കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷമിയുടേത് നുണക്കഥകള്‍, വാഹനാപകടത്തില്‍ ഒന്നും പറ്റിയിട്ടില്ലെന്ന് പോലീസ്, പിന്നെന്തിന് കബളിപ്പിച്ചു?

അപകടം നടക്കുമ്പോള്‍ ഷമി കാറിലുണ്ടായിരുന്നില്ലെന്ന് ഡെറാഡൂണ്‍ ക്ലെമെന്റ് ടൗണ്‍ പോലീസ് സ്‌റ്റേഷനിലെ ഓഫീസര്‍ പറയുന്നു

Google Oneindia Malayalam News

ദില്ലി: ഭാര്യ ഹസിന്‍ ജഹാനുമായുള്ള ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് ഷമിയുടെ പോര് ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്ന വിഷയമാണ്. അതിനിടെ കഴിഞ്ഞ ദിവസം ഷമിക്ക് റോഡപകടത്തില്‍ പരിക്കേറ്റുവെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. ഡെറാഡൂണില്‍ നിന്ന് ദില്ലിയിലേക്ക് വരുന്നതിനിടയിലായിരുന്നു ഷമിക്ക് അപകടമുണ്ടായത്. താരം തലയ്ക്ക് സ്റ്റിച്ചിട്ട് കിടക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിപ്പോള്‍ ഷമിക്ക് തന്നെ തലവേദനയായിരിക്കുകയാണ്.

ഷമിക്ക് അപകടത്തില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് ഡെറാഡുണ്‍ പോലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സംഭവത്തിന് വിശദീകരണം നടത്തേണ്ടി വന്നിരിക്കുകയാണ് ഷമി. കഴിഞ്ഞ ദിവസം ഷമിയെ ചികിത്സിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഡോക്ടര്‍ പറഞ്ഞിരുന്നു. ഇതോടെ ഈ വിഷയം വിവാദമായിരിക്കുകയാണ്. ഇതിന് പിന്നാലെ ഹസിന്‍ ജഹാന്‍ ഷമി മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തലും നടത്തിയിട്ടുണ്ട്.

അപകടം പറ്റിയിട്ടില്ല

അപകടം പറ്റിയിട്ടില്ല

തനിക്ക് അപകടം പറ്റിയെന്നും ചികിത്സ തേടിയെന്നുമുള്ള ഷമിയുടെ വാദങ്ങളാണ് ഇപ്പോള്‍ ഡെറാഡൂണ്‍ പോലീസ് പൊളിച്ചിരിക്കുന്നത്. അപകടം നടക്കുമ്പോള്‍ ഷമി കാറിലുണ്ടായിരുന്നില്ലെന്ന് ഡെറാഡൂണ്‍ ക്ലെമെന്റ് ടൗണ്‍ പോലീസ് സ്‌റ്റേഷനിലെ ഓഫീസര്‍ പറയുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് പരിക്കേല്‍ക്കാനും സാധ്യതയില്ല. ഷമിയുടെ കാര്‍ അപകടത്തില്‍പ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് അദ്ദേഹം ഡെറാഡൂണില്‍ നിന്ന് ദില്ലിയിലേക്ക് പോയത്. ഇതിനിടയിലാണ് അപകടമുണ്ടായത്. ഒന്നിലേറെ കാറുകള്‍ ആ സമയത്ത് അവിടെയുണ്ടായിരുന്നു. പക്ഷേ അപകടമുണ്ടായ കാറില്‍ ഷമി ഉണ്ടായിരുന്നില്ലെന്ന് തങ്ങള്‍ക്ക് കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. അതേസമയം ഷമി നുണ പറഞ്ഞതാണോ എന്ന് തങ്ങള്‍ക്കറിയില്ലെന്നും പോലീസ് പറഞ്ഞു.

ഷമി നുണ പറഞ്ഞോ?

ഷമി നുണ പറഞ്ഞോ?

അപകടം പറ്റിയിട്ടില്ലെങ്കില്‍ പിന്നെന്തിനാണ് ഷമി ആശുപത്രിയില്‍ ചികിത്സ തേടിയതെന്ന് ഇപ്പോഴും അജ്ഞാതമാണ്. നിലവില്‍ ഭാര്യ ഉന്നയിച്ച ആരോപണങ്ങള്‍ പ്രതിച്ഛായ നഷ്ടപ്പെടുത്തിയതിനാല്‍ അദ്ദേഹം തന്നെ ഉണ്ടാക്കിയതാണോ അപകടമെന്ന് പോലീസ് കരുതുന്നു. ഇനി അഥവാ തന്നെ ആരെയും അപായപ്പെടുത്താന്‍ ശ്രമിച്ചതാണെന്ന് അദ്ദേഹം ആരോപിച്ചാല്‍ ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്യും. ഇതോടെ ഹസിന്‍ സമ്മര്‍ദത്തിലാവുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നുണ്ട്. എന്നാല്‍ ഷമിക്ക് അപകടം സംഭവിച്ചു എന്നറിഞ്ഞിട്ടും ഹസിന്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. അതേസമയം അപകടം നടന്നാല്‍ തനിക്ക് അനുകൂലമായി സഹതാപതരംഗം ഉണ്ടാവുമെന്നും അദ്ദേഹം കരുതുന്നുണ്ട്. എന്നാല്‍ ഇങ്ങനെയൊരു സംഭവം എങ്ങനെ ഉണ്ടായി എന്നത് സംബന്ധിച്ച് ഷമി വ്യക്തത വരുത്തേണ്ടി വരും. ഇല്ലെങ്കില്‍ അദ്ദേഹം കൂടുതല്‍ കുരുക്കിലാവും. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇക്കാര്യം പുറത്തുപറയേണ്ടി വരുമെന്നാണ് സൂചന.

ദക്ഷിണാഫ്രിക്കന്‍ യുവതി

ദക്ഷിണാഫ്രിക്കന്‍ യുവതി

കഴിഞ്ഞ ദിവസങ്ങളിലായി ഷമിക്ക് അകന്‍ഷ, അലിഷ്ബ എന്നീ സ്ത്രീകളുമായി അടുത്ത ബന്ധമുണ്ടെന്ന് ഹസിന്‍ ആരോപിച്ചിരുന്നു. ഇവരുമായുള്ള പേഴ്‌സണല്‍ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളും ഹസിന്‍ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് അവര്‍. ദക്ഷിണാഫ്രിക്കന്‍ യുവതിയുമായി ഷമിക്ക് ബന്ധമുണ്ടെന്നാണ് ഇവര്‍ ആരോപിച്ചിരിക്കുന്നത്. വളരെ കടുത്ത അശ്ലീല പദങ്ങളാണ് ഈ സ്‌ക്രീന്‍ഷോട്ടുകള്‍ ഷെയര്‍ ചെയ്ത് ഇവര്‍ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇവര്‍ പിന്നീട് ഇത് ഡിലീറ്റ് ചെയ്തു. അതേസമയം വീട്ടിലെ ജോലിക്കാരായ സ്ത്രീകളോട് പോലും അശ്ലീല സംഭാഷണങ്ങള്‍ നടത്താറുണ്ട് ഷമിയെന്ന് ഹസിന്‍ ആരോപിക്കുന്നു. പുതിയ ആരോപണത്തോടെ ഷമിക്കെതിരായ കുരുക്ക് മുറുക്കാനാണ് ഹസിന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇതൊക്കെ ഷമി നിഷേധിച്ചിട്ടുണ്ട്. തന്റെ പേഴ്‌സണല്‍ അക്കൗണ്ടിന്റെ പാസ്‌വേഡ് ഹസിന് അറിയാമെന്നും അതുപയോഗിച്ച് ബ്ലാക്‌മെയില്‍ ചെയ്യുകയാണ് തന്നെയെന്നും ഷമി ആരോപിച്ചിരുന്നു.

തീരാത്ത കുടുംബകലഹം

തീരാത്ത കുടുംബകലഹം

ഷമി തന്നെ പീഡിപ്പിക്കുന്നെന്നും അദ്ദേഹത്തിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും ആരോപിച്ചാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. പിന്നീട് ഷമിയുടെ സഹോദരന്‍ തന്നെ ബലാത്സംഗം ചെയ്‌തെന്നും തനിക്ക് ഗാര്‍ഹിക പീഡനം നേരിടേണ്ടി വന്നെന്നും ആരോപിച്ച് ഇവര്‍ പോലീസില്‍ പരാതി നല്‍കി. കൊല്‍ക്കത്ത പോലീസ് സംഭവത്തില്‍ കേസെടുക്കുകയും ചെയ്തിരുന്നു. ഇതില്‍ ഇപ്പോഴും അന്വേഷണം നടക്കുകയാണ്. ഇതിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഹസിന്റെ ആരോപണത്തില്‍ അന്വേഷണം നടത്തിയെങ്കിലും തെൡവൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഷമി കുറ്റവിമുക്തനാക്കുകയും വാര്‍ഷിക കരാറില്‍ ഉള്‍പ്പടുത്തുകയും ചെയ്തിരുന്നു. ഇതോടെ ഹസിന്‍ ബിസിസിഐക്കെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. ഹസിന്‍ തന്റെ പരാതി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അറിയിച്ചിട്ടുണ്ട്. ഇതോടെ ഷമിക്കെതിരെ കുരുക്ക് മുറുക്കാനുള്ള ശ്രമത്തിലാണ് കൊല്‍ക്കത്ത പോലീസ്.

പുതിയ തന്ത്രവുമായി ഷമി, മകളെ വിട്ടുകിട്ടാന്‍ നീക്കം! ബിസിസിഐ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ഹസിന്‍!പുതിയ തന്ത്രവുമായി ഷമി, മകളെ വിട്ടുകിട്ടാന്‍ നീക്കം! ബിസിസിഐ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ഹസിന്‍!

വിവാഹേതര ബന്ധങ്ങള്‍ ഉണ്ടെന്ന് ഷമി സമ്മതിച്ചു? ദുബായില്‍ പോയത് പെണ്ണുങ്ങളുമായി സമയം ചെലവിടാന്‍!!വിവാഹേതര ബന്ധങ്ങള്‍ ഉണ്ടെന്ന് ഷമി സമ്മതിച്ചു? ദുബായില്‍ പോയത് പെണ്ണുങ്ങളുമായി സമയം ചെലവിടാന്‍!!

കീഴാറ്റൂരില്‍ സമരം കോലംമാറും; ലോങ്മാര്‍ച്ചിന് കളമൊരുക്കുന്നു!! നന്ദിഗ്രാമിലെ കര്‍ഷകരുമെത്തുംകീഴാറ്റൂരില്‍ സമരം കോലംമാറും; ലോങ്മാര്‍ച്ചിന് കളമൊരുക്കുന്നു!! നന്ദിഗ്രാമിലെ കര്‍ഷകരുമെത്തും

English summary
Mohammed Shami not injured in road accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X