Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെ ആളില്ലാത്ത റാലി! 'കട്ട ഫ്ളോപ്പ്' ചിത്രം പുറത്ത് വിട്ട് കോണ്‍ഗ്രസ്.. ട്വിറ്ററില്‍ വൈറല്‍

Recommended Video

cmsvideo
    ആരും കാണാൻ ആളില്ലാതെ മോദിയുടെ റാലി | Oneindia Malayalam

    കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. ഹിന്ദുക്കളെ പേടിച്ചാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് പോയതെന്നായിരുന്നു മോദിയുടെ പരാമര്‍ശം. മതപരമായ പരാമര്‍ശത്തില്‍ മോദിക്ക് മേല്‍ ശക്തമായ വിമര്‍ശനമാണ് വിവിധ തലങ്ങളില്‍ നിന്ന് ഉയര്‍ന്നത്.

    എന്നാല്‍ മോദിയുടെ ഈ 'വീമ്പ് വിളമ്പല്‍" കേള്‍ക്കാന്‍ പരിപാടിക്കെത്തിയത് വളരെ കുറവ് ആളുകള്‍ മാത്രമായിരുന്നത്രേ. പരിപാടിക്കെത്തിയവരുടെ ചിത്രം കോണ്‍ഗ്രസ് തങ്ങളുടെ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചു.

     ആദ്യ റാലി

    ആദ്യ റാലി

    മഹാരാഷ്ട്രയിലെ മോദിയുടെ ആദ്യ തിരഞ്ഞെടുപ്പ് റാലിയായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. വാര്‍ധയിലെ മൈതാനത്ത് ആയിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. മോദിയുടെ ആദ്യ റാലി ആയത് കൊണ്ട് തന്നെ വന്‍ സൗകര്യമായിരുന്നു ഒരുക്കിയിരുന്നത്.

     വിദ്വേഷ പ്രസംഗം

    വിദ്വേഷ പ്രസംഗം

    ഹിന്ദു ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഭയമാണെന്നായിരുന്നു മോദി റാലിക്കിടെ പറഞ്ഞത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തിരുമാനിച്ച നടപടിയെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു മോദിയുടെ പരാമര്‍ശം.

     ഭീകരവാദികള്‍

    ഭീകരവാദികള്‍

    സമാധാനം ഇഷ്ടപ്പെടുന്ന ഹിന്ദുക്കളെ ഭീകരവാദികള്‍ ആക്കിയവരാണ് കോണ്‍ഗ്രസ്. ഹിന്ദുമതം വിശ്വസിക്കുന്ന അപമാനിച്ച് ഹിന്ദു ഭീകരര്‍ എന്ന് പ്രചരിപ്പിച്ചതും കോണ്‍ഗ്രസ് ആണെന്നും മോദി പറഞ്ഞു.

     അപകീര്‍ത്തിപെടുത്തി

    അപകീര്‍ത്തിപെടുത്തി

    കോണ്‍ഗ്രസ് ഭീകരവാദികള്‍ എന്ന് വിളിച്ചവര്‍ ഇപ്പോള്‍ ഉണര്‍ന്ന് കഴിഞ്ഞിരിക്കുന്നു. സമാധാനപ്രിയരായ വിഭാഗത്തെ അവര്‍ ഭീകരവാദികളാക്കി അപകീര്‍ത്തിപ്പെടുത്തിയെന്നും മോദി റാലിയില്‍ പ്രസംഗിച്ചു.

     ആളൊഴിഞ്ഞ മൈതാനം

    ആളൊഴിഞ്ഞ മൈതാനം

    ​എന്നാല്‍ മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ കാര്യമായി പരിപാടിക്ക് ആള്‍ എത്തിയില്ലെന്നതാണ് മറ്റൊരു രസം. നിരവധി പേര്‍ക്കായി സൗകര്യം ഒരുക്കിയിരുന്നെങ്കിലും മൈതാനം ഒഴിഞ്ഞ് തന്നെ കിടക്കുകയായിരുന്നു.

    ഫ്ളോപ്പ്, ഫ്ളോപ്പ്,ഫ്ളോപ്പ്

    ഒഴിഞ്ഞ് കിടക്കുന്ന മൈതാനത്തിന്‍റെ ചിത്രം കോണ്‍ഗ്രസ് തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ- മഹാരാഷ്ട്രയിലെ മോദിയുടെ ആദ്യ തിരഞ്ഞെടുപ്പ് റാലിയാണ്. ടിവി കാണാത്തവര്‍ക്കായി ചിത്രം പങ്കുവെയ്ക്കുന്നു. ഫ്ളോപ്പ്, ഫ്ളോപ്പ്,ഫ്ളോപ്പ്.

     മോദി പ്രഭാവം

    മോദി പ്രഭാവം

    മോദി പ്രഭാവം മങ്ങുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോഴാണ് ഇവ ശരിവെച്ച് മോദിയുടെ റാലികളിലെ ജനപങ്കാളിത്തം കുറയുന്ന ചിത്രങ്ങളും പുറത്തുവരുന്നത്.
    2014 ല്‍ മോദിയെ ബ്രാന്‍റായി ഉയര്‍ത്തികൊണ്ടുവന്നാണ് ബിജെപി ലോക്സഭായിലേക്ക് വിജയിച്ച് കയറിയത്. പിന്നീട് പാര്‍ട്ടിക്ക് തിരഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

     മങ്ങുന്ന മോദി പ്രഭാവം

    മങ്ങുന്ന മോദി പ്രഭാവം

    മോദി പ്രഭാവം ആഞ്ഞടിച്ചതോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും വമ്പിച്ച വിജയം നേടാന്‍ ബിജെപിക്ക് കഴിഞ്ഞു. എന്നാല്‍ ഹിന്ദി ഹൃദയഭൂമിയിലെ കോണ്‍ഗ്രസ് തേരോട്ടം മോദി പ്രഭാവം മങ്ങുന്നെന്നതിന്‍റെ സൂചനയായിരുന്നു.

     തോറ്റ് തുന്നംപാടി

    തോറ്റ് തുന്നംപാടി

    ഇപ്പോള്‍ പുറത്തുവന്ന കണക്കുകളും മോദി പ്രഭാവം മങ്ങിയെന്ന് ശരിവെയ്ക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മോദി പ്രചരണത്തിനിറങ്ങിയ ഭൂരിഭാഗം മണ്ഡലങ്ങളിലും ബിജെപി എട്ട് നിലയില്‍ പൊട്ടിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+