ജുനൈദിനെ കസ്റ്റഡിയില്‍ എടുത്തു; കണ്ണുകെട്ടി കൊണ്ടുപോയി, വിവാദം, പിന്തുണച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: സിജെപി സമരഭൂമിയില്‍ ഭക്ഷണം വിതരണം ചെയ്ത ഗാസിയാബാദ് സ്വദേശി മുഹമ്മദ് ജുനൈദിനെ ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍ എടുത്തു. ജൂലൈ 24ന് രാത്രിയാണ് പോലീസ് പിടിച്ചുകൊണ്ടുപോയതെന്ന് ജുനൈദ് പറയുന്നു. കണ്ണുകെട്ടിയാണ് കൊണ്ടുപോയത് എന്നും ജുനൈദ് വിശദീകരിച്ചു. തൊട്ടടുത്ത ദിവസം ഉത്തരാഖണ്ഡില്‍ ഇറക്കി വിടുകയായിരുന്നുവത്രെ.

രാത്രി മൊത്തം കണ്ണുകെട്ടിയാണ് നിര്‍ത്തിയത്. തൊട്ടടുത്ത ദിവസം രാവിലെ ചോദ്യം ചെയ്തു. പ്രതിഷേധക്കാര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാന്‍ എവിടെ നിന്ന് പണം കിട്ടി എന്നായിരുന്നു പോലീസിന്റെ ചോദ്യം എന്നും ജുനൈദ് പറയുന്നു. രാത്രി 11 മണിയോടെ തന്നെ ഒരു നായ കടിച്ചു. തുടര്‍ന്ന് താനും സുഹൃത്തുക്കളും ആര്‍എംഎല്‍ ആശുപത്രിയില്‍ പോയി. അര്‍ധരാത്രി 12 മണിക്ക് ശേഷമാണ് ആശുപത്രിയില്‍ നിന്ന് താനും മറ്റുള്ളവരും തിരിച്ചുപോന്നത്.

muhammad junaid describe delhi police move

പുറത്തിറങ്ങിയ ഉടനെ ഒരു സംഘം തടയുകയായിരുന്നു. ഡല്‍ഹി പോലീസ് ആണെന്ന് പറഞ്ഞു. ആവശ്യപ്പെട്ടപ്പോള്‍ ഐഡി കാണിച്ചു. ശേഷം കണ്ണുകെട്ടിയാണ് കൊണ്ടുപോയത്. എവിടേക്കാണ് കൊണ്ടുപോയത് എന്ന് വ്യക്തമല്ല. രാത്രി മൊത്തം എല്ലാവരെയും കണ്ണുകെട്ടി നിര്‍ത്തി. തൃപ്തികരമായ ഉത്തരം നല്‍കിയാല്‍ പത്ത് മിനുട്ടിനകം വിടാമെന്ന് പോലീസ് പറഞ്ഞുവെന്നും ജുനൈദ് വിശദീകരിച്ചു.

അടുത്ത ദിവസം രാവിലെയാണ് പിന്നീട് പോലീസുകാര്‍ വന്നത്. ഭക്ഷണം എത്തിക്കാന്‍ പണം എവിടെ നിന്ന് കിട്ടി എന്നായിരുന്നു ചോദ്യം. എല്ലാവരും ചേര്‍ന്ന് പണം ശേഖരിച്ചാണ് ഭക്ഷണം എത്തിച്ചത് എന്ന് മറുപടി നല്‍കി. സമരക്കാര്‍ക്ക് വേണ്ടി ചിലര്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നു. മറ്റു ചിലര്‍ ഭക്ഷണവും വെള്ളവും എത്തിച്ചുവെന്നും മറുപടി നല്‍കിയെന്ന് ജുനൈദ് പറഞ്ഞു.

ഏറെ നേരം ചോദ്യം ചെയ്ത ശേഷം ഉത്തരാഖണ്ഡിലെ മസൂറിയില്‍ പോലീസ് എത്തിച്ചു. അവിടെ നിന്ന് കാര്‍ വിളിച്ചാണ് ഡല്‍ഹിയിലേക്ക് വന്നത് എന്നും ജുനൈദ് പറഞ്ഞു. സിജെപി തനിക്ക് പിന്തുണ നല്‍കണം എന്ന് ജുനൈദ് അഭ്യര്‍ഥിച്ചു. സിജെപി വക്താവ് രത്‌ന സിങ് വിളിച്ചിരുന്നു എന്നും ജുനൈദ് പറഞ്ഞു. ജുനൈദിന്റെ കുടുംബത്തെ പീഡിപ്പിക്കരുതെന്ന് സിജെപി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ജുനൈദിന്റെ കുടുംബത്തെ ചോദ്യം ചെയ്തു

പോലീസ് പീഡിപ്പിക്കുകയാണ് എന്ന് ആരോപിച്ച് ജുനൈദിന്റെ കുടുംബം രംഗത്തുവന്നു. വ്യാഴാഴ്ച വൈകീട്ട് പോലീസ് വീട്ടിലെത്തി പരിശോധന നടത്തി. ജുനൈദിന്റെ പിതാവ് മുസ്തഫയെ കസ്റ്റഡിയില്‍ എടുത്തു. ബാങ്ക് പാസ്ബുക്കും പാന്‍കാര്‍ഡും കൊണ്ടുപോയി. ഏറെ നേരം ചോദ്യം ചെയ്ത ശേഷമാണ് മുസ്തഫയെ വിട്ടയച്ചത്. തന്റെ മീററ്റിലെ ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തുവെന്ന് ജുനൈദ് പറഞ്ഞു. ഇക്കാര്യം മീററ്റ് എസ്പി നിഷേധിച്ചു.

കോണ്‍ഗ്രസ് രാജ്യസഭാ എംപി ഇമ്രാന്‍ പ്രതാപ്ഗര്‍ഹി ഇന്ന് ജുനൈദുമായി കൂടിക്കാഴ്ച നടത്തി. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജുനൈദ് കരയുന്ന ഒരു വീഡിയോ പ്രചരിച്ചിരുന്നു. ഇത് കണ്ടാണ് താന്‍ ജുനൈദുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചത് എന്നും കോണ്‍ഗ്രസ് എംപി പറഞ്ഞു. ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കരുത് എന്നും ജുനൈദിനൊപ്പം നില്‍ക്കുമെന്നും സിജെപി വക്താവ് രത്‌ന സിങ് പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+