സണ്ണി ഡിയോളിനെതിരെ പോലീസില്‍ പരാതി
മുംബൈ: ബോളിവുഡ് താരം സണ്ണി ഡിയോള്‍ പ്രധാനവേഷത്തിലെത്തുന്ന 'മൊഹല്ല അസി' എന്ന സിനിമയുമായി ബന്ധപ്പെട്ട് സണ്ണി ഡോയോളിനും ചിത്രത്തിന്റെ സംവിധായകന്‍ ചന്ദ്ര പ്രകാശ് ദ്വിവേദിക്കും എതിരെ പോലീസില്‍ പരാതി. സര്‍വജന്‍ ജാഗ്രതി സന്‍സ്ത എന്ന സാമൂഹ്യ സംഘടനയാണ് ചിത്രത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
ചിത്രത്തിലെ ചില സംഭാഷണങ്ങളില്‍ മോശം ഭാഷ ഉപയോഗിക്കുന്നതായും മതവികാരാത്തെ വ്രണപ്പെടുത്തുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ വാരാണസിയെന്ന പുണ്യ സ്ഥലത്തെ വളരെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും പരാതിയിലുണ്ട്. ആയതില്‍ പരാതിയില്‍ പറയുന്നവര്‍ക്കെതിരെ കേസെടുക്കണമെന്നും ചിത്രത്തിന്റെ റിലീസിങ് തടയണമെന്നുമാണ് പരാതിക്കാരുടെ ആവശ്യം.

കാശിനാഥ് സിങ്ങിന്റെ കാശി കാ അസി എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സണ്ണി ഡിയോളിനെ കൂടാതെ രവി കിഷന്‍, സാക്ഷി തന്‍വാര്‍ എന്നവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംസ്‌കൃതം അധ്യാപകനായി ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് സണ്ണി ഡിയോള്‍ ആണ്. സണ്ണിയുടെ ഭാര്യയായാണ് ചിത്രത്തില്‍ സാക്ഷി തന്‍വാര്‍ വേഷമിടുന്നത്.
പുണ്യഭൂമിയായ വാരാണസി ടൂറിസം കേന്ദ്രവും കഞ്ചാവിന്റെ നഗരവുമായി മാറുന്നതില്‍ അസ്വസ്ഥനായ സണ്ണിഡിയോളിന്റെ കഥാപാത്രം ഇതിനെതിരെ ഭഗവാന്‍ ശിവന്റെ വേഷത്തിലെത്തി അനീതിക്കെതിരെ പ്രതികരിക്കുകയാണ് അദ്ദേഹം. സാമ്പത്തിക പരാധീനതമൂലം റിലീസിങ് വൈകിയ ചിത്രത്തിനെതിരെ മത സംഘടനകള്‍ കൂടി രംഗത്തെത്തിയതോടെ സിനിമയുടെ അണിയറക്കാര്‍ വീണ്ടും ബുദ്ധിമുട്ടിലായിരിക്കുകയാണ്.


Click it and Unblock the Notifications