• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നോട്ട് നിരോധനം അണുബോംബ്, സമ്പദ് വ്യവസ്ഥയെ മോദി ഹിരോഷിമയാക്കി- ബിജെപിക്ക് ശിവസേനയുടെ കുത്ത്

  • By Ashif

മുംബൈ: നോട്ട് നിരോധനത്തെ അണുബോംബിനോട് ഉപമിച്ച് ശിവസേന. നരേന്ദ്രമോദി നടപ്പാക്കിയ നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് മേല്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ഷിച്ച അണുബോംബാണെന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഇപ്പോള്‍ ഹിരോഷിമക്കും നാഗസാക്കിക്കും സമാനമായ അവസ്ഥയിലാണെന്നും ശിവസേന കുറ്റപ്പെടുത്തി. കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎയില്‍ ബിജെപിയുടെ സഖ്യകക്ഷിയാണ് ശിവസേന.

ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ വന്ന എഡിറ്റോറിയലിലാണ് ബിജെപിക്കെതിരേ കടന്നാക്രമണം. 500, 1000 നോട്ടുകള്‍ നിരോധിച്ചത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പൂര്‍ണമായും തകര്‍ത്തുവെന്ന് ശിവസേന കുറ്റപ്പെടുത്തുന്നു.

അണുബോംബ്

രണ്ടാം ലോക യുദ്ധകാലത്ത് അമേരിക്കന്‍ സൈന്യം അണുബോംബിട്ട ജപ്പാനിലെ നഗരങ്ങളാണ് ഹിരോഷിമയും നാഗസാക്കിയും. പാടേ തകര്‍ന്ന ഈ നഗരങ്ങളോടാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ശിവസേന ഉപമിച്ചത്.

ആരെയും കൂസാത്ത മോദി

ആരെയും ശ്രദ്ധിക്കാതെയാണ് മോദി മുന്നോട്ട് പോവുന്നത്. മന്ത്രിസഭയിലുള്ളവരും ആര്‍ബിഐ ഗവര്‍ണറും ഒന്നും അറിയുന്നില്ല. എല്ലാവരെയും അവഗണിച്ച് സ്വന്തം വഴിക്കാണ് മോദി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മുന്നോട്ട് കൊണ്ടുപോവുന്നത്.

40 ലക്ഷം തൊഴില്‍ നഷ്ടപ്പെട്ടു

നോട്ട് നിരോധനത്തിന് ശേഷം 40 ലക്ഷം തൊഴിലാണ് നഷ്ടപ്പെട്ടതെന്ന് അസോച്ചം പറയുന്നു. ഭാവിയില്‍ ഈ സഖ്യ ഇനിയും ഉയരാം. ഇതുകൊണ്ടാണ് നോട്ട് നിരോധനം അണുബോംബാണെന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മോദി ഹിരോഷിമക്ക് സമാനമാക്കിയെന്നും പറയാന്‍ കാരണം. രാജ്യത്തിന്റെ ഭാവിയില്‍ അതിയായ ശിവസേനക്ക് ആശങ്കയുണ്ട്.

ശരത് പവാര്‍ അറിഞ്ഞോ

ഭരണനിര്‍വഹണത്തിന് എന്‍സിപി നേതാവ് ശരത് പവാറിന്റെ ഉപദേശം പതിവായി തേടാറുണ്ടെന്ന് അടുത്തിടെ മോദി മഹാരാഷ്ട്രയില്‍ വന്നപ്പോള്‍ പറഞ്ഞിരുന്നു. പ്രധാനമന്ത്രി നോട്ട് നിരോധനത്തെ കുറിച്ച് എന്‍സിപി അധ്യക്ഷനോട് ചര്‍ച്ച ചെയ്തിരുന്നോ എന്ന് ശിവസേന ചോദിച്ചു.

കര്‍ഷകരെ തകര്‍ത്തു

സഹകരണ പ്രസ്ഥാനത്തെ തകര്‍ത്ത നോട്ട് നിരോധനം രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകരെ കൂടിയാണ് ഇല്ലാതാക്കിയത്. അവരുടെ അവസ്ഥ സംബന്ധിച്ച് ആരും ചോദിച്ചില്ലെന്നും എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു. നോട്ട് മാറാന്‍ സഹകരണ ബാങ്കുകളില്‍ സംവിധാരം ഒരുക്കാത്തതോടെ സഹകരണ ബാങ്കുകള്‍ അഴിമതിയുടെ കേന്ദ്രമായി മുദ്ര കുത്തപ്പെട്ടു.

ജയ് ജവാന്‍ ജയ് കിസാന്‍

കര്‍ഷകര്‍ ദൈനംദിന സാമ്പത്തിക ഇടപാടിന് സ്ഥിരമായി സമീപിക്കാറുള്ളത് സഹകരണ ബാങ്കുകളെയാണ്. കര്‍ഷകര്‍ കരിഞ്ചന്തക്കാരാണെന്ന് കരുതുന്ന സര്‍ക്കാരിന് ജയ് ജവാന്‍ ജയ് കിസാന്‍ എന്ന മുദ്രാവാക്യം വിളിക്കാന്‍ അവകാശമില്ല.

അതിയായ വേദനയുണ്ട്

ബാങ്കുകളില്‍ നിന്നു കോടികള്‍ വായ്പയെടുത്ത് രാജ്യം വിട്ട മദ്യരാജാവ് വിജയ് മല്യ സഹകരണ ബാങ്കുകളില്‍ നിന്നല്ല വായ്പയെടുത്തത്. താളം തെറ്റിയ കര്‍ഷകരുടെ പരിതസ്ഥിതിയില്‍ തങ്ങള്‍ക്ക് അതിയായ വേദനയുണ്ടെന്നും സാമ്‌ന എഡിറ്റോറിയലില്‍ പറയുന്നു.

തിരഞ്ഞെടുപ്പ് അടുത്തു

ബ്രിഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിന് കേവലം ഒരു മാസം മാത്രം ബാക്കിയിരിക്കെയാണ് ശിവസേന ബിജെപിക്കെതിരേ ആഞ്ഞടിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ സഖ്യചര്‍ച്ച പുരോഗമിക്കവെയാണ് ഈ ആക്രമണം.

ബിജെപിയും കലിപ്പിലാണ്

വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലായിരിക്കും ശിവസേനയുമായി സഖ്യമുണ്ടാക്കുകയെന്ന് ബിജെപി അറിയിച്ചിട്ടുണ്ട്. ശിവസേന ഭരിക്കുന്ന കോര്‍പറേഷനിലെ അഴിമതിക്കെതിരേ അടുത്തിടെ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്ത് വന്നിരുന്നു.

English summary
With the Brihanmumbai Municipal Corporation (BMC) election in Maharashtra just a month away, Shiv Sena has hit out at Prime Minister Narendra Modi by comparing demonetisation to a “nuclear bomb” that the Centre dropped on the Indian economy, akin to Hiroshima and Nagasaki bombings. Shiv Sena bashed the BJP government – its ally at the Centre – over the scrapping of Rs 500 and Rs 1000 notes in an editorial in its mouthpiece Saamana. It compared the Indian economy with Hiroshima and Nagasaki – the two cities of Japan that were destroyed when the United States dropped atomic bombs on them during the World War II.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more