Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിസം വളരുന്നത് ഹിറ്റ്‌ലറിസം പോലെ: ദിഗ്‌വിജയ് സിംഗ്

യാവത്മാല്‍: നരേന്ദ്ര മോദി എന്ന ഒരു വ്യക്തിയില്‍ മാത്രം കേന്ദ്രീകരിക്കുകയാണ് ബി ജെ പി എന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. ബി ജെ പിയില്‍ വളരുന്ന മോദിസം ഹിറ്റ്‌ലറിസത്തിന് തുല്യമാണ് എന്നും സിംഗ് പറഞ്ഞു. ബി ജെ പിയും അതിന്റെ മെന്ററായ ആര്‍ എസ് എസും രാജ്യത്ത് വര്‍ഗീയ അജണ്ട നടപ്പാക്കുകയാണ് ചെയ്യുന്നത്.

പാര്‍ട്ടിയുടെ ആശയങ്ങള്‍ മാറ്റിവെച്ചുകൊണ്ട് മോദിസത്തില്‍ മാത്രം ശ്രദ്ധയൂന്നുന്ന ബി ജെ പി വീണ്ടുവിചാരം നടത്തണം. യാവത്മാലില്‍ ഒരു പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എ ഐ സി സി ജനറല്‍ സെക്രട്ടറി കൂടിയായ ദിഗ്‌വിജയ് സിംഗ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണം നടത്താനാണ് സിംഗ് മഹാരാഷ്ട്രയിലെത്തിയത്.

modi

രാജ്യത്ത് പ്രധാനമായും മൂന്ന് ആശയസംഹിതകളാണ് ഇപ്പോഴുള്ളത്. ഗാന്ധിയും നെഹ്‌റുവും അംബേദ്കറും വിഭാനം ചെയ്ത ആശയമാണ് ഒന്ന്. കമ്യൂണിസ്റ്റ് ആശയമാണ് മറ്റൊന്ന്. ആര്‍ എസ് എസും ബി ജെ പിയും ഉയര്‍ത്തിപ്പിടിക്കുന്ന മതേതരമല്ലാത്ത ആശയമാണ് മൂന്നാമത്തേത്. ഇതില്‍ സമൂഹത്തെ ഭിന്നിപ്പിക്കാനും വര്‍ഗീയമായി അടിപ്പിക്കാനും ബി ജെ പിയും ആര്‍ എസ് എസുമാണ് ഏറ്റവും നല്ലത്.

60 വര്‍ഷമായി കോണ്‍ഗ്രസ് ഇന്ത്യയില്‍ ഒന്നും ചെയ്തിട്ടില്ല എന്നാണ് മോദി പറയുന്നത്. എന്നാല്‍ വിദേശത്ത് പോകുമ്പോള്‍ മോദി പറയുന്നത് ഇന്ത്യ ഒരു വികസ്വര രാജ്യമാണ് എന്നാണ്. മെയ് 16 ന് മോദി അധികാരത്തിലെത്തിയതിന് ശേഷമാണോ ഇന്ത്യ വികസിക്കാന്‍ തുടങ്ങിയത്. വികസനത്തിന്റെ കാര്യത്തില്‍ മഹാരാഷ്ട്ര ഒന്നാമതാണ്. ഗുജറാത്തിനെക്കാള്‍ ഏറെ മുന്നിലാണ് മഹാരാഷ്ട്ര. ഇനിയെന്ത് വികസനമാണ് മോദിക്ക് മഹാരാഷ്ട്രയില്‍ കൊണ്ടുവരാനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+