Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി മന്ത്രിസഭയില്‍ ക്രിമിനലുകളും കോടീശ്വരന്മാരും

ദില്ലി: പുതുതായി സ്ഥാനമേറ്റ നരേന്ദ്ര മോദി മന്ത്രിസഭയിലും ക്രിമനിനലുകള്‍ക്കും കോടിപതികള്‍ക്കും ഇടം. 46 അംഗ മന്ത്രിസഭയിലെ 30 ശതമാനത്തോളം മന്ത്രിമാരുടെ പേരില്‍ ക്രിമിനല്‍ കേസുകളുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. നാഷണല്‍ ഇലക്ഷന്‍ വാച്ചും അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസും ചേര്‍ന്നാണ് സ്ഥാനാര്‍ഥികളുടെ സത്യവാങ്മൂലം പരിശോധിച്ച് ഈ വിവരം പുറത്തുവിട്ടത്.

ലോക്‌സഭയിലെ 21 ശതമാനം എം പിമാരുടെ പേരിലും ഗുരുതരമായ ക്രിമിനല്‍ കേസുകളുണ്ട്. 112 പേരാണ് പട്ടികയിലുള്ളത്. ഇക്കാര്യത്തില്‍ തങ്ങള്‍ക്കുള്ള ആശങ്ക നാഷണല്‍ ഇലക്ഷന്‍ വാച്ചും അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. ക്രിമിനല്‍ കേസുകളില്‍ പെടാത്തവരെ വേണം മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനെന്നും ഇവര്‍ മോദിയോട് അഭ്യര്‍ഥിച്ചു.

narendramodi

മന്ത്രിസഭയിലെ 44 പേരുടെ പത്രികകള്‍ പരിശോധിച്ചതില്‍ 13 പേരെയാണ് ക്രിമിനല്‍ കേസുകളില്‍ പെട്ടവരായി കണ്ടെത്തിയത്. എം പി മാരല്ലാത്ത നിര്‍മല സീതീരാമന്‍, ജാവദേക്കര്‍ എന്നിവര്‍ എം പിമാരല്ലാത്തതിനാല്‍ ഇവരുടെ വിവരങ്ങള്‍ ലഭ്യമല്ല. മന്ത്രിമാരില്‍ ഉമാഭാരതിയുടെ പേരിലാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ളത്. വധശ്രമത്തിനും വര്‍ഗീയ കലാപത്തിനുള്ള ശ്രമങ്ങള്‍ക്കും ഇവരുടെ പേരില്‍ കേസുണ്ട്.

44 മന്ത്രിമാരില്‍ 40 പേരും കോടിപതികളാണ്. 30 കോടിയില്‍ കൂടുതല്‍ ആസ്തിയുള്ള 13 പേരുണ്ട്. മന്ത്രിസഭയുടെ ശരാശരി ആസ്തി 13.47 കോടിയാണ്. 113 കോടി രൂപയുടെ ആസ്തിയുള്ള അരുണ്‍ ജെയ്റ്റ്‌ലിയാണ് മന്ത്രിമാരില്‍ സമ്പന്നന്‍. മനേകാ ഗാന്ധി, ഗോപിനാഥ് മുണ്ടെ, പിയൂഷ് ഗോയല്‍ എന്നിവര്‍ക്കും 30 കോടിയില്‍ കൂടുതല്‍ ആസ്തിയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+