കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷമിയെ റോഡിലിട്ട് തല്ലണമെന്ന് ഹസിൻ ജഹാൻ.. അലിസ്ബ ഫാനല്ല, കാമുകി തന്നെ.. ഒരുമുറിയിൽ ഇരുവരും!

Google Oneindia Malayalam News

കൊല്‍ക്കത്ത: പാകിസ്താന്‍ സ്വദേശിയായ യുവതിയുമായി ചേര്‍ന്ന് മുഹമ്മദ് ഷമി ഒത്തുകളിച്ചുവെന്ന ഹസിന്‍ ജഹാന്റെ ആരോപണം പുതിയ വഴിത്തിരിവിലേക്ക്. ദുബായില്‍ വെച്ച് ഷമിയും അലിസ്ബ എന്ന പാക് സ്വദേശിനിയും കൂടിക്കാഴ്ച നടത്തിയെന്നും ഷമി പണം വാങ്ങി ഒത്തുകളിച്ചുവെന്നുമാണ് ഹസിന്‍ ആരോപിച്ചത്. ഇക്കാര്യത്തില്‍ ബിസിസിഐ അന്വേഷണവും നടത്തുന്നുണ്ട്.

അതിനിടെ ഷമിയുടെ ദുബായ് യാത്ര ടീമിനൊപ്പമായിരുന്നില്ല എന്നാണ് വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. ബിസിസിഐ പോലീസിനെ അറിയിച്ചതാണ് ഇക്കാര്യം. കൂടാതെ ഷമിക്ക് അലിസ്ബയുമായുള്ള ബന്ധത്തെക്കുറിച്ച് ഹസിന്‍ ജഹാന്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നു.

അലിസ്ബ ആരാധികയല്ല

അലിസ്ബ ആരാധികയല്ല

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കാണാനായി പോയതിന് പിന്നാലെയാണ് ഷമിയെ വീണ്ടും ഹസിന്‍ ജഹാന്‍ കടന്നാക്രമിച്ചിരിക്കുന്നത്. അലിസ്ബയുമായി ഷമി കൂടുതല്‍ അടുപ്പത്തിലായത് ദുബായില്‍ വെച്ചായിരുന്നുവെന്ന് ഹസിന്‍ പറയുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം സൗത്ത് ആഫ്രിക്കയില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയിട്ടും ഷമി അലിസ്ബയ്‌ക്കൊപ്പം ദുബായില്‍ തുടര്‍ന്നുവെന്നും അവിടെ വെച്ച് പണം കൈമാറി എന്നുമാണ് ആരോപണം. അലിസ്ബ ഷമിയുടെ ആരാധിക അല്ലെന്ന് ഹസിന്‍ പറയുന്നു. കാമുകിയോ ലൈഗിക തൊഴിലാളിയോ ആകാനാണ് സാധ്യതയെന്നും ഹസിന്‍ ജഹാന്‍ പറയുന്നു.

ഷമി ചില്ലറക്കാരനല്ല

ഷമി ചില്ലറക്കാരനല്ല

ഒരു പെണ്‍കുട്ടി രഹസ്യമായി അവളുടെ കുടുംബത്തില്‍ നിന്നും മറച്ച് വെച്ച്, ഒരാളെ കാണുകയും അയാള്‍ക്കൊപ്പം മുറി പങ്കിടുകയും ചെയ്തിരിക്കുന്നു. തന്റെ ഭര്‍ത്താവിനെ തട്ടിയെടുക്കാനും വിവാഹ ജീവിതം തകര്‍ക്കാനും വന്നവളാണ് അലിസ്ബയെന്ന് ഹസിന്‍ ജഹാന്‍ പറയുന്നു. തന്റെ ഭര്‍ത്താവും ചില്ലറക്കാരനല്ലെന്ന് ഹസിന്‍ പറയുന്നു. പല തവണ മാധ്യമങ്ങളോട് അലിസ്ബയും ഷമിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് താന്‍ പറഞ്ഞിട്ടുണ്ട്. വൃത്തികെട്ട കാര്യങ്ങള്‍ ചെയ്യുന്നതിന് വേണ്ടി അവര്‍ ഇരുവരും ദുബായില്‍ വെച്ച് കണ്ടിട്ടുണ്ടെന്നും ഹസിന്‍ ജഹാന്‍ പറയുന്നു. ജനുവരി മുതല്‍ അവര്‍ ഇക്കാര്യം ആസൂത്രണം ചെയ്തിട്ടുണ്ട്.

അവസാനം കിടപ്പറയിൽ

അവസാനം കിടപ്പറയിൽ

ഷമിയുടേയും അലിസ്ബയുടേയും കൂടിക്കാഴ്ച ബ്രേക്ക്ഫാസ്റ്റ് മാത്രമായിരുന്നില്ലെന്നും അത് കിടപ്പറയിലാണ് അവസാനിച്ചത് എന്നും ഹസിന്‍ ജഹാന്‍ പറയുന്നു. ഷമിയെയും കുടുംബത്തേയും അറസ്റ്റ് ചെയ്യണമെന്നാണ് ലാല്‍ ബസാര്‍ പോലീസിനോട് ഹസിന്‍ ജഹാന്‍ ആവശ്യപ്പെടുന്നു. ഷമിയെ തല്ലാന്‍ പോകുമ്പോള്‍ തനിക്കൊപ്പം എല്ലാവരും വരണമെന്ന് ഹസിന്‍ ആവശ്യപ്പെട്ടു. ഷമിയെ റോഡിലിട്ട് വേണം തല്ലാന്‍. ഇനിയും എത്ര പേരുടെ ജീവിതമാണ് ഷമി തകര്‍ക്കാന്‍ പോകുന്നത് എന്നും ഹസിന്‍ ജഹാന്‍ മാധ്യമങ്ങളോട് പ്രതികരിക്കവേ പറഞ്ഞു. ഹസിന്റെ ആരോപണം ഷമിയും അലിസ്ബയും നിഷേധിച്ചിരുന്നു.

ഷമിയെ തള്ളി ബിസിസിഐ

ഷമിയെ തള്ളി ബിസിസിഐ

ഫെബ്രുവരി 17, 18 തീയ്യതികളില്‍ ഷമി ദുബായിലെ ഹോട്ടലില്‍ താമസിച്ചിരുന്നതായി ബിസിസിഐ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസത്തെ ഷമിയുടെ ഷെഡ്യൂള്‍ ആവശ്യപ്പെട്ട് കൊല്‍ക്കത്ത പോലീസ് ബിസിസിഐയ്ക്ക് കത്തയച്ചിരുന്നു. ഇതിന് മറുപടി നല്‍കവേയാണ് ഷമി ദുബായിലുണ്ടായിരുന്ന കാര്യം ബിസിസിഐ സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമില്‍ ഷമി അംഗമായിരുന്നില്ല. അതുകൊണ്ട് തന്നെ ഷമിയുടെ ദുബായ് യാത്രയുമായി തങ്ങള്‍ക്ക് ഒരു ബന്ധവും ഇല്ലെന്നാണ് ബിസിസിഐ പോലീസിനെ അറിയിച്ചിരിക്കുന്നത്. ഇതോടെ വിവാദത്തില്‍ ഷമിയുടെ കാര്യം കൂടുതല്‍ പരുങ്ങലില്‍ ആയിരിക്കുകയാണ്.

നേതാവിന്റെ മകനാരെന്ന് വെളിപ്പെടുത്തേണ്ട! ഇത്ര അസഹിഷ്ണുത എന്തിനെന്ന് മാല പാർവ്വതിനേതാവിന്റെ മകനാരെന്ന് വെളിപ്പെടുത്തേണ്ട! ഇത്ര അസഹിഷ്ണുത എന്തിനെന്ന് മാല പാർവ്വതി

ബത്തക്ക ചർച്ചകൾക്കിടെ അപമാനഭാരങ്ങളുടെ കാൽപനികമല്ലാത്ത ഓർത്തെടുക്കലുകൾ- അപർണ പ്രശാന്തിബത്തക്ക ചർച്ചകൾക്കിടെ അപമാനഭാരങ്ങളുടെ കാൽപനികമല്ലാത്ത ഓർത്തെടുക്കലുകൾ- അപർണ പ്രശാന്തി

English summary
Mohammed Shami got close to Alishba in Dubai, must be beaten up on road, Says Hasin Jahan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X