കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

8 ലക്ഷം രൂപയ്ക്ക് മോദിയുടെ താത്പര്യ പ്രകാരം പണിത രുദ്രാ ഗുഹ.. 'റെഡ് കാര്‍പ്പറ്റ്' വാക്കിനും പരിഹാസം

  • By
Google Oneindia Malayalam News

Recommended Video

cmsvideo
8 ലക്ഷം രൂപയ്ക്ക് മോദിയുടെ താത്പര്യ പ്രകാരം പണിത രുദ്രാ ഗുഹ..

കേദാര്‍നാഥ്: ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട പ്രചരണവും പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ഗുഹയിലേക്ക് തിരിച്ച യാത്രയ്ക്ക് ചില്ലറ പരിഹാസമൊന്നുമല്ല ഉയര്‍ന്നത്. കാവി പുതച്ച് കണ്ണടയിട്ട് രുദ്ര ഗുഹയില്‍ ധ്യാനത്തിനിരിക്കുന്ന മോദിയുടെ ചിത്രം വന്‍ വൈറലായി കഴിഞ്ഞു. സോഷ്യല്‍ മീഡിയയെ 'ഹഠാദാകര്‍ഷിച്ച രുദ്ര ഗുഹ' മോദിയുടെ താത്പര്യ പ്രകാരമാണ് നിര്‍മ്മിച്ചത്. എട്ട് ലക്ഷം രൂപയാണത്രേ ഗുഹയ്ക്കായി ചെലവായത്.

modikedarnath

വെട്ടുക്കലുകളില്‍ നിര്‍മ്മിച്ച ഗുഹയ്ക്ക് അഞ്ച് മീറ്റര്‍ നീളവും 3 മീറ്റര്‍ വീതിയുമുണ്ട്. ആധുനിക സൗകര്യങ്ങളോട് കൂടി തയ്യാറാക്കിയ ഗുഹയില്‍ ഒരാള്‍ക്ക് മാത്രമാണ് ധ്യനത്തിനുള്ള അവസരം. പ്രഭാത ഭക്ഷണം മുതല്‍ അത്താഴം വരെ ഗുഹയില്‍ കിട്ടും. മാത്രമല്ല 24 മണിക്കൂര്‍ പരിചാരകന്‍റെ സേവനവും. മോദിയുടെ ധ്യാനത്തിനായി പരിസരം മുഴുവന്‍ കനത്ത സുരക്ഷയായിരുന്നു ഏര്‍പ്പെടുത്തിയത്. പരമ്പരാഗത പഹാഡി വസ്ത്രമണിഞ്ഞ് രോമക്കമ്പിളി പുതച്ച് കേദര്‍നാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് മോദി രുദ്ര ഗുഹയില്‍ എത്തി.

<strong>ശ്രീധരൻ പിളളയ്ക്ക് എതിരെ ബിജെപിയിൽ പൊട്ടിത്തെറി.. യുഡിഎഫിന് വോട്ട് മറിച്ചെന്ന് ആരോപണം!</strong>ശ്രീധരൻ പിളളയ്ക്ക് എതിരെ ബിജെപിയിൽ പൊട്ടിത്തെറി.. യുഡിഎഫിന് വോട്ട് മറിച്ചെന്ന് ആരോപണം!

അതിനിടെ മോദിയ്ക്ക് കേദാര്‍നാഥിലെ ക്ഷേത്രത്തിലേക്ക് പോകാന്‍ വേണ്ടി പ്രത്യേകം തയ്യാറാക്കിയ ചുവന്ന പരവതാനിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ച. ക്ഷേത്ര വഴികളില്‍ നീളത്തില്‍ വിരിച്ച റെഡ് കാര്‍പ്പറ്റും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിനാണ് ഇടയാക്കിയിരിക്കുന്നത്. ലോകപ്രസിദ്ധമായ കാന്‍ ചലച്ചിത്രോത്സവത്തിലെ റെഡ് കാര്‍പ്പറ്റില്‍ താരങ്ങള്‍ തിളങ്ങുന്നത് പോലെയാണ് മോദിയുടെ സഞ്ചാരം എന്നാണ് ചിലരുടെ പരിഹാസം. കേദാര്‍നാഥ് യാത്രയുടെ ഏരോ ചിത്രവും മോദി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. താങ്കളുടെ 88 മോഡല്‍ കാമറ ഉപയോഗിക്കാതിരുന്നതിനാല്‍ ഫോട്ടോകള്‍ എല്ലാം പൊളിച്ചിട്ടുണ്ടെന്നായിരുന്നു ചിലര്‍ ഉയര്‍ത്തിയ പരിഹാസം.

English summary
Modis kedarnath visit evokes trolls in social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X