• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ഷുജാത് ബുഖാരിയുടെ കൊലയില്‍ മൗനം.... മോദിക്കെതിരെ രോഷവുമായി മാധ്യമപ്രവര്‍ത്തകര്‍, ജീവന് വിലയില്ലേ!!

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫാസിസ്റ്റാണെന്ന് അദ്ദേഹത്തിന്റെ എതിരാളികള്‍ വലി രീതിയില്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ ഇത് എല്ലാതരത്തിലും ശരിയായ കാര്യമാണ്. ഭരണകാര്യങ്ങള്‍ വിശദീകരിക്കാന്‍ പോലും അദ്ദേഹം മാധ്യമങ്ങളെ കാണാതിരിക്കുന്നത് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. രാജ്യത്തെ ഒരു പൗരന്‍ കൊല്ലപ്പെട്ടാല്‍ പോലും അതില്‍ രാഷ്ട്രീയം നോക്കി മാത്രമേ അദ്ദേഹം പ്രതികരിക്കാറുള്ളൂ. ഇപ്പോഴിതാ മുതിര്‍ന്ന മാധ്യമപ്രവര്‍കരെല്ലാം മോദിയുടെ അപകടം പിടിച്ച രീതികള്‍ക്കെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ്.

ഷുജാത് ബുഖാരിയുടെ കൊലയില്‍ മോദിയുടെ മൗനം അപകടം പിടിച്ചതാണെന്ന് ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ ഫിറ്റ്‌നെസ് ചലഞ്ച് പോലുള്ള തട്ടുപ്പൊളിപ്പന്‍ രീതികളുമായി അദ്ദേഹം സജീവമാണ് ഇപ്പോള്‍. എന്നിട്ടും ഒരുവാക്ക് പോലും നിഷ്ഠൂര കൊലപാതകത്തിനെ കുറിച്ച് പറയാതിരുന്നത് ഒരു നല്ല സന്ദേശമല്ല നല്‍കുന്നത്. ജനാധിപത്യ രാജ്യത്ത് പ്രധാനമന്ത്രിയുടെ കടമയെന്താണെന്ന് മോദി മറക്കുന്നുവെന്നത് അതിലേറെ ഖേദകരമാണ്.

എന്ത് സന്ദേശമാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്

എന്ത് സന്ദേശമാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്

ദ ഹിന്ദുവിന്റെ മേല്‍നോട്ടത്തില്‍ ഇറങ്ങുന്ന ഫ്രണ്ട്‌ലൈന്‍ മാഗസിന്റെ അസോസിയേറ്റ് എഡിറ്ററായ ആര്‍കെ രാധാകൃഷ്ണന്‍ രൂക്ഷമായിട്ടാണ് പ്രധാനമന്ത്രിയെ വിമര്‍ശിച്ചത്. ഇത്ര ക്രൂരമായ ഒരു കൊലപാതകം നടന്നിട്ട് മിണ്ടാതിരിക്കുന്നതിലൂടെ മോദി നല്‍കുന്ന സന്ദേശം ഭയപ്പെടുത്തുന്നതാണെന്ന്് ആര്‍കെ രാധാകൃഷ്ണന്‍ ചോദിച്ചു. ബര്‍ഖാ ദത്തിന് വധഭീഷണി ലഭിക്കുന്നു. ഒരു ഭാഗത്ത് ഗൗരി ലങ്കേഷും ഷുജാത്ത് ബുഖാരിയും കൊല്ലപ്പെടുന്നു. എന്നാല്‍ പ്രധാനമന്ത്രി ഒന്നും മിണ്ടുന്നേയില്ല. ഇത് ഗൗരവമേറിയ പ്രശ്‌നമാണ്. ഉറക്കെ വിളിച്ച് പറയേണ്ടതുമാണിത്.

എന്തിനാണ് ഇത്ര സമയമെടുക്കുന്നത്

എന്തിനാണ് ഇത്ര സമയമെടുക്കുന്നത്

രാജ്യത്ത് ഗൗരവമേറിയ പ്രശ്‌നങ്ങള്‍ നടക്കുമ്പോള്‍ പ്രധാനമന്ത്രി മിണ്ടാതിരിക്കുന്നത് ഇത് ആദ്യമായിട്ടല്ലെന്ന് സിദ്ധാര്‍ത്ഥ് വരദരാജന്‍ പറയുന്നു. ദ വയറിന്റെ എഡിറ്ററാണ് അദ്ദേഹം. ബീഫ് കൈവശം വെച്ചെന്ന് പറഞ്ഞ് മുഹമ്മദ് അഖ്‌ലാക്കിനെ തല്ലിക്കൊന്നപ്പോള്‍ അദ്ദേഹം മൗനിയായിരുന്നു. ഗൗരി ലങ്കേഷും ഇപ്പോള്‍ ഷുജാതും കൊല്ലപ്പെട്ടിരിക്കുന്നു. മോദി ഇപ്പോഴും ചിന്തയിലാണ്. ഇത്തരം ഭയപ്പെടുത്തുന്ന കാര്യങ്ങള്‍ നടക്കുമ്പോള്‍ അതിനെ അപലപിക്കാന്‍ എന്തിനാണ് മോദി ഇത്ര ആലോചിക്കുന്നതെന്ന് സിദ്ധാര്‍ത്ഥ് വരദരാജന്‍ ചോദിക്കുന്നു.

കാര്യങ്ങളെ ഗൗരവത്തോടെ കാണുന്നില്ല

കാര്യങ്ങളെ ഗൗരവത്തോടെ കാണുന്നില്ല

പ്രധാനമന്ത്രി കാര്യങ്ങളെ ഗൗരവത്തോടെ കാണുന്നില്ലെന്നാണ് തോന്നുന്നതെന്ന് സിദ്ധാര്‍ത്ഥ് വരദരാജന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ജീവന ഒട്ടും വിലയില്ലേ എന്ന് ചോദിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം പറയുന്നു. അതേസമയം ന്യൂസ് പ്ലാറ്റ്‌ഫോമിന്റെ എഡിറ്ററും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ശേഖര്‍ ഗുപ്ത ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ബുദ്ധിശൂന്യമായ തീരുമാനമാണ് മോദിയുടേതെന്ന് ശേഖര്‍ ഗുപ്ത പറഞ്ഞു. തീരുമാനിച്ചുറപ്പിച്ച മൗനത്തേക്കാള്‍ കൂടുതലാണ് പ്രധാനമന്ത്രിയില്‍ നിന്ന് രാജ്യം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്താക്കി.

രാജ്‌നാഥ് സിംഗ് അപലപിച്ചു

രാജ്‌നാഥ് സിംഗ് അപലപിച്ചു

രാജ്‌നാഥ് സിംഗ് മാത്രമാണ് ബിജെപിയില്‍ നിന്ന് ഇതിനെ അലപിച്ച മന്ത്രി. ഭീകരതയുടെ കിരാതകരങ്ങളാണ് ഷുജാതിനെ കൊലപ്പെടുത്തിയതെന്നായിരുന്നു രാജ്‌നാഥ് സിംഗ് പറഞ്ഞത്. ഇതിനെ ഹിന്ദുവിന്റെ ഡെപ്യൂട്ടി റെസിഡന്റ് എഡിറ്റര്‍ സുഹാസിനി ഹൈദര്‍ പ്രശംസിച്ചിട്ടുണ്ട്. എന്നാ ല്‍ പ്രധാനമന്ത്രി ഇത്തരം കാര്യങ്ങളില്‍ ഇടപെടാത്തത് വേദനിപ്പിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. മോദി ധികാരത്തില്‍ എത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരുടെ കൊലയില്‍ രാജ്‌നാഥ് സിംഗ് മാത്രമാണ് അഭിപ്രായം പറയുന്നതെന്നും അവര്‍ പറഞ്ഞു.

ജനാധിപത്യത്തെ ഇല്ലാതാക്കും

ജനാധിപത്യത്തെ ഇല്ലാതാക്കും

പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യത്തെ ഇല്ലാതാക്കുന്നതിന് തുല്യമാണെന്ന് കോളമിസ്റ്റ് ആരതി ജെരാത് പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പാണ് ധീരയായ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ രാജ്യത്തിന് നഷ്ടമായത്. സമാധാനത്തിനും രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും ജനാധിപത്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ഈ നാട്ടില്‍ ജീവിക്കേണ്ടതുണ്ട്. പ്രധാനമന്ത്രി മൗനം തുടര്‍ന്നാല്‍ ഇതെല്ലാം അപകടത്തിലാണെന്ന സന്ദേശമാണ് ജനങ്ങള്‍ നല്‍കുകയെന്നും അവര്‍ പറഞ്ഞു.

എല്ലാം തിരഞ്ഞെടുപ്പാണോ....

എല്ലാം തിരഞ്ഞെടുപ്പാണോ....

ഷുജാത് മരിച്ച ദിവസം മോദി ഒഡീഷയിലെ ജനങ്ങളെ പ്രകീര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. കൊലപാതകങ്ങളെ അദ്ദേഹം പ്രത്യേക വിഭാഗമായി തിരിച്ചിരിക്കുകയാണ്. എന്തിനേറെ പറയുന്നു പല മരണങ്ങള്‍ പോലും അദ്ദേഹത്തിന് പ്രിയപ്പെട്ടതല്ലെന്ന കാരണത്താല്‍ ഒഴിവാക്കുകയാണെന്ന് നാഷണല്‍ ആന്‍ഡ് സ്ട്രാറ്റജിക് അഫേഴ്‌സ് എഡിറ്റര്‍ ജ്യോതി മല്‍ഹോത്ര പറഞ്ഞു. അതേസമയം മാധ്യമപ്രവര്‍ത്തകരുടെ വിമര്‍ശനം കാര്യമാക്കേണ്ടതില്ലെന്നാണ് ബിജെപിയുടെ ഐടി വിഭാഗം നല്‍കിയിരിക്കുന്ന സന്ദേശം.

തിരഞ്ഞെടുപ്പിന് ജയമൊരുക്കാന്‍ ബിജെപിയുടെ സൈബര്‍ വിങ്...65000 പേരെ റിക്രൂട്ട് ചെയ്തു!! ഇനി കളി മാറും

മാലിന്യം വലിച്ചെറിഞ്ഞതിന് അനുഷ്‌കയുടെ ശാസന.... സോഷ്യല്‍ മീഡിയയില്‍ അസഭ്യവര്‍ഷം, കോലിക്കും പൂരത്തെറി!

English summary
modis silence on shujaat bukharis death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more