മകളെ കുറിച്ച് പങ്കുവെച്ചത് പച്ചക്കള്ളം... ഷമിക്കെതിരെ വീണ്ടും ഹസിന്‍!!
ക്രിക്കറ്റര്‍ മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഭാര്യ ഹസിന്‍ ജഹാന്‍ ഉയര്‍ത്തിയത്. തന്നെയും മകളേയും പറ്റിച്ചെന്നും പല സ്ത്രീകളുമായും ഷമിക്ക് അവിഹിത ബന്ധം ഉണ്ടെന്നുമായിരുന്നു ഹസിന്‍ ജഹാന്‍ ഉന്നയിച്ചത്. പിന്നീട് മാച്ച് ഫിക്സിങ്ങ് അടക്കമുള്ള ആരോപണങ്ങള്‍ ഷമിക്കെതിരെ ഹസിന്‍ ഉയര്‍ത്തി.
എന്നാല്‍ ആരോപണങ്ങളൊക്കെ ഷമി നിഷേധിച്ചു. ഹസിന്‍ എന്തിനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും മകള്‍ക്ക് വേണ്ടി താന്‍ ഹസിനോട് എല്ലാ പ്രശ്നങ്ങളും പറഞ്ഞ് തീര്‍ക്കാന്‍ ഒരുക്കമാണെന്നുമായിരുന്നു ഷെമി പറഞ്ഞത്. എന്നാല്‍ മകളോട് ഷമി കാണിക്കുന്നത് കപട സ്നേഹമാണെന്നായിരുന്നു ഹസിന്‍ പറഞ്ഞത്.

വെറും അഭിനയം
കഴിഞ്ഞ ദിവസം മകളുടെ ചിത്രം പങ്കുവെച്ച് ചോക്ലേറ്റ് ലവര്‍ തന്നെ മിസ് ചെയ്യുന്നു എന്ന് ഷമി ട്വിറ്ററില്‍ കുറിച്ചിരുന്നു. താരത്തിന്‍റെ പോസ്റ്റ് കണ്ടതോടെ നിരവധി പേരാണ് ഷമിക്ക് പിന്തുണയുമായി രംഗത്തെത്തിയത്. എന്നാല്‍ മകളോട് ഷമി കാണിക്കുന്നത് വെറും കപട സ്നേഹം മാത്രമാണെന്ന് ഹസിന്‍ ജഹാന്‍ പറഞ്ഞു. താനാണ് മകളുടെ ചിത്രം എടുത്തത്. മകളുമായി ഷമിക്ക് അടുപ്പമേ ഇല്ല. ഇന്ന് വരെ അച്ഛന്‍റേതായ ഒരു കടമയും ഷമി ഇന്ന് വരെ ചെയ്തിട്ടില്ല. എന്നിട്ടിപ്പോള്‍ വെറുതേ സിമ്പതിക്ക് വേണ്ടിയാണ് ഓരോന്ന് ഷമി ചെയ്യുന്നതെന്നും ഹസിന്‍ ആരോപിച്ചു.

പൊട്ടിക്കരഞ്ഞ് ഷമി
ഇതിനിടയില്‍ ഒത്തുകളി ആരോപണങ്ങള്‍ തെളിഞ്ഞാല്‍ തന്നെ തൂക്കിക്കൊല്ലാമെന്ന് ഷമി പറഞ്ഞു. പാക്കിസ്താന്‍കാരിയായ അലിഷ്ബ എന്ന യുവതിയുമായി ചേര്‍ന്ന് ഷമി മാച്ച് ഫിക്സിങ്ങ് നടത്തി എന്നായിരുന്നു ഹസിന്‍ ആരോപിച്ചത്. ഹസിന്‍ ഉയര്‍ത്തിയ ആരോപണം അന്വേഷിക്കാന്‍ ക്രിക്കറ്റ് ഭരണ സമിതി ചെയര്‍മാന്‍ വിനോദ് റായ് അഴിമതി വിരുദ്ധ സമിതി ചെയര്‍മാന്‍ നീജ് കുമാറിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏതന്വേഷണം നേരിടാന്‍ തയ്യാറാണെന്നും കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ തന്നെ തൂക്കികൊന്നോളൂയെന്നും ഷമി. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഷമി അഭിമുഖത്തില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ആരോപണങ്ങള്‍ ഉയര്‍ന്നപാടെ തന്നെ ബിസിസിഐയുടെ പട്ടികയില്‍ നിന്ന് ഷമിയെ നീക്കം ചെയ്തിരുന്നു. ഇനി ഐപിഎല്‍ കളിക്കുന്ന കാര്യം സംബന്ധിച്ച് വെള്ളിയാഴ്ചയോടെ തിരുമാനം അറിയും.

അലിഷ്ബ ആരെന്നും പുറത്ത്
പാക്കിസ്ഥാനിയായ അലിഷ്ബയുമായി ചേര്‍ന്ന് മാച്ച് ഫിക്സിങ്ങ് നടത്തിയെന്നായിരുന്നു ഹസിന്‍റെ ആരോപണം. എന്നാല്‍ അലിഷ്ബ തന്‍റെ വെറും ആരാധിക മാത്രമാണെന്നാണ് ഷമി പറഞ്ഞത്. താന്‍ ഒരു ക്രിക്കറ്ററും സെലിബ്രിറ്റിയുമാണ്. തനിക്ക് രാജ്യത്തും പുറത്തുമായി നിരവധി ആരാധകര്‍ ഉണ്ടാകും. എന്നാല്‍ ആരാധകയാണെങ്കില്‍ വിവാദം ഉണ്ടാക്കാന്‍ വളരെ എളുപ്പമാകും. പ്രത്യേകിച്ച് ആരോപണം ഉന്നയിക്കുന്നത് ഒരു സ്ത്രീ ആണെങ്കില്‍ വിവദം കൊഴുക്കുകയും ചെയ്യും. തന്‍റെ സ്വകാര്യ ജീവിതത്തെ കുറിച്ച് യാതൊരു അറിവും ഇല്ലാത്ത സ്ത്രീയാണ് അലിഷ്ബയെന്നും ഷമി വ്യക്തമാക്കി.












Click it and Unblock the Notifications