ഭാര്യ തട്ടമിട്ടില്ല; ഇന്ത്യന്‍ താരം മുഹമ്മദ് ഷമിക്കെതിരെ സൈബര്‍ ആക്രമണം; ഒപ്പം മലയാളിയും
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ വീണ്ടും സൈബര്‍ ആക്രമണം. മകളുടെ പിറന്നാള്‍ ആഘോഷിക്കുന്ന കുടുംബചിത്രം സോഷ്യല്‍ മീഡിയയില്‍ ഇട്ടതിനെ തുടര്‍ന്നാണ് ഒരുസംഘം മുസ്ലീം വര്‍ഗീയ വാദികള്‍ ഷമിക്കെതിരെ ആക്രമണവുമായി രംഗത്തെത്തിയത്. പിറന്നാള്‍ ആഘോഷവും ഭാര്യ തട്ടമിടാത്തതുമാണ് ഇവരെ പ്രകോപിപ്പിച്ചത്.
ഭാര്യ തട്ടമിടാത്തത് മുസ്ലീമിന് നിരക്കാത്തതാണെന്ന് കുന്നംകുളം സ്വദേശിയായ ഷാരുണ്‍ ഷമിയെ ഉപദേശിച്ചു. മുസ്ലീമിന് നിരക്കാത്തതാണ് ഷമി ചെയ്തുകൊണ്ടിരിക്കുന്നത്. പിറന്നാള്‍ ആഘോഷവും ഭാര്യ തട്ടമിടാത്തതും അംഗീകരിക്കാനാകില്ല. ഷമി ഒരു മുസ്ലീം തന്നെയാണോയെന്ന് സംശയമുണ്ടെന്നും മറ്റൊരാള്‍ പറഞ്ഞു.

നേരത്തെ ഷമിക്കെതിരെ നേരിട്ടും ആക്രമണമുണ്ടായിരുന്നു. കട്ജു നഗറിലെ വീട്ടിലേക്ക് മടങ്ങും വഴിയാണ് മൂന്നംഗ സംഘം ഷമിയെ ആക്രമിച്ചത്. ഇവിരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഷമിക്ക് സോഷ്യല്‍ മീഡിയയിലും ഉപദേശകരെത്തിയത്. സോഷ്യല്‍ മീഡിയയില്‍ ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രമിട്ട ഷമിയെ നേരത്തെയും വര്‍ഗീയവാദികള്‍ കടന്നാക്രമിച്ചിരുന്നു. ഇതിനെതിരെ ഷമി ശക്തമായി പ്രതികരിക്കുകയും കൂടുതല്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.












Click it and Unblock the Notifications