ഹൂസ്റ്റൺ വിമാനത്താവളത്തിൽ താരമായി പ്രധാനമന്ത്രി; എളിമയെ വാഴ്ത്തി സോഷ്യൽ മീഡിയ, വീഡിയോ
ഹൂസ്റ്റൺ: അമേരിക്കയിലെ ഇന്ത്യൻ സമൂഹം നൽകുന്ന സ്വീകരണ പരിപാടിയായ ഹൗഡി മോദിയിൽ പങ്കെടുക്കാനായി ഹൂസ്റ്റൺ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി ഉജ്ജ്വല സ്വീകരണം. നിരവധി ഇന്ത്യൻ, യുഎസ് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ സ്വീകരിക്കാനായി വിമാനത്താവളത്തിൽ എത്തിയിരുന്നു. വിമാനത്താവളത്തിലെ പ്രധാനമന്ത്രിയുടെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൈയ്യടി നേടുന്നത്.
മോദിയെ സ്വാഗതം ചെയ്തുകൊണ്ട് ഒരു ഉദ്യോഗസ്ഥ നൽകിയ പൂച്ചെണ്ടിൽ നിന്നും താഴേയ്ക്ക് വീണ പൂവ് അദ്ദേഹം തന്നെയെടുത്ത് സുരക്ഷാ ഉദ്യോഗസ്ഥന് കൈമാറുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾക്കകം വൈറലായത്. പ്രധാനമന്ത്രിയുടെ എളിമയാണ് ഇതിൽ നിന്നും വ്യക്തമാകുന്നതെന്നാണ് ചിലർ ട്വിറ്ററിൽ കുറിച്ചത്.

ചെറിയ കാര്യങ്ങളിൽ പോലും അദ്ദേഹം എത്രമാത്രം ശ്രദ്ധാലുവാണെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്, അദ്ദേഹത്തിന്റെ ഈ എളിമയ്ക്ക് അഭിനന്ദനങ്ങൾ എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് മറ്റൊരാൾ കുറിച്ചത്. രണ്ടാം വട്ടവും പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ അമേരിക്കൻ സന്ദർശനമാണിത്. ഇന്ത്യൻ സമൂഹം നൽകുന്ന സ്വീകരണ പരിപാടിയിൽ 50000ലേറെ ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ഇതാദ്യമായാണ് ഒരു അമേരിക്കൻ പ്രസിഡന്റ് ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന പരിപാടിയിൽ പങ്കെടുക്കുന്നത്. അര മണിക്കൂർ നേരം ട്രംപ് ഹൗഡി മോദിയിൽ സംസാരിക്കുമെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്.
#WATCH United States: PM Narendra Modi arrives in Houston, Texas. He has been received by Director, Trade and International Affairs, Christopher Olson and other officials. US Ambassador to India Kenneth Juster and Indian Ambassador to the US Harsh Vardhan Shringla also present. pic.twitter.com/3CqvtHkXlk
— ANI (@ANI) September 21, 2019












Click it and Unblock the Notifications