മോദി ഏറ്റെടുത്ത ഗ്രാമത്തില്‍ ഒരൊറ്റ മുസ്ലിം പോലുമില്ല?
വാരണാസി: എന്‍ ഡി എ സര്‍ക്കാരിന്റെ സന്‍സദ് ആദര്‍ശ് ഗ്രാം യോജന പദ്ധതി പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുത്ത ഗ്രാമത്തില്‍ ഒരൊറ്റ മുസ്ലിം പോലും ഇല്ല എന്ന് റിപ്പോര്‍ട്ട്. തന്റെ ലോക്‌സഭ മണ്ഡലമായ വാരണാസിയിലെ ജയപൂര്‍ ഗ്രാമമാണ് നരേന്ദ്ര മോദി ഏറ്റെടുത്തിരിക്കുന്നത്. വാരണാസിയില്‍ നിന്നും 25 കിലോമീറ്റര്‍ മാറി രാജ തെലാബ് ടെഹ്‌സിലിലാണ് ജയപൂര്‍ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
നാലായിരം ആളുകളാണ് ഗ്രാമത്തിലുള്ളത്. ഭൂമിഹാര്‍സും പട്ടേല്‍മാരുമാണ് ഇവിടത്തെ ഭൂരിഭാഗം താമസക്കാര്‍. തങ്ങളുടെ ആദര്‍ശ ഗ്രാമ പദ്ധതി പ്രകാരം രാഷ്ട്രീയ സ്വയം സേവക് സംഘം 2002 ല്‍ ജയപൂരിനെ ഏറ്റെടുത്തിരുന്നു. ഇതേ ഗ്രാമമാണ് എം പിമാര്‍ക്കുള്ള ഗ്രാം യോജനയുടെ ഭാഗമായി നരേന്ദ്ര മോദിയും ഏറ്റെടുത്തിരിക്കുന്നത്.

വെള്ളിയാഴ്ച മോദി ജയപൂര്‍ ഗ്രാമത്തിലെത്തി. ഞാന്‍ നിങ്ങളെ ഏറ്റെടുക്കുകയല്ല മറിച്ച് നിങ്ങളുടെ എം പിയെ ഏറ്റെടുക്കാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുകയാണ് - മോദി പറഞ്ഞു. എം പി ഗ്രാമത്തെ ഏറ്റെടുക്കുകയല്ല. ഗ്രാമം എം പിയെ ഏറ്റെടുക്കുകയാണ് വേണ്ടത്. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ സമയത്ത് ജയപൂര്‍ ഗ്രാമത്തെ കുറിച്ച് കേട്ടിട്ടുണ്ട് എന്നും അതുകൊണ്ടാണ് ഈ ഗ്രാമത്തെ ഏറ്റെടുത്തത്.
പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ശേഷം വാരണാസിയില്‍ മോദിയുടെ ആദ്യ സന്ദര്‍ശനമാണ് ഇത്. പ്രധാനമന്ത്രി ഏറ്റെടുത്ത ഗ്രാമത്തില്‍ മുസ്ലിങ്ങളില്ല എന്നത് ആകസ്മികമാണ് എന്നും ആരും പദ്ധതി തയ്യാറാക്കി തിരഞ്ഞെടുത്ത കാര്യമല്ല എന്നും ബി ജെ പി നേതാക്കള്‍ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചു.












Click it and Unblock the Notifications