കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ടുനിരോധനം ഏറ്റവും വലിയ അഴിമതി....5 വര്‍ഷം കൊണ്ട് മോദി ഇന്ത്യയെ തകര്‍ത്തെന്ന് മന്‍മോഹന്‍

Google Oneindia Malayalam News

Recommended Video

cmsvideo
ഇന്ത്യയിൽ മോഡി തരംഗമില്ല - മന്‍മോഹന്‍

ദില്ലി: നരേന്ദ്ര മോദിയുടെ അഞ്ച് വര്‍ഷങ്ങള്‍ ഇന്ത്യ കണ്ട ഏറ്റവും മോശം കാലമായിരുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. മോദിയെ പുറത്താക്കേണ്ടത് ഇന്ത്യയിലെ യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ആവശ്യമാണ്. രാജ്യത്തെ ഓരോ ജനാധിപത്യ സ്ഥാപനങ്ങളും മോദി തകര്‍ത്തെന്ന് മന്‍മോഹന്‍ ആരോപിച്ചു. രാജ്യത്ത് മോദി തരംഗമുണ്ടെന്ന വാദങ്ങളെ പൂര്‍ണമായും മന്‍മോഹന്‍ തള്ളി.

1

ജനങ്ങള്‍ മോദി സര്‍ക്കാരിനെതിരെ വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്. രാജ്യത്ത് പ്രതിസന്ധിയുണ്ടാക്കുന്ന മോദി ഭരണം ജനങ്ങള്‍ക്ക് വെറുത്തെന്നും മന്‍മോഹന്‍ ആരോപിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷം അഴിമതി ഏറ്റവും ഉയര്‍ന്ന തോതിലായിരുന്നു. നോട്ടുനിരോധനം സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിയാണെന്നും മന്‍മോഹന്‍ പറഞ്ഞു. മോദിയുടെ പാകിസ്താന്‍ നയം ഏറ്റവും വെറുക്കപ്പെട്ടതാണെന്നും മന്‍മോഹന്‍ ആരോപിച്ചു.

രാജ്യത്ത് വലിയ അടിയൊഴുക്കുകള്‍ നടക്കുന്നുണ്ട്. ബിജെപിക്കെതിരെയുള്ള വികാരമാണിത്. മോദിക്ക് ദേശീയതയിലോ തീവ്രവാദത്തെ ഇല്ലാതാക്കുന്നതിലോ ആത്മാര്‍ത്ഥത ഇല്ലെന്നും മുന്‍ പ്രധാനമന്ത്രി ആരോപിച്ചു. പുല്‍വാമ ആക്രമണം നടക്കുമ്പോള്‍ പ്രധാനമന്ത്രി സ്വന്തം സിനിമ ചിത്രീകരിക്കുന്ന തിരക്കിലായിരുന്നു. അദ്ദേഹത്തിന് അത്തരം കാര്യങ്ങളൊന്നും താല്‍പര്യമില്ലാത്തതാണെന്നും മന്‍മോഹന്‍ പറഞ്ഞു.

മോദി സര്‍ക്കാരിന്റെ കാലത്ത് സൈനികര്‍ കൊല്ലപ്പെടുന്നത് ആവര്‍ത്തിച്ച് വരികയാണ്. ദേശീയ സുരക്ഷയില്‍ ഏറ്റവും മോശം ട്രാക്ക് റെക്കോര്‍ഡാണ് മോദിക്കുള്ളത്. ഒരു നുണ നൂറ് തവണ പറഞ്ഞാല്‍ സത്യമാകില്ല. ബിജെപി അവരുടെ വളര്‍ച്ചയെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. രാജ്യത്തെ സൗഹൃദാന്തരീക്ഷം അവര്‍ കാര്യമാക്കുന്നില്ല. അത്തരക്കാരെ അധികാരത്തില്‍ നിന്ന് എത്രയും പെട്ടെന്ന് പുറത്താക്കണമെന്നും മന്‍മോഹന്‍ പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

3 ഘട്ടം 41 സീറ്റുകള്‍, യുപിയിലെ നാലാം ഘട്ടത്തില്‍ ബിജെപിക്ക് 15 സീറ്റ് നഷ്ടപ്പെടും!!3 ഘട്ടം 41 സീറ്റുകള്‍, യുപിയിലെ നാലാം ഘട്ടത്തില്‍ ബിജെപിക്ക് 15 സീറ്റ് നഷ്ടപ്പെടും!!

English summary
modis 5 years most traumatic manmohan hits out at bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X