മോദിയുടെ കത്ത്; ആരാധിക കരഞ്ഞുപോയി
അലിഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നും ഒരു പേഴ്‌സണല്‍ ലെറ്റര്‍ കിട്ടിയാല്‍ എങ്ങിനിരിക്കും. അതും തിരഞ്ഞെടുപ്പില്‍ വിജയം ആശംസിച്ച് എഴുതിയ കത്തിന് നന്ദി പറഞ്ഞ് ഒരു മറുപടി കത്ത്. ഉത്തര്‍ പ്രദേശിലെ അലിഗഡ് സ്വദേശിയായ സ്‌നേഹ ഗുപ്തയാണ് മോദിയുടെ മറുപടിക്കത്ത് കണ്ട് സന്തോഷം കൊണ്ട് കരഞ്ഞുപോയത്.
ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികള്‍ നടക്കുന്നതിനിടെയാണ് സ്‌നേഹ ഗുപ്ത ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്ക് കത്തെഴുതിയത്. തിരഞ്ഞെടുപ്പില്‍ മികച്ച വിജയവും പ്രധാനമന്ത്രി പദവും കിട്ടാറാകട്ടെ എന്നായിരുന്നു സ്‌നേഹയുടെ ആശംസ. കത്ത് മാത്രമല്ല മോദിയുടെ വിജയത്തിന് വേണ്ടി സ്‌നേഹ ഉപവാസം കിടക്കുകയും ചെയ്തിരുന്നത്രെ.

പ്രധാനമന്ത്രിയായി മൂന്ന് ദിവസത്തിനകം മോദി സ്‌നേഹയ്ക്ക് മറുപടി അയച്ചു. രാജ്യത്തിന്റെ ഉന്നമനത്തിനും വികസനത്തിനും മോദി സര്‍ക്കാര്‍ വരണമെന്ന വാക്കുകളോട് നന്ദി പറഞ്ഞായിരുന്നു മോദിയുടെ കത്ത്. ദൈവത്തിന്റെ സഹായം കൊണ്ട് നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലമാകട്ടെ - സ്‌നേഹയുടെ കത്തിന് മറുപടിയായി മോദി എഴുതി. ഭാസ്‌കര്‍ ഗ്രൂപ്പാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണ് ഇതെന്ന് സ്‌നേഹ ഗുപ്ത പറഞ്ഞു. മോദി മാത്രമല്ല മറ്റ് പ്രധാനമന്ത്രിമാരും സ്‌നേഹയ്ക്ക് കത്തെഴുതിയിട്ടുണ്ടത്രെ. രാജ്യത്തിന്റെ പതിനഞ്ചാമത് പ്രധാനമന്ത്രിയാണ് ബി ജെ പി നേതാവായ നരേന്ദ്ര മോദി.












Click it and Unblock the Notifications