അസറുദ്ദീന്റെ മകനും സാനിയയുടെ സഹോദരിയും വിവാഹിതരാകും
ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്റെ മകനും ടെന്നിസ് താരം സാനിയ മിര്‍സയുടെ സഹോദരിയും തമ്മില്‍ വിവാഹിതരാകും. മകന്‍ അസദുദ്ദീന്‍ സാനിയയുടെ സഹോദരി ആനം മിര്‍സ വിവാഹം ചെയ്യാന്‍ പോകുന്ന കാര്യം അസറുദ്ദീന്‍ തന്നെയാണ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവരുടെ വിവാഹം സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളുണ്ടായിരുന്നു. ഇനി ചര്‍ച്ച വേണ്ടെന്നും വാര്‍ത്ത സത്യമാണെന്നും അസറുദ്ദീനും സാനിയ മിര്‍സയും പ്രതികരിച്ചു. വിശദമായ വിവരങ്ങള്‍ ഇങ്ങനെ....

അസറുദ്ദീന്റെ പ്രതികരണം
വാര്‍ത്ത ശരിയാണ്. വിവാഹ തിയ്യതി ഉടന്‍ പുറത്തുവിടുമെന്നും അസറുദ്ദീന്‍ പറഞ്ഞു. വിവാഹം ഈ വര്‍ഷം ഡിസംബറിലായിരിക്കുമെന്നാണ് സൂചന. ഫാഷന്‍ സ്റ്റൈലിഷ് ആണ് ആനം മിര്‍സ. 29കാരനായ അസദുദ്ദീന്‍ ഇടംകൈയ്യന്‍ ബാറ്റ്‌സ്മാനാണ്. ഗോവ ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്. മാത്രമല്ല, അഭിഭാഷകനുമാണ്. നിര്‍മാണ രംഗത്തും അദ്ദേഹം സജീവമാണ്.

മറ്റൊരു പ്രത്യേകത
ഈ വിവാഹം നടക്കുന്നതോടെ മറ്റൊരു പ്രത്യേകതയുമുണ്ട്. സാനിയയുടെ പിതാവ് ഇമ്രാനാണ് ഈ വിവാഹം നടക്കുന്നതില്‍ അതീവ സന്തോഷവാന്‍. തന്റെ രണ്ടു മരുമക്കളും ക്രിക്കറ്റ് താരങ്ങളാണ് എന്ന് ഇമ്രാന്‍ പറയുന്നു. പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഐബ് മാലികാണ് സാനിയയുടെ ഭര്‍ത്താവ്.

ചര്‍ച്ച തുടങ്ങിയത് ഇങ്ങനെ
കഴിഞ്ഞമാസം ആനം മിര്‍സ ഇന്‍സ്റ്റഗ്രാമില്‍ ഒരു ചിത്രം പങ്കുവച്ചതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച തുടങ്ങിയത്. വിവാഹിതയാകാന്‍ പോകുന്ന സൂചന നല്‍കിയാണ ചിത്രം പങ്കുവച്ചത്. ഇപ്പോള്‍ സാനിയ മിര്‍സയും വാര്‍ത്ത ശരിവച്ചു. കൂടുതല്‍ കുടുംബ ചിത്രങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നും കുടുംബവുമായി ബന്ധമുള്ളവര്‍ പറഞ്ഞു.

ആദ്യ ഭാര്യയിലെ മകന്‍
അസറുദ്ദീന്റെ മുന്‍ ഭാര്യ നൗറീനിലുള്ള മകനാണ് അസദുദ്ദീന്‍. അസറുദ്ദീന്‍ ബന്ധം ഒഴിഞ്ഞെങ്കിലും മാതാവുമായി അസദുദ്ദീന് അടുത്ത ബന്ധമാണ് ഇപ്പോഴും. വിവാഹത്തില്‍ അവരും പങ്കെടുക്കുമെന്നാണ് വിവരം. മുംബൈയില്‍ വച്ചാകും വിവാഹമെന്നും സൂചനയുണ്ട്.












Click it and Unblock the Notifications