കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷമി- ജഹാന്‍ കേസില്‍ ക്രിക്കറ്റ് താരങ്ങള്‍ കുടുങ്ങുമോ? പൂര്‍ണവിവരം കൈമാറിയില്ല; വീണ്ടും കത്ത്

  • By Ashif
Google Oneindia Malayalam News

കൊല്‍ക്കത്ത: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ക്രിക്കറ്റ് താരങ്ങളെ മൊത്തം കുടുക്കുമോ? എല്ലാ താരങ്ങളുടെയും യാത്രാ വിവരങ്ങള്‍ തേടി കൊല്‍ക്കത്ത പോലീസ് ബിസിസിഐക്ക് കത്തയച്ചു. നേരത്തെ വിവരങ്ങള്‍ തേയിരുന്നെങ്കിലും ബിസിസിഐ നല്‍കിയ മറുപടിയില്‍ മതിയായ വിവരങ്ങളുണ്ടായിരുന്നില്ല. തുടര്‍ന്ന് വീണ്ടും പുതിയ വിവരങ്ങള്‍ തേടിയിരിക്കുകയാണിപ്പോള്‍.

സൗദി രാജകുമാരന്‍ ജയില്‍ മോചിതനായത് എങ്ങനെ? ബിന്‍ തലാല്‍ പറയുന്നു... രഹസ്യകരാര്‍സൗദി രാജകുമാരന്‍ ജയില്‍ മോചിതനായത് എങ്ങനെ? ബിന്‍ തലാല്‍ പറയുന്നു... രഹസ്യകരാര്‍

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് പോയ ഇന്ത്യ ടീമംഗങ്ങളുടെ യാത്രാ വിവരങ്ങളാണ് പോലീസ് തേടിയത്. പര്യടനം കഴിഞ്ഞ് മുഹമ്മദ് ഷമി നേരിട്ട് ഇന്ത്യയിലേക്ക് വന്നില്ലെന്നും പകരം അദ്ദേഹം ദുബായിലേക്ക് പോയെന്നുമാണ് ഹസിന്‍ ജഹാന്റെ ആരോപണം. ദുബായില്‍ വച്ച് പാക് മോഡല്‍ അലിഷ്ബയുമായി ഹോട്ടലില്‍ കഴിഞ്ഞുവെന്നും ഹസിന്‍ ജഹാന്‍ ആരോപിക്കുന്നു. നിരവധി രഹസ്യങ്ങള്‍ ഇരുവരും കൈമാറിയെന്നും പണമിടപാട് നടത്തിയെന്നും ഹസിന്‍ ജഹാന്‍ ആരോപിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ അന്വേഷിക്കുന്നതിനാണ് കൊല്‍ക്കത്ത പോലീസ് താരങ്ങളുടെ യാത്രാ വിവരം ബിസിസിഐയോട് ആവശ്യപ്പെട്ടത്.

shami

ബിസിസിഐ കൈമാറിയത് ഷമിയുടെ മാത്രം വിവരങ്ങളാണ്. ഷമി ദക്ഷിണാഫ്രിക്കയില്‍ നിന്ന് ദുബായിലേക്ക് പോയെന്നും അവിടെ രണ്ടുദിവസം താമസിച്ചെന്നുമാണ് ബിസിസിഐ പോലീസിനെ അറിയിച്ചത്. എന്നാല്‍ ഷമിയുടെ മാത്രം വിവരങ്ങള്‍ പോരെന്നാണ് പോലീസ് പറയുന്നത്. എല്ലാ താരങ്ങളുടെയും യാത്രാ വിവരങ്ങള്‍ വേണം. എല്ലാ താരങ്ങളും നേരിട്ട് ഇന്ത്യയിലേക്ക് പോന്നിട്ടില്ല. പകരം അവരില്‍ പലരും പലയിടങ്ങളിലേക്കു പോയി. പിന്നീടാണ് ഇന്ത്യയില്‍ എത്തിയത്. അതുകൊണ്ടാണ് എല്ലാ താരങ്ങളുടെയും യാത്രാ വിവരങ്ങള്‍ തേടുന്നതെന്ന് പോലീസ് ഓഫീസര്‍ പറഞ്ഞു.

 നിഷ ജോസിനെ കയറിപിടിക്കാൻ ശ്രമിച്ചതാര്? റെയിൽവേ പോലീസ് അന്വേഷണം തുടങ്ങി, നിഷയുടെ മൊഴിയെടുക്കും... നിഷ ജോസിനെ കയറിപിടിക്കാൻ ശ്രമിച്ചതാര്? റെയിൽവേ പോലീസ് അന്വേഷണം തുടങ്ങി, നിഷയുടെ മൊഴിയെടുക്കും...

ഷമി ഫെബ്രുവരി 17, 18 തിയ്യതികളില്‍ ദുബായിലുണ്ടായിരുന്നുവെന്ന് ബിസിസിഐ കൊല്‍ക്കത്ത പോലീസിനെ അറിയിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ദുബായിലേക്ക് പോയ ഷമി പിന്നീടാണ് ഇന്ത്യയിലേക്ക് വന്നതെന്നും ബിസിസിഐ രേഖകളില്‍ പറയുന്നു. ഇപ്പോള്‍ ഓരോ താരങ്ങളുടെയും യാത്രാ വിവരങ്ങള്‍ പ്രത്യേകമായി വേണമെന്നാണ് കൊല്‍ക്കത്ത പോലീസ് പുതിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഷമിയുടെ കുടുംബ വിഷയം മുഴുവന്‍ താരങ്ങളെയും സംശയത്തിന്റെ നിഴലിലേക്ക് എത്തിക്കുന്ന സാഹചര്യത്തിലെത്തിയിരിക്കുകയാണ്.

മലപ്പുറത്തോട് സര്‍ക്കാരിന് ചിറ്റമ്മ നയം? കളക്ടറും പരിതപിക്കുന്നു, ഇതൊന്നും പോര, മതിയാകില്ലമലപ്പുറത്തോട് സര്‍ക്കാരിന് ചിറ്റമ്മ നയം? കളക്ടറും പരിതപിക്കുന്നു, ഇതൊന്നും പോര, മതിയാകില്ല

English summary
Kolkata police unhappy even as BCCI share Mohammed Shami’s Dubai stay details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X