കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹസിന്റെ ആരോപണങ്ങള്‍ ഏറ്റില്ല, ഷമിക്ക് ബിസിസിഐയുടെ ക്ലീന്‍ ചിറ്റ്, ഒത്തുകളി വെറും തമാശ!

ഹസിനുമായുള്ള പ്രശ്‌നത്തില്‍ മൂന്നാം കക്ഷി ഇടപെട്ടിട്ടുണ്ടെന്ന ഷമിയുടെ വാദമാണ് ഇപ്പോള്‍ ബലപ്പെട്ട് വരുന്നത്

Google Oneindia Malayalam News

Recommended Video

cmsvideo
ഷമിക്ക് ബിസിസിഐയുടെ ക്ലീൻ ചിറ്റ് |Oneindia Malayalam

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ വലിയ വിവാദമുണ്ടാക്കിയിരുന്നു. അദ്ദേഹത്തിന്റെ കരിയര്‍ തന്നെ അവതാളത്തിലാക്കി സംഭവം കഴിഞ്ഞ ദിവസങ്ങളിലായി തുടര്‍ന്ന് കൊണ്ടിരിക്കുകയായിരുന്നു. വാതുവെപ്പ് ആരോപണം കടന്നുവന്നതോടെ ഷമിക്കെതിരെ ബിസിസിഐ അന്വേഷണം പ്രഖ്യാപിക്കുകയും തുടര്‍ന്ന് കൊല്‍ക്കത്ത പോലീസ് അദ്ദേഹത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇനി അദ്ദേഹത്തിന് ആശ്വസിക്കാം.

ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ അന്വേഷണത്തില്‍ അദ്ദേഹത്തിനെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അതിനാല്‍ ഷമിയെ കുറ്റവിമുക്തനാക്കിയിരിക്കുകയാണ് ബിസിസിഐ. അദ്ദേഹത്തെ വാര്‍ഷിക കരാറിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ഹസിന്‍ ജഹാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഇതോടെ വെറും കെട്ടുകഥയാണോ എന്ന സംശയം ഉയര്‍ന്നിരിക്കുകയാണ്.

മൂന്നാം കക്ഷി

മൂന്നാം കക്ഷി

താനും ഹസിനുമായുള്ള പ്രശ്‌നത്തില്‍ മൂന്നാം കക്ഷി ഇടപെട്ടിട്ടുണ്ടെന്ന ഷമിയുടെ വാദമാണ് ഇപ്പോള്‍ ബലപ്പെട്ട് വരുന്നത്. ഇത്രയേറെ പ്രശ്‌നങ്ങള്‍ താനും ഹസിനും സംസാരിച്ചാല്‍ തീരാവുന്ന പ്രശ്‌നമേ ഉണ്ടായിരുന്നുള്ളൂവെന്നായിരുന്നു ഷമിയുടെ വാദം. എന്നാല്‍ മൂന്നാം കക്ഷി പണത്തിന് വേണ്ടി ഇടപെട്ടെന്നായിരുന്നു ഷമി പറഞ്ഞത്. എന്നാല്‍ ഇത് ഹസിനെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ പുറത്ത് നിന്നൊരാള്‍ ഈ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെന്നാണ് സൂചന. അതേസമയം ഈ കക്ഷി ഹസിന്റെ അഭിഭാഷകന്‍ സാക്കിര്‍ ഹുസൈനാണോ എന്ന് സംശയമുണ്ട്. ഷമിക്കെതിരായ വിവാദത്തില്‍ ഹസിന് കുടുംബത്തില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ പിന്തുണ ലഭിച്ചിരുന്നില്ല. എന്നാല്‍ സാക്കിര്‍ ഹസിനെ കേസില്‍ മാത്രമല്ല വ്യക്തിജീവിതത്തിലും പിന്തുണയ്ക്കുന്ന നിലപാടാണ് എടുത്തത്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെയും ആരോപണമുയരുന്നുണ്ട്.

യാതൊരു തെളിവുമില്ല

യാതൊരു തെളിവുമില്ല

ഷമിക്കെതിരെ യാതൊരു തെളിവും തങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ലെന്ന് അഴിമതി വിരുദ്ധ വിഭാഗം അധ്യക്ഷന്‍ നീരജ് കുമാര്‍ പറഞ്ഞു. അന്വേഷണത്തില്‍ പാകിസ്താന്‍ യുവതി അലിഷ്ബയില്‍ നിന്ന് ഷമം പണം വാങ്ങിയോ, ഇനി വാങ്ങിയെങ്കില്‍ അത് എന്തിന് ഉപയോഗിച്ചു, വാതുവെപ്പ് നടത്തിയോ എന്ന കാര്യങ്ങളാണ് പ്രധാനമായും അന്വേഷിച്ചത്. ഇതില്‍ പ്രധാനമായും മൂന്നു കാര്യങ്ങളാണ് നീരജ് കുമാര്‍ സൂചിപ്പിച്ചത്. ഇത് പ്രകാരം ഷമി നിയമവിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടു എന്ന് തെളിയിക്കാന്‍ സാധിക്കില്ലെന്ന് പറയുന്നു. ഇതോടെ ഷമിയെ കുറ്റവിമുക്തനാക്കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. വാര്‍ഷിക കരാറില്‍ ബി ഗ്രേഡില്‍ ഷമിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പ്രകാരം വര്‍ഷത്തില്‍ മൂന്നു കോടി രൂപ ഷമിക്ക് ലഭിക്കും. ഇതോടെ ഷമി പറഞ്ഞ കാര്യങ്ങളാണ് സത്യമായിരിക്കുന്നത്. അതേസമയം കൊല്‍ക്കത്ത പോലീസിന്റെ കേസുകള്‍ ഇപ്പോഴും അദ്ദേഹത്തിന് തലവേദനയാണ്. ഗാര്‍ഹിക പീഡനമടക്കമുള്ള കുറ്റങ്ങള്‍ ഷമിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ നിലനില്‍ക്കുന്നുണ്ട്.

ഹസിന്റെ ആരോപണങ്ങള്‍

ഹസിന്റെ ആരോപണങ്ങള്‍

ഷമിയുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന കാര്യങ്ങള്‍ അന്വേഷണ വിധേയമാക്കേണ്ടെന്നാണ് ബിസിസിഐയുടെ നിലപാട്. അതേസമയം ഭാര്യക്ക് തന്നെ സംശയമുള്ളതിനാലാണ് ദുബായില്‍ വച്ച് സ്ത്രീകളെ കാണുന്ന കാര്യം ഷമി പറയാതിരുന്നതെന്നാണ് സൂചന. ബിസിസിഐയും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. ലണ്ടനില്‍ നിന്നുള്ള മുഹമ്മദ് ഭായിയെ സംശയിക്കേണ്ടതില്ലെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം ഷമിക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഹസിന്‍ ഉന്നയിച്ചിരുന്നു. ഷമിക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ട് എന്നായിരുന്നു ആരോപണം. ഇവര്‍ തമ്മിലുള്ള ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ഹസിന്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ ഹസിന്‍ തന്റെ കൈയ്യില്‍ നിന്ന് പണം വാങ്ങി എന്ന് കാണിച്ചുള്ള ബാങ്ക് രേഖകള്‍ ഷമിയും പുറത്തുവിട്ടിരുന്നു. ഇതില്‍ ഷമിയുടെ രേഖകള്‍ക്കാണ് കുറച്ചുകൂടി ആധികാരികതയുള്ളതെന്ന് സൂചനയുണ്ട്.

ബാങ്ക് അക്കൗണ്ടുകള്‍

ബാങ്ക് അക്കൗണ്ടുകള്‍

ഷമിയുടെ ബാങ്ക് അക്കൗണ്ടുകള്‍ അഴിമതി വിരുദ്ധ വിഭാഗം പരിശോധിച്ചിരുന്നു. ഇതില്‍ നിന്ന് സംശയകരമായ ഇടപാടുകള്‍ നടന്നിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. എ്‌നാല്‍ ഷമി ലണ്ടനിലുള്ള ബിസിനസുകാരനില്‍ നിന്ന് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന വാര്‍ത്ത നുണയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഷമിയും ചില കഥകള്‍ പെരുപ്പിച്ച് കാണിക്കാന്‍ ശ്രമിച്ചതായി ബിസിസിഐ പറയുന്നു. ദുബായിലുള്ള പെണ്‍സുഹൃത്തുക്കളെ കാണാന്‍ വേണ്ടി ഷമി ചില നുണകള്‍ പറഞ്ഞിരുന്നതായി അഴിമതി വിരുദ്ധ വിഭാഗം പറയുന്നു. ഈ പ്രസ്താവനകളാണ് ഇത്രയും പ്രശ്‌നങ്ങളുണ്ടാക്കിയത്. ബിസിസിഐയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഷമി പ്രവര്‍ത്തിച്ചിട്ടില്ല. ഇതില്‍ അലിഷ്ബ എന്ന പാകിസ്താന്‍ പെണ്‍കുട്ടിയും മുഹമ്മദ് ഭായി എന്ന ബ്രിട്ടീഷ് ബിസിനസുകാരനും തമ്മിലുള്ള ബന്ധം കെട്ടുകഥയാണെന്ന് അന്വേഷണ സംഘം പറഞ്ഞു. അലിഷ്ബയെ ഷമിക്ക് പരിചയമുണ്ടാകാം. എന്നാല്‍ മുഹമ്മദ് ഭായ് എന്നയാള്‍ ചിത്രത്തിലേ ഇല്ലാത്ത വ്യക്തിയാണെന്ന് ബിസിസിഐ പറയുന്നു.

ഷമിക്ക് പെണ്ണുങ്ങളെ എത്തിച്ച് നല്‍കുന്ന മുഹമ്മദ് ഭായ്... മഞ്ചു മിശ്രയുമായും ഷമിക്ക് ബന്ധം!!ഷമിക്ക് പെണ്ണുങ്ങളെ എത്തിച്ച് നല്‍കുന്ന മുഹമ്മദ് ഭായ്... മഞ്ചു മിശ്രയുമായും ഷമിക്ക് ബന്ധം!!

ഹസിന്റെ കള്ളക്കളികള്‍ പൊളിയുന്നു, ഷമി ബാങ്ക് അക്കൗണ്ട് രേഖകള്‍ പുറത്തുവിട്ടു! കൈപറ്റിയത് ഒരു ലക്ഷം!ഹസിന്റെ കള്ളക്കളികള്‍ പൊളിയുന്നു, ഷമി ബാങ്ക് അക്കൗണ്ട് രേഖകള്‍ പുറത്തുവിട്ടു! കൈപറ്റിയത് ഒരു ലക്ഷം!

രാജ്യസഭ തിരഞ്ഞെടുപ്പ് തുടങ്ങി.. ബിജെപിക്ക് നിർണായകം.. എല്ലാ കണ്ണുകളും ഉത്തർപ്രദേശിലേക്ക്!!രാജ്യസഭ തിരഞ്ഞെടുപ്പ് തുടങ്ങി.. ബിജെപിക്ക് നിർണായകം.. എല്ലാ കണ്ണുകളും ഉത്തർപ്രദേശിലേക്ക്!!

English summary
Mohammed Shami, Facing Assault Charge, Cleared Of Match Fixing Allegations By BCCI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X