കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഹമ്മദ് അസ്ഹറുദ്ദീന്‍ കോണ്‍ഗ്രസ് വിടുന്നു.... നേതൃത്വത്തോട് അതൃപ്തി.... ടിആര്‍എസ്സില്‍ ചേരും!!

Google Oneindia Malayalam News

Recommended Video

cmsvideo
മുഹമ്മദ് അസ്ഹറുദ്ദീന്‍ കോണ്‍ഗ്രസ് വിടുന്നു | Oneindia Malayalam

ഹൈദരാബാദ്: തെലങ്കാനയില്‍ ആത്മവിശ്വാസത്തില്‍ കുതിക്കുന്ന കോണ്‍ഗ്രസിന് വന്‍ തിരിച്ചടി ഒരുങ്ങുന്നു. പാര്‍ട്ടിയുടെ ബ്രാന്‍ഡ് നെയിമായ മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന്‍ രാജിവെക്കാന്‍ ഒരുങ്ങുകയാണ്. അദ്ദേഹം തന്നോട്ട് കോണ്‍ഗ്രസ് നേതൃത്വം എന്ത് നിലപാടാണ് സ്വീകരിച്ചത് എന്ന കണക്ക് നിരത്തിയാണ് പാര്‍ട്ടി വിടാനൊരുങ്ങുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ കോണ്‍ഗ്രസ് ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഇത്.

അതേസമയം രാഹുല്‍ ഗാന്ധിയടക്കമുള്ള ദേശീയ നേതാക്കള്‍ അദ്ദേഹത്തെ കണ്ട് പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചില്ല എന്നാണ് താരത്തോട് അടുപ്പമുള്ളവര്‍ സൂചിപ്പിക്കുന്നത്. ഹൈദരാബാദില്‍ വലിയ നേതാവായ അസ്ഹര്‍ പാര്‍ട്ടി വിടുന്നത് കോണ്‍ഗ്രസിന്റെ വിജയ സാധ്യത തന്നെ ഇല്ലാതാക്കുന്നതാണ്. എന്നാല്‍ അദ്ദേഹത്തിന്റെ രാജിയില്‍ തെലങ്കാന രാഷ്ട്ര സമിതി നേതാക്കള്‍ വലിയ പ്രതീക്ഷയിലാണ്. അസ്ഹറുമായി കെസിആര്‍ ചര്‍ച്ച നടത്തിയെന്നും സൂചനയുണ്ട്.

ടിഡിപി ബന്ധം

ടിഡിപി ബന്ധം

തെലുങ്ക് ദേശം പാര്‍ട്ടിയുമായുള്ള ബന്ധം ആന്ധ്ര കോണ്‍ഗ്രസിനെ ഒന്നടങ്കം ചൊടിപ്പിച്ചിരിക്കുകയാണ്. ചന്ദ്രബാബു നായിഡുവിനെ മുഖ്യശത്രുവായിട്ടാണ് ഇത്രയും കാലം കോണ്‍ഗ്രസ് കണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ തെലങ്കാനയില്‍ സഖ്യം ഉണ്ടാക്കിയിരിക്കുന്നത് അസ്ഹറുദ്ദീനെ ചൊടിപ്പിച്ചിരിക്കുകയാണ്. മുമ്പ് തനിക്കെതിരെ പ്രചാരണം നടത്തിയവരെ കോണ്‍ഗ്രസ് കൂട്ടുപിടിച്ചതും പ്രധാന വിഷയമാണ്.

കോണ്‍ഗ്രസ് വിടുന്നു

കോണ്‍ഗ്രസ് വിടുന്നു

അസ്ഹര്‍ കോണ്‍ഗ്രസ് വിടുകയാണെന്ന് അദ്ദേഹത്തിന്റെ അടുപ്പക്കാരെ മുഴുവന്‍ അറിയിച്ച് കഴിഞ്ഞു. കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാവും അസ്ഹറിന്റെ അടുപ്പക്കാരനുമായ ആബിദ് റസൂല്‍ ഖാന്‍ പാര്‍ട്ടി വിട്ടിരുന്നു. 32 വര്‍ഷം പാര്‍ട്ടിക്കൊപ്പം നിന്നതിന് ശേഷമായിരുന്നു രാജി. ഇയാള്‍ ടിആര്‍എസ്സില്‍ ചേര്‍ന്ന് കഴിഞ്ഞു. ഇതിന് പിന്നാലെയാണ് അസ്ഹറും കോണ്‍ഗ്രസ് വിടുന്നത്. തന്നോട് കോണ്‍ഗ്രസ് കാണിച്ച അവഗണന ഒരുപാര്‍ട്ടിയും ഒരു നേതാവിനോട് കാണിക്കാത്ത തരത്തിലാണെന്ന് അസ്ഹര്‍ കുറ്റപ്പെടുത്തുന്നു.

2009ലെ തുടക്കം....

2009ലെ തുടക്കം....

2009ലാണ് അദ്ദേഹം കോണ്‍ഗ്രസിലെത്തുന്നത്. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നിന്ന് അദ്ദേഹം എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 2014ല്‍ രാജസ്ഥാനിലെ ടോങ്ക്-സവായ് മധോപൂര്‍ മണ്ഡലത്തില്‍ അദ്ദേഹം ദയനീയമായി പരാജയപ്പെട്ടു. ഇതിന് ശേഷം കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹം അപമാനിക്കുകയായിരുന്നു. ഇത്തവണ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് അസ്ഹറിന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അദ്ദേഹം പരസ്യമായി അപമാനിച്ചു.

സെക്കന്തരാബാദിലെ സീറ്റ്.....

സെക്കന്തരാബാദിലെ സീറ്റ്.....

സെക്കന്തരാബാദില്‍ നിന്ന് മത്സരിക്കണമെന്ന് അസ്ഹര്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. ക്രിക്കറ്ററെന്ന പേരില്‍ അദ്ദേഹം വളര്‍ന്ന് വന്ന നഗരമാണ് ഇത്. സെക്കന്തരാബാദില്‍ അദ്ദേഹം വലിയ നേതാവുമായിരുന്നു. എന്നാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെ എതിര്‍ക്കുകയായിരുന്നു. ഹൈദരാബാദ് കോണ്‍ഗ്രസിലെ പ്രസിഡന്റ് അഞ്ജന്‍ കുമാര്‍ യാദവ് അസ്ഹറിന് സീറ്റ് നല്‍കരുതെന്ന് പരസ്യമാി പറയുകയും ചെയ്തു. സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ വച്ചായിരുന്നു അദ്ദേഹത്തെ വിളിച്ചുവരുത്തി അപമാനിച്ചത്.

ഒവൈസിക്കെതിരെ മത്സരിക്കാന്‍....

ഒവൈസിക്കെതിരെ മത്സരിക്കാന്‍....

അസാദുദ്ദീന്‍ ഒവൈസിയോട് മത്സരിക്കാനുള്ള ചാവേറായി അസ്ഹറിനെ നിര്‍ത്താനായിരുന്നു അഞ്ജം കുമാര്‍ യാദവിന്റെ തീരുമാനം. സെക്കന്തരാബാദില്‍ താന്‍ തന്നെ നേരിട്ട് മത്സരിക്കുമെന്നും യാദവ് പ്രഖ്യാപിച്ച. അതേസയം ഗ്രേറ്റര്‍ ഹൈദരാബാദ് ഒവൈസിയുടെ കോട്ടയാണ്. ഇവിടെ അസ്ഹര്‍ മത്സരിച്ചാല്‍ വന്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വരും. ഇത് തന്നെയാണ് യാദവിന്റെ നേതൃത്വത്തിലുള്ള മുതിര്‍ന്ന നേതാക്കള്‍ ആഗ്രഹിച്ചത്. എന്നാല്‍ ഇതിലും എത്രയോ അപമാനങ്ങള്‍ സഹിച്ച ശേഷമാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്.

റസൂല്‍ ഖാന്റെ രാജി

റസൂല്‍ ഖാന്റെ രാജി

റസൂല്‍ ഖാനും കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് അപമാനം നേരിട്ടാണ് പടിയിറങ്ങിയത്. ഖാന് കോണ്‍ഗ്രസ് ടിക്കറ്റ് നിഷേധിച്ചിരുന്നു. ഇക്കാര്യം സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ ഭക്ത ചരണ്‍ ദാസിനോട് ചോദിക്കാനായി അദ്ദേഹത്തിന്റെ ഓഫീസില്‍ ചെന്നിരുന്നു റസൂല്‍ ഖാന്‍. എന്നാല്‍ 12 മണിക്കൂറോളം കാത്തിരുന്നിട്ടും റസൂലിനെ കാണാന്‍ പോലും ചരണ്‍ ദാസ് കൂട്ടാക്കിയിട്ടില്ല. ഇതോടെ അദ്ദേഹം കോണ്‍ഗ്രസ് വിട്ട് ടിആര്‍എസ്സില്‍ ചേരുകയായിരുന്നു.

മുസ്ലീങ്ങളെ ഒതുക്കുന്നു

മുസ്ലീങ്ങളെ ഒതുക്കുന്നു

കോണ്‍ഗ്രസില്‍ മുസ്ലീങ്ങളെ ഒതുക്കുന്നു എന്നാണ് പ്രധാന പരാതി. ഇതുവരെ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചവരെല്ലാം മുസ്ലീങ്ങളാണ്. തെലങ്കാനയില്‍ ആകെയുള്ളത് 18 ശതമാനം മുസ്ലീങ്ങലാണ്. എന്നാല്‍ അവര്‍ക്ക് സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാവുന്നില്ല. പകരം ഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്നാണ് എതിരാളികളുടെ ആരോപണം. പാര്‍ട്ടി അസ്ഹറിനെ വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെന്നാണ് പലരും പരാതി ഉന്നയിക്കുന്നത്.

അസ്ഹര്‍ ടിആര്‍എസ്സിലേക്ക്

അസ്ഹര്‍ ടിആര്‍എസ്സിലേക്ക്

അസ്ഹറുദ്ദീന്‍ ടിആര്‍എസ്സിലേക്ക് പോകാന്‍ ഒരുങ്ങുകയാണ്. കോണ്‍ഗ്രസിന്റെ സ്റ്റാര്‍ ക്യാമ്പയിനറാവേണ്ടതായിരുന്നു അദ്ദേഹം. എന്നാല്‍ നേതാക്കള്‍ അദ്ദേഹത്തെ ഒതുക്കുകയായിരുന്നു. പക്ഷേ കെസിആര്‍ അസ്ഹറിനെ മുഖ്യ പ്രചാരകനാക്കാനാണ് ഉദ്ദേശിക്കുന്നത്. തെലങ്കാനയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള നേതാവാണ് അസ്ഹര്‍. അദ്ദേഹം പാര്‍ട്ടി വിട്ടാല്‍ കോണ്‍ഗ്രസിന് അത് വലിയ തിരിച്ചടിയാകും. പക്ഷേ കെസിആറിന് അത് ഉറപ്പായും ലഭിക്കുന്ന വിജയമായി മാറും.

സച്ചിന്‍ പൈലറ്റിന് പിന്തുണയുമായി രാജകുടുംബം...... നേട്ടവുമായി കോണ്‍ഗ്രസ്... ബിജെപിയെ കൈവിട്ടു!!സച്ചിന്‍ പൈലറ്റിന് പിന്തുണയുമായി രാജകുടുംബം...... നേട്ടവുമായി കോണ്‍ഗ്രസ്... ബിജെപിയെ കൈവിട്ടു!!

കശ്മീരില്‍ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു..... ലോക്‌സഭയ്‌ക്കൊപ്പം തിരഞ്ഞെടുപ്പ് നടന്നേക്കും!!കശ്മീരില്‍ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു..... ലോക്‌സഭയ്‌ക്കൊപ്പം തിരഞ്ഞെടുപ്പ് നടന്നേക്കും!!

English summary
mohammad azharuddin likely to part ways with congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X