കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം യൂ ട്യൂബിൽ ലൈവാകും; കൂടുതൽ ആളുകളിലേക്കെത്തിക്കുക ലക്ഷ്യം

  • By Desk
Google Oneindia Malayalam News

ദില്ലി: സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം ഇനി യൂ ട്യൂബിലും ലൈവായി കാണാം. ഇതിനായി പ്രസാർ ഭാരതി ഗൂഗിളും വീഡിയോ ഷെയറിംഗ് സൈറ്റായ യൂട്യൂബുമായി കരാറിലേർപ്പെട്ടു.

സ്വാതന്ത്ര്യദിനത്തിൽ ഇൻഡിപെൻഡൻസ് ഡേ എന്ന് തിരഞ്ഞാൽ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നടത്തുന്ന പ്രസംഗം ഗൂഗിളിന്റെ ഹോം പേജിൽ തന്നെ കാണാൻ സാധിക്കും. മുൻപ് ദൂരദർശന്റെ യൂട്യൂബ് പേജിൽ മാത്രമായിരുന്നു സ്വതന്ത്ര്യദിന പരിപാടികൾ കാണാൻ സാധിക്കുക. ഇതിന് മുൻപ് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാചടങ്ങായിലായിരുന്നു ഇങ്ങനെയൊരു പരീക്ഷണം നടത്തിയത്.

pm

ഇതോടെ കൂടുതൽ ആളുകൾക്ക് പ്രധാനമന്ത്രിയുടെ പ്രസംഗം കാണാനുള്ള അവസരമുണ്ടാകും. ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ചു നടക്കുന്ന മോദിയുടെ പ്രസംഗത്തിലേക്കുള്ള ആശയങ്ങള്‍ അറിയിക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

'മങ്ങുന്ന മോദി പ്രഭാവം'; മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപിക്ക് അധികാരം നഷ്ടപ്പെടുമെന്ന് സര്‍വേ ഫലം'മങ്ങുന്ന മോദി പ്രഭാവം'; മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപിക്ക് അധികാരം നഷ്ടപ്പെടുമെന്ന് സര്‍വേ ഫലം

രാജ്യത്തിന്റെ ഡിജിറ്റൽ സാന്നിധ്യം വർദ്ധിപ്പിക്കുന്ന തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു നീക്കമെന്ന് പ്രസാർ ഭാരതി സി ഇ ഒ ശശി ശേഖർ വെംപതി പറഞ്ഞു
അതേസമയം സ്വാതന്ത്രദിനത്തോട് അനുബന്ധിച്ച് രാജ്യം കനത്ത സുരക്ഷയിലാണ്. ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ തന്ത്രപ്രധാനമായ സ്ഥങ്ങളിലെല്ലാം ത്രിതല സുരക്ഷയാണ്മ ഏർപ്പെടുത്തിയിരിക്കുന്നത്. ദില്ലിയിൽ ഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴ; ശക്തമായ കാറ്റിനും സാധ്യത, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിസംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴ; ശക്തമായ കാറ്റിനും സാധ്യത, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

English summary
Modi’s Independence Day speech to be live-streamed on YouTube
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X