Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഗ പീഡനം; ബസ്സിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

മോഗ: പഞ്ചാബിലെ മോഗയില്‍ ഓടുന്ന ബസ്സില്‍വെച്ച് അമ്മയെയും മകളെയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ബസ്സില്‍ നിന്നും പുറത്തെറിയുകയും ചെയ്ത സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ബസ് ദേശീയപാതയില്‍ തെറ്റായ ദിശയില്‍ അമിത വേഗത്തില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്.

മോഗ കൊട്ക്കപുര നാലുവരി ദേശീയപാതയിലൂടെ അമിത വേഗത്തിലെത്തിയ ബസ് എതിര്‍ ദിശയില്‍ നിന്നും വന്ന ട്രാക്ടറുമായി കൂട്ടിയിടിക്കുന്നതില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെടുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നീട് ബസ് ക്ലീനര്‍ അമര്‍ റാമിനു കയറാനായി വാഹനം നിര്‍ത്തി. ഇതിന് പിന്നാലെയാണ് അമ്മയെയും മകളെയും പീഡനത്തിനിരയാക്കാന്‍ ശ്രമിച്ച് വലിച്ചെറിഞ്ഞത്. സംഭവത്തില്‍ 14 വയസുള്ള പെണ്‍കുട്ടി മരിച്ചിരുന്നു.

rapedelhi

പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിംഗ് ബാദലിന് ഓഹരി പങ്കാളിത്തമുള്ള ഓര്‍ബിറ്റ് ഏവിയേഷന്‍ കമ്പനിയുടെ ബസ് ആണിത്. അതുകൊണ്ടുതന്നെ പ്രതിപക്ഷ കക്ഷികള്‍ സംഭവത്തെ രാഷ്ട്രീയമായും ഉപയോഗിച്ചു തുടങ്ങി. സംഭവം നടന്നയുടന്‍ ബസ്സില്‍ തനിക്ക് ഓഹരികളില്ലെന്ന് ബാദല്‍ അറിയിച്ചെങ്കിലും തെളിവുകള്‍ പുറത്തുവന്നതോടെ ഉടമസ്ഥത സമ്മതിക്കേണ്ടിവന്നു.

സുഖ്ബീര്‍ സിംഗ് ബാദലിനെതിരെ കേസെടുക്കണമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത്തരം കേസില്‍ ബസ് ഉടമകള്‍ക്കെതിരെ കേസെടുക്കാനാകില്ലെന്നാണ് മോഗാ ഡെപ്യൂട്ടി കമ്മീഷണര്‍ പര്‍മീന്ദര്‍ സിംഗ് ഗില്‍ അറിയിച്ചത്. അതിനിടെ, ബസ് കമ്പനി അടച്ചുപൂട്ടണമെന്ന് ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+