മോദിയുടെ വിജയ ട്വീറ്റിന് റെക്കോര്‍ഡ്
ദില്ലി: രാജ്യത്ത് ഏറ്റവും അധികം റീട്വീറ്റ് ചെയ്യപ്പെട്ട ട്വിറ്റര്‍ പോസ്റ്റിനുടമ എന്ന റെക്കോര്‍ഡ് ഇന്ത്യയുടെ അഭിനവ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വന്തം. മോദി ഫോര്‍ പി എം എന്ന മുദ്രാവാക്യം അച്ചട്ടാക്കി ബി ജെ പിയും എന്‍ ഡി എയും വിജയവഴിയിലെത്തിയതിന് പിന്നാലെയാണ് മോദിയുടെ ട്വീറ്റ്. ഇന്ത്യ വിജയിച്ചു. നമ്മള്‍ ഇനി നല്ല നാളുകളിലേക്ക് എന്നായിരുന്നു മോദിയുടെ ട്വീറ്റ്.
നാല്‍പതിനായിരത്തില്‍ പരം ആളുകളാണ് വെറും മണിക്കൂറുകള്‍ കൊണ്ട് മോദിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തത്. ഇരുപതിനായിരത്തില്‍ അധികം ആളുകള്‍ ഈ ട്വീറ്റ് ഫേവറിറ്റാക്കി. ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ റീട്വീറ്റ് ചെയ്ത പോസ്റ്റ് ഇതാണെന്ന് ട്വിറ്റര്‍ ഇന്ത്യ അധികൃതര്‍ സ്ഥിരീകരിച്ചു.

ഗുജറാത്തില്‍ ഗാന്ധിനഗറിലെ വീട്ടില്‍ ഇരുന്നാണ് മോദി കാലത്ത് വോട്ടെണ്ണല്‍ വിശേഷങ്ങള്‍ അറിഞ്ഞത്. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങി മണിക്കൂറുകള്‍ക്കകം തന്നെ എന്‍ ഡി എ വ്യക്തമായ ഭൂരിപക്ഷത്തിലെത്തി. വിജയത്തിന് ഇരട്ടമധുരം പകര്‍ന്ന് ഇതിനിടെ വാരാണാസിയിലെയും വഡോഡരയിലെയും വിജയവാര്‍ത്തകളും എത്തി.
മിഷന്‍ 272 എന്ന് പേരിട്ട ക്യാംപെയ്‌നിംഗിന് ഒടുവില്‍ ബി ജെ പി ഒറ്റയ്ക്ക് ഈ മാന്ത്രിക സംഖ്യയിലെത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 30 വര്‍ഷത്തിന് ശേഷമാണ് ഒറ്റയ്ക്ക് ഒരു പാര്‍ട്ടി കേവല ഭൂരിപക്ഷം നേടുന്നത്. ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ച കോണ്‍ഗ്രസ് ഇത്തവണ 50 സീറ്റില്‍ താഴെ ഒതുങ്ങിയേക്കും.












Click it and Unblock the Notifications