കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൂത്തുക്കുടി കത്തുമ്പോള്‍ കോഹ്ലിയുമായി ഫിറ്റ്നെസ് ചാലഞ്ചിന് തയ്യാറായി പ്രധാനമന്ത്രി!! ദുരന്തം തന്നെ!

  • By Desk
Google Oneindia Malayalam News

എന്തിനും ഏതിനും സോഷ്യല്‍ മീഡിയ വഴി പ്രതികരണം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ജനകീയ വിഷയങ്ങളില്‍ മൗനം പാലിക്കുന്നത് ആദ്യത്തെ സംഭവമൊന്നുമല്ല. ഭരണകൂടത്തിന്‍റെ തോക്കിന്‍ കുഴലുകള്‍കൊണ്ട് വെടിയേറ്റ് മരിച്ച തമിഴ്നാട്ടിലെ തൂത്തുക്കുടയിലെ സമരക്കാരുടെ മരണത്തില്‍ ഖേദം പ്രകടിപ്പിച്ച് കൊണ്ട് ഒരു വരിപോലും എഴുതാന്‍ സമയം കണ്ടെത്താതിരിക്കുകയും ക്രിക്കറ്റര്‍ വിരാട് കോഹ്ലിയുടെ ഫിറ്റ്നസ് ചാലഞ്ച് ഏറ്റെടുത്ത് ട്വീറ്റ് ചെയ്യാന്‍ സമരം കണ്ടെത്തുകയും ചെയ്ത പ്രധാനമന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കനക്കുകയാണ്.

തൂത്തുക്കുടിയില്‍ സ്റ്റാര്‍ലൈറ്റ് പ്ലാന്‍റിനെതിരായ സമരത്തിന് നേരെ പോലീസ് നടത്തിയ വെടിവെയ്പ്പില്‍ 13 പേരാണ് മരിച്ചു വീണത്. പുരകത്തുമ്പോള്‍ വാഴവെട്ടുന്ന പ്രധാനമന്ത്രിയുടെ നിലപാടിനെ ഓര്‍ത്ത് ലജ്ജ തോന്നുന്നുവെന്നാണ് ട്വിറ്ററില്‍ ഒരാള്‍ കുറിച്ചത്.

കൊല്ലപ്പെട്ടത് 12 പേര്‍

കൊല്ലപ്പെട്ടത് 12 പേര്‍

മലീനികരണമുണ്ടാക്കുന്ന സ്റ്റാര്‍ലൈറ്റ് കോപ്പര്‍ പ്ലാന്‍റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നടന്ന ജനകീയ സമരത്തിന് നേരെ പോലീസ് നടത്തിയ വെടിവെയ്പ്പില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. സമാധാന പരമായി പ്രതിഷേധിക്കുന്ന സമരക്കാരെ സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭത്തിന്‍റെ നൂറാം ദിവസം സമരക്കാര്‍ നടത്തിയ കളക്ട്രേറ്റ് മാര്‍ച്ചിലാണ് വെടിവെയ്പ്പുണ്ടായിത്. വെടിവെയ്പ്പിലും ലാത്തിചാര്‍ജിലും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇപ്പോഴും തമിഴ്നാട്ടിലെ സ്ഥിതി നിയമന്ത്രണാതീതമായി തുടരുകയാണ്. എന്നാല്‍ ഭരണകുട ഭീകരതയില്‍ ഇതുവരെ ഒരു പ്രതികരണം നടത്താന്‍ പ്രധാനമന്ത്രി മോദി തയ്യാറായിട്ടില്ല.

ചാലഞ്ച് ഏറ്റെടുത്തു

ചാലഞ്ച് ഏറ്റെടുത്തു

ഇതിനിടെയാണ് ചൊവ്വാഴ്ച കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ റാത്തോര്‍ തുടക്കമിട്ട ഫിറ്റ്നസ് ചാലഞ്ചിന് പിന്തുണയുമായി മോദി എത്തിയത്. തങ്ങളുടെ ഫിറ്റ്നെസ് തെളിയിക്കുന്ന ഒരു വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് മന്ത്രി ക്രിക്കറ്റര്‍ വിരാട് കൊഹ്ലിയെ ആണ് ചാലഞ്ച് ചെയ്തത്. ചാലഞ്ച് ഏറ്റെടുത്ത കോഹ്ലി പിന്നാലെ മോദിയെ ചാലഞ്ച് ചെയ്തു. ഈ ചാലഞ്ച് ഏറ്റെടുത്താണ് മോദി രംഗത്തെത്തിയത്. ട്വിറ്ററിലൂടെ വിരാട് താങ്കളുടെ ചാലഞ്ച് ഏറ്റെടുക്കുന്നെന്നും വൈകാതെ തന്‍റെ ഫിറ്റ്നസ് വീഡിയോ ഷെയര്‍ ചെയ്യുമെന്നും അദ്ദേഹം കുറിച്ചു.

ധൈര്യമുണ്ടോ

ധൈര്യമുണ്ടോ

ഭരണകുട ഭീകരതിയില്‍ മൗനം വെടിയാതെ ഫിറ്റ്നസ് ചാലഞ്ച് ഏറ്റെടുക്കാന്‍ കാണിച്ച അങ്ങയെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ പ്രതികരണം. ഫിറ്റ്നെസ് ചാലഞ്ച് ഏറ്റെടുത്ത സ്ഥിതിക്ക് എന്‍റെ വെല്ലുവിളി ഏറ്റെടുക്കൂ, യാതൊരു സുരക്ഷാ മുന്‍കരുതലുകളും ഇല്ലാതെ തൂത്തുക്കുടിയിലെ ജനങ്ങള്‍ക്കിടയിലേക്ക് കടന്ന് വരൂ എന്നായിരുന്നു ഒരാളുടെ പ്രതികരണം.

ലജ്ജ തോന്നുന്നു

ലജ്ജ തോന്നുന്നു

13 പേര്‍ വെടിയേറ്റ് മരിച്ചു.. എന്നിട്ടും സ്റ്റാര്‍ലെറ്റ് സംഭവത്തില്‍ ഒരു പ്രതികരണം പോലുമില്ല. കുറഞ്ഞ പക്ഷം ഒരു അനുശോചനമെങ്കിലും താങ്കളുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. തമിഴ്മാടും ഇന്ത്യയുടെ ഭാഗമാണെന്നും ഒരാള്‍ തന്‍റെ ട്വീറ്റില്‍ പറയുന്നു. അമേരിക്കയില്‍ നടക്കുന്ന വെടിവെപ്പിനെ കുറിച്ച് വാചാലനാകും ഫിറ്റ്നെസ് ചാലഞ്ച് ഏറ്റെടുക്കും എന്നാല്‍ സ്വന്തം രാജ്യത്ത് നടന്ന ഭരണകുട കൊലയില്‍ ഒന്നും മിണ്ടില്ല. ഒരു ഇഡിയറ്റിനെ ആണല്ലോ തങ്ങള്‍ക്ക് പ്രധാനമന്ത്രി ആയി ലഭിച്ചത് ഒരാള്‍ കുറിച്ചു.

Recommended Video

cmsvideo
തൂത്തുക്കുടി പോലീസ് വെടിവയ്പ്പ് ആസൂത്രിതമോ | Oneindia Malayalam
പ്രതിഷേധം

പ്രതിഷേധം

തൂത്തുക്കുടി സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് സര്‍ക്കാരിന് നേരെ ഉയരുന്നത്. സമരക്കാരെ കൊല്ലണം എന്ന ഉദ്ദേശത്തോടെ തന്നെയാണ് പോലീസുകാര്‍ വെടിവെച്ചതെന്ന ആരോപണം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ സമരക്കാര്‍ മരിച്ചുവീഴണമെന്ന് പോലീസുകാര്‍ പറയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ മൂന്ന് സ്ത്രീകളും ഉണ്ട്. മരിച്ച 17 കാരിക്ക് മുഖത്തായിരുന്നു വെടിയേറ്റത്. രാഷ്ട്രീയ നേതാക്കളും കമലഹാസന്‍, സത്യരാജ് , രജനീകാന്ത് എന്നിവര്‍ ഉള്‍പ്പെടെയുള്ള തമിഴ്നാട് സിനിമാ താരങ്ങളും പ്രതിഷേധനവുമായി രംഗത്തെത്തിയിട്ടുണ്ട്.

English summary
modis silance on thuthukkudy issue social media trolls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X