മോദിയുടെ പുതിയ അഭിമുഖവും മുന്‍കൂട്ടി തയ്യാറാക്കിയത്, തെളിവായി വീഡിയോ പുറത്ത്
Recommended Video
ദില്ലി: നരേന്ദ്രമോദി പ്രധാനമന്ത്രിയുടെ അധികാര കസേരയിലെത്തിയിട്ട് നാലുവർഷമായിട്ടും ഇതുവരെ മാധ്യമങ്ങളെ അഭിമുഖീകരിക്കാത്തത് ഏറെ വിവാദമായിരുന്നു. മുൻകൂട്ടി തയ്യാറാക്കിയ അഭിമുഖങ്ങള്ക്കപ്പുറത്ത് ചോദ്യങ്ങളെ അഭിമുഖീകരിക്കാനുള്ള ശേഷി മോദിക്കില്ലെന്നായിരുന്നു വിമർശകരുടെ വാദം. ഈ വാദത്തെ വീണ്ടും ശരിവെച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ന്യൂസ് നാഷന് നല്കിയ പുതിയ അഭിമുഖവും മുന്‍കൂട്ടി തയ്യാറാക്കിയതാണെന്നതിനുള്ള തെളിവുകള്‍ എഡിറ്റിങ്ങിലെ പിഴവ് മൂലം പുറത്തായിരിക്കുകയാണ്. മോദിക്ക് മുന്‍കൂട്ടി നല്കിയ ചോദ്യവും ഉത്തരവും അടങ്ങി പേപ്പറുകള്‍ അഭിമുഖത്തിന്റെ വീഡിയോയില്‍ തെളിഞ്ഞ് കാണുന്നുണ്ട്. സംഭവത്തില്‍ വന്‍ പരിഹാസമാണ് ഉയരുന്നത്.
ന്യൂസ് നാഷന് നല്കിയ അഭിമുഖവും സ്ക്രിപ്റ്റഡ് ആണെന്നത് തെളിഞ്ഞെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദനയും അഭിമുഖത്തിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് മോദി പത്രസമ്മേളനം നടത്താന്‍ തയ്യാറാകാത്തത് എന്ന് വ്യക്തമായില്ലേയെന്നും ദിവ്യ ട്വിറ്ററില്‍ കുറിച്ചു.
അതേസമയം ന്യൂസ് നാഷന് പുറത്തുവിട്ട അഭിമുത്തിനെതിരെ നിരവധി പരിഹാസങ്ങളാണ് ഉയരുന്നത്. ബാലക്കോട്ട് തിരിച്ചടി സമയത്ത് പാകിസ്താന് സേനയുടെ റഡാറുകളില്‍ നിന്ന് ഇന്ത്യന്‍ വിമാനങ്ങളെ മറയ്ക്കാന്‍ അപ്പോഴുണ്ടായിരുന്നു മേഘങ്ങള്‍ക്ക് സാധിക്കുമെന്നായിരുന്നന്ന്ന് താന്‍ വ്യോമസേനയെ ഉപദേശിച്ചുവെന്നായിരുന്നു ന്യൂസ് നാഷന് നല്കിയ അഭിമുഖത്തില്‍ മോദി പറഞ്ഞത് വലിയ പരിഹാസങ്ങള്‍ക്കാണ് വഴിവെച്ചത്. 988ല്‍ ഇ മെയില്‍, ക്യാമറ എന്നിവ പുറത്തിറങ്ങും മുമ്പ് ഉപയോഗിച്ചെന്ന മോദിയുടെ അഭിമുഖത്തിലെ വാദങ്ങളെയും ട്വിറ്ററില്‍ പ്രമുഖര്‍ പൊളിച്ചടുക്കിയിരുന്നു.
So the @narendramodi interview with @NewsNationTV was *badly* scripted just like his other interviews,but here’s proof!Pause the video at 3 seconds & take a good look, it has the question & *ahem* the answers too!Now you know why no press conference or debate with @RahulGandhi pic.twitter.com/6zgQsQTt2F
— Divya Spandana/Ramya (@divyaspandana) 12 May 2019
-
വൈറല്‍ താരത്തെ സ്വന്തമാക്കിയ നടന്; കുറ്റപ്പെടുത്തലുകള്‍: ആരാണ് ഫര്മാന് ഖാന്: വരുമാനം? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
മഞ്ജു ടാറ്റു കുത്തിയതിനെക്കുറിച്ച് ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല; വിമര്‍ശനവുമായി രേണു സുധി -
കുട്ടികളുടെ ചാറ്റുകൾ ഇനി അച്ഛനമ്മമാർക്ക് നിയന്ത്രിക്കാം; വാട്സാപ്പിന്റെ പുതിയ ഫീച്ചർ -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ











Click it and Unblock the Notifications