്കുന്നത്.

 rahulchowkidar

ഓക്സ്ഫോര്‍ഡ് ഡിക്ഷണറിയിലെ എന്നവകാശപ്പെടുന്ന പേജിന്‍റെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് മോദി ലൈ എന്ന വാക്ക് ഡിക്ഷണറിയില്‍ എത്തിയെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്. സത്യത്തെ രൂപം മാറ്റുന്നു, വിശ്രമമില്ലാതെ നുണ പറയുന്നു, നിത്യേന നുണ പറയുന്നു എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങളാണ് രാഹുല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് വിവാദമായതോടെ ഓക്സ്ഫോര്‍ഡ് ഡിക്ഷണറിയുടെ ലോഗോ മാറ്റി ഒരു ഇംഗ്ലീഷ് ഡിക്ഷണറിയാക്കി മറ്റൊരു ട്വീറ്റ് ഇട്ടു.

<strong>എല്‍ഡിഎഫിന് മൂന്നിടത്ത് മാത്രം ജയിക്കുമെന്ന് ഘടക കക്ഷി,യുഡിഎഫിന് 17 സീറ്റിലും സാധ്യത</strong>എല്‍ഡിഎഫിന് മൂന്നിടത്ത് മാത്രം ജയിക്കുമെന്ന് ഘടക കക്ഷി,യുഡിഎഫിന് 17 സീറ്റിലും സാധ്യത

അതേസമയം മോദി ലൈ എന്ന വാക്ക് ഡിക്ഷണറിയില്‍ ഇല്ലെന്ന അവകാശവാദവുമായി ബിജെപി അനുകൂലികളും രംഗത്തെത്തി. പ്രധാനമന്ത്രി നുണയനാണെന്ന് വ്യക്തമാക്കി നേരത്തേയും രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.ന്യൂസ് നാഷന് പുറത്തുവിട്ട മോദിയുടെ പുതിയ അഭിമുഖത്തിന്‍റെ ചുവടുപിടിച്ചാണ് രാഹുലിന്‍റെ പുതിയ ട്വീറ്റ്.

മോദിയുടെ അഭിമുഖത്തിലെ പൊള്ളത്തരങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ബാലക്കോട്ട് തിരിച്ചടി സമയത്ത് പാകിസ്താന്‍ സേനയുടെ റഡ‍ാറുകളില്‍ നിന്ന് ഇന്ത്യന്‍ വിമാനങ്ങളെ മറയ്ക്കാന്‍ അപ്പോഴുണ്ടായിരുന്നു മേഘങ്ങള്‍ക്ക് സാധിക്കുമെന്നായിരുന്നന്ന്ന് താന്‍ വ്യോമസേനയെ ഉപദേശിച്ചുവെന്നായിരുന്നു ന്യൂസ് നാഷന് നല്‍കിയ അഭിമുഖത്തില്‍ മോദി പറഞ്ഞത്.ബിജെപി തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍റിലില്‍ അടക്കം ഇത് പങ്കുവെച്ചിരുന്നു.

<strong>വന്‍ ട്വിസ്റ്റ്!! കോണ്‍ഗ്രസിന് തന്നെ സാധ്യത, ബിജെപിക്ക് തകര്‍ച്ച, സാത്താ ബസാര്‍ പ്രവചനം</strong>വന്‍ ട്വിസ്റ്റ്!! കോണ്‍ഗ്രസിന് തന്നെ സാധ്യത, ബിജെപിക്ക് തകര്‍ച്ച, സാത്താ ബസാര്‍ പ്രവചനം

എന്നാല്‍ അടിസ്ഥാന രഹിതമായ ആശാസ്ത്രീയ പരാമര്‍ശത്തില്‍ മോദിക്കെതിരെ വിമര്‍ശനം കടുത്തതോടെ ബിജെപി ഈ ട്വീറ്റ് നീക്കം ചെയ്തു ഇതിന് പിന്നാലെ 1988ല്‍ ഇ മെയില്‍, ക്യാമറ എന്നിവ പുറത്തിറങ്ങും മുമ്പ് ഉപയോഗിച്ചെന്ന മോദിയുടെ അഭിമുഖത്തിലെ വാദങ്ങളെയും ട്വിറ്ററില്‍ പ്രമുഖര്‍ പൊളിച്ചടുക്കിയിരുന്നു.

English summary
modilie new word in dictionary says rahul gandhi, tweets goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X