പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് റഷ്യയിലേക്ക്; മൂന്നാംവട്ടം അധികാരത്തിലേറിയ ശേഷം ആദ്യ വിദേശയാത്ര
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ സന്ദർശനത്തിനായി ഞായറാഴ്ച യാത്ര തിരിക്കും. ഇന്ന് രാവിലെയാകും ഡൽഹിയിൽ നിന്ന് മോസ്കോയിലേക്ക് യാത്ര പുറപ്പെടുന്നത്. ഇരുപത്തി രണ്ടാം ഇന്ത്യ - റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ലാഗിമിർ പുടിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി പോകുന്നത്.
മൂന്നാം വട്ടം അധികാരത്തിലെത്തിയ ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദർശനമാണ്. ഉക്രൈൻ റഷ്യ യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് മോദി റഷ്യയിലേക്ക് പോകുന്നത്. 2019 ൽ ആണ് മോദി അവസാനമായി റഷ്യ സന്ദർശിച്ചത്.

2022 ൽ ഉസ്‌ബെക്കിസ്താനിൽ വെച്ച് മോദിയും പുടിനും കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ട് ദിവസത്തെ റഷ്യൻ സന്ദർശനത്തിന് ശേഷം അവിടെ നിന്നും മോദി ഓസ്ട്രേലിയയിലേക്കും പോകും. 41 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രേലിയ സന്ദർശിക്കുന്നത്.
ഓസ്ട്രേലിയൻ പ്രസിഡന്റ് അലക്സാണ്ടർ വാൻ ഡെർ ബെലെൻ, ചാൻസലർ കാൾ നെഹാമ്മെൻ എന്നിവരുമായി പ്രധാനമന്ത്രി ചർച്ച നടത്തും. ഇന്ത്യയിൽ നിന്നും ഓസ്ട്രേലിയയിൽ നിന്നും ഉള്ള വ്യവസായികളുടെ യോഗത്തെ പ്രധാനമന്ത്രിയും കാൾ നെഹാമ്മെറും അഭിസംബോധന ചെയ്യും. മോസ്കോയിലെയും വിയന്നയിലെയും ഇന്ത്യൻ സമൂഹത്തോട് പ്രധാന മന്ത്രി ആശയവിനിമയം നടത്തുമെന്നും മന്ത്രാലയം വാർത്ത കുറിപ്പിൽ അറിയിച്ചു.












Click it and Unblock the Notifications