മോദിയുടെ സൊമാലിയ പരാമര്‍ശം: തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മറുപടി പറയുമെന്ന് യെച്ചൂരി
ദില്ലി: കേരളത്തെ സൊമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശം അസംബന്ധമാണെന്നും അതിനുളള മറുപടി തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കുമെന്നും സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു .തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പ്രസ്താനവനകള്‍ പ്രധാനമന്ത്രി മുമ്പും നടത്തിയിട്ടുണ്ട്.കേരളത്തിലെ സ്ഥിതി പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്കും പോലും അറിയുന്നതാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു
മാനുഷിക വികസന സൂചികയില്‍ ഇന്ത്യയില്‍ ഏറ്റവും മുന്നിലുളള സംസ്ഥാനമായ കേരളത്തെയും സൊമാലിയയെയും തമ്മില്‍ മോദി താരതമ്യപ്പെടുത്തിയതിനെ വിമര്‍ശിച്ച് യെച്ചൂരി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.മാനവ വികസന സൂചികയില്‍ ആഗോള തലത്തില്‍ കേരളത്തിന് 104 ാം സ്ഥാനവും സൊമാലിയയ്ക്കു 229ാം സ്ഥാനവുമാണെന്ന് യെച്ചൂരി സൂചിപ്പിച്ചു.

മോദിയുടെ സൊമാലിയ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രംഗത്തെത്തിയിരുന്നു. കേരളത്തിന്റെയു സോമാലിയയുടെയും അവസ്ഥകള്‍ താരതമ്യപ്പെടുത്തി അദ്ദേഹം പ്രധാനമന്ത്രിയ്ക്ക് തുറന്നകത്തുമെഴുതിയിരുന്നു. സൊമാലിയയുമായി താരതമ്യപ്പെടുത്തേണ്ടത് കേരളത്തെയല്ല ഗുജറാത്തിനെയാണെന്നായിരുന്നു സി പി എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പ്രസ്താവിച്ചത്.
മോദി കേരളത്തെ സൊമാലിയ ആക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യവുമായി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും മോദിക്കെതിരെ വിമര്‍ശനങ്ങള്‍ കത്തിപ്പടരുന്നുണ്ട്.തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോഴാണ് മോദി കേരളത്തെ സൊമാലിയയോട് ഉപമിച്ചത്.












Click it and Unblock the Notifications