കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്കൊപ്പം കഴിയാന്‍ യെശോദബെന്നിന് ആഗ്രഹം

Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദി ക്ഷണിച്ചാല്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ താമസിക്കാന്‍ ഒരുക്കമാണെന്ന് യെശോദബെന്‍. ഇന്ത്യയുടെ പ്രധാനമന്ത്രിയായി മോദി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാനും ആഗ്രഹമുണ്ടെന്നും അവര്‍ ഇ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇനി ഇതൊന്നുമില്ലെങ്കിലും യശോദബെന്നിന് പരാതിയില്ല. മോദി തന്നെ ഭാര്യയായി അംഗീകരിച്ചതില്‍ തന്നെ അതിയായ സന്തോഷമുണ്ടെന്നും ബെന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ മോദി ജയിക്കാന്‍ വേണ്ടി താന്‍ പ്രാര്‍ഥിച്ചിരുന്നു. അദ്ദേഹം പ്രധാനമന്ത്രിയാകാന്‍ വേണ്ടിയല്ല, അദ്ദേഹത്തിന്റെ ജയത്തിന് വേണ്ടിയാണ് താന്‍ പ്രാര്‍ഥിച്ചത്. അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാകും എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. വിവാഹ ശേഷം അദ്ദേഹത്തിന്റെയും ഞാന്‍ എന്റെയും വഴി തിരഞ്ഞെടുക്കുകയായിരുന്നു.

jashodaben

വഡോദരയില്‍ തിരഞ്ഞെടുപ്പ് പത്രിക സമര്‍പ്പിക്കുമ്പോളാണ് നരേന്ദ്ര മോദി ആദ്യമായി ഭാര്യയുടെ പേര് പത്രികയില് എഴുതിച്ചേര്‍ത്തത്. മോദിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഒരുപാട് കോലാഹലങ്ങള്‍ ഉയര്‍ന്നു. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് നടന്ന വിവാഹം ഉപേക്ഷിച്ച് രാഷ്ട്രസേവനത്തിനിറങ്ങുകയായിരുന്നു മോദി. േെശാദബെന്നാകട്ടെ മറ്റൊരു വിവാഹത്തിന് തയ്യാറായതുമില്ല.

എന്തായാലും പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം മോദി തന്നെ ഭാര്യയായി അംഗീകരിച്ചതിലുള്ള സന്തോഷത്തിലാണ് യെശോദബെന്‍. നരേന്ദ്ര മോദിയുടെ അമ്മ ഹിരാബെന്നിനൊപ്പം ഭാര്യ യശോദബെന്നിനും സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് സുരക്ഷ ലഭിക്കും. എന്നാല്‍ യോശോദബെന്‍ മോദിക്കൊപ്പം ഔദ്യോഗിക വസതിയില്‍ താമസിക്കാനെത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മെയ് 26 നാണ് നരേന്ദ്ര മോദി ഇന്ത്യയുടെ പതിനാലാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

English summary
Jashodaben would love to stay with PM Modi at 7 RCR
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X