കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ തന്ത്രവുമായി ഷമി, മകളെ വിട്ടുകിട്ടാന്‍ നീക്കം! ബിസിസിഐ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ഹസിന്‍!

ഹസിന്‍ ജഹാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി സംസാരിച്ചു

Google Oneindia Malayalam News

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് കുറ്റവിമുക്തനായതോടെ മുഹമ്മദ് ഷമിക്ക് താല്‍ക്കാലിക ആശ്വാസം ലഭിച്ചിരിക്കുകയാണ്. ഷമിക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും പാകിസ്താന്‍ യുവതിയുമായി ചേര്‍ന്ന് വാതുവെപ്പ് നടത്തി എന്നൊക്കെയായിരുന്നു ഷമിക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ ഉന്നയിച്ച ആരോപണങ്ങള്‍. എന്നാല്‍ ബിസിസിഐയുടെ അന്വേഷണത്തില്‍ ഇതൊന്നും വാസ്തവമല്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ കൊല്‍ക്കത്ത പോലീസിന്റെ അന്വേഷണം ഒരു വശത്ത് നടക്കുന്നുണ്ട്. ഇത് ഷമിയെ സമ്മര്‍ദത്തിലാക്കുന്നുണ്ട്.

അതേസമയം ഷമിക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ബിസിസിഐ അഴിമതി വിരുദ്ധ ബ്യൂറോയുടെ റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ശാരീരിക ബന്ധം നടന്നതായി പറയുന്നില്ല. പക്ഷേ പോലീസിന്റെ അന്വേഷണത്തില്‍ ഇത് കണ്ടെത്തിയാല്‍ ഷമിക്ക് ഇത് തലവേദനയാകും. എന്നാല്‍ ഇത്രയും ദിവസം തന്നെ കുരുക്കിലായ ഹസിനെതിരെ നിയമപരമായ പോരാട്ടത്തിനൊരുങ്ങുകയാണ് ഷമി.

മകളെ വിട്ടുകിട്ടണം

മകളെ വിട്ടുകിട്ടണം

ഹസിനുമായി ഇനി യാതൊരു ബന്ധവുമില്ലെന്ന് ഷമി പറയുന്നു. അതുകൊണ്ട് മകളെ വിട്ടുകിട്ടുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഷമി. അതേസമയം തന്നെ കുറ്റവിമുക്തനാക്കിയ ബിസിസിഐയോട് നന്ദിയുണ്ട്. വലിയ പോരാട്ടങ്ങള്‍ക്കൊടുവിലാണ് തന്നെ തേടി ആശ്വാസമെത്തിയിരിക്കുന്നതെന്ന് ഷമി പറഞ്ഞു. അതേസമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ലക്ഷ്യമിട്ട് പരിശീലനത്തിലാണ് താനെന്ന് അദ്ദേഹം പറഞ്ഞു. ഹസിനൊപ്പം ഇനി തന്റെ മകളെ വളര്‍ത്താന്‍ സാധിക്കില്ല. അവര്‍ എത്ര മാത്രം പ്രശ്‌നക്കാരിയാണെന്ന് മനസിലായിരിക്കുകയാണ്. അതുകൊണ്ട് തന്റെ മകളുടെ ഭാവി സുരക്ഷിതമാക്കാനാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് നിയമപരമായ പോരാട്ടമാണ് മുന്നിലുള്ളതെന്ന് ഷമി വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ ഹസിന്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

മമതയെ കണ്ടു

മമതയെ കണ്ടു

കഴിഞ്ഞ ദിവസം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ഹസിന്‍ ജഹാന്‍ കണ്ടിട്ടുണ്ട്. മമതയെ കാണണമെന്ന് ഹസിന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രി അനുവാദം നല്‍കിയത്. തനിക്ക് നേരിട്ട ഗാര്‍ഹിക പീഡനങ്ങളും ഷമിയുടെ ഗുരുതര കുറ്റങ്ങളും ഹസിന്‍ മമതയോട് പറഞ്ഞിട്ടുണ്ട്. ബംഗാള്‍ നിയമസഭയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച. 15 മിനിട്ടോളം ഇരുവരും സംസാരിച്ചു. മമത എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഹസിന്‍ പറഞ്ഞു. അതേസമയം വെറുമൊരു കുടുംബപ്രശ്‌നമാണ് ഇത്ര വലിയ ആരോപണങ്ങളിലേക്ക് ഹസിന്‍ കൊണ്ടുപോയതെന്ന് ഷമി കുറ്റപ്പെടുത്തി. കഴിഞ്ഞ 10-15 ദിവസങ്ങളിലായി പലവിധ ആരോപണങ്ങള്‍ കൊണ്ട് അവരെന്നെ പീഡിപ്പിക്കുകയായിരുന്നു. ഇതില്‍ നിന്ന് എത്രയും പെട്ടെന്ന് രക്ഷപ്പെടണമെന്നാണ് താന്‍ ആഗ്രഹിച്ചതെന്ന് ഷമി പറയുന്നു. ഹസിന് പിന്നില്‍ മറ്റു പലരും ഉണ്ടെന്നും അവര്‍ തന്റെ കുടുംബത്തെ നാണംകെടുത്താനാണ് ശ്രമിക്കുന്നതെന്നം ഷമി ആരോപിച്ചിട്ടുണ്ട്.

ബംഗ്ലാദേശിനെ കണ്ടുപഠിക്കണം

ബംഗ്ലാദേശിനെ കണ്ടുപഠിക്കണം

ഷമിയെ കുറ്റവിമുക്തനാക്കിയ ബിസിസിഐയുടെ നടപടിയെ ഹസിന്‍ പരിഹസിച്ചു. ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുഹമ്മദ് ഷാഹിദിനെ ഭാര്യയെ മര്‍ദിച്ച കുറ്റത്തിന് അവിടത്തെ ക്രിക്കറ്റ് ബോര്‍ഡ് വിലക്കിയ സംഭവം ബിസിസിഐക്ക് മാതൃകയാക്കാമായിരുന്നെന്നും ഹസിന്‍ പറഞ്ഞു. ഷമി രാജ്യത്തിന് വേണ്ടി കളിക്കുന്നു എന്നത് ഒരു മാറ്റവും കൊണ്ടുവരില്ല. എന്നാല്‍ അദ്ദേഹത്തിന്റെ സ്വാഭാവം അതൊരിക്കലും മാറാന്‍ പോകുന്നില്ല. ഷമിയുടെ വ്യക്തിജീവിതം അന്വേഷണത്തില്‍ പരിഗണിക്കാതിരുന്നത് തെറ്റാണെന്ന് ഹസിന്‍ പറഞ്ഞു. ഒരു ക്രിക്കറ്ററാവുമ്പോള്‍ അയാളുടെ വ്യക്തിജീവിതവും പരിഗണിക്കണമെന്ന് ഹസിന്‍ പറഞ്ഞു. നേരത്തെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നടപടിയെടുത്തെങ്കില്‍ എന്തുകൊണ്ട് ബിസിസിഐ സാധിക്കുന്നില്ലെന്നും ഹസിന്‍ ചോദിച്ചു.

റിപ്പോര്‍ട്ട് പരസ്യമാക്കണം

റിപ്പോര്‍ട്ട് പരസ്യമാക്കണം

ഷമിക്കെതിരായ ബിസിസിഐ റിപ്പോര്‍ട്ട് പരസ്യമാക്കണമെന്ന് ഹസിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹസിന്റെ അഭിഭാഷകന്‍ സാക്കിര്‍ ഹുസൈന്‍ ഇക്കാര്യം ബിസിസിഐ അറിയിച്ചു. യഥാര്‍ത്ഥ ഷമിയുടെ മോശം സ്വഭാവം കണക്കിലെടുത്ത് വാര്‍ഷിക കരാര്‍ റദ്ദാക്കാന്‍ ബിസിസിഐ ശ്രമിക്കേണ്ടിയിരുന്നു. ഇനി ഇത് പൊതുജനത്തെ അറിയിക്കാനാണ് ക്രിക്കറ്റ് സംഘടന ശ്രമിക്കേണ്ടതെന്നും സാക്കിര്‍ ഹുസൈന്‍ പറഞ്ഞു. അതേസമയം ഈ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ ഷമിയുടെ ഇമേജിന് വലിയ ക്ഷീണമുണ്ടാകും. ഷമി തനിക്ക് അവിഹിത ബന്ധങ്ങളുണ്ടായതായി ബിസിസിഐയോട് കുറ്റസമ്മതം നടത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബിസിസിഐ റിപ്പോര്‍ട്ട് പുറത്തുവിടാനും സാധ്യതയില്ല. പാകിസ്താന്‍ യുവതി അലിഷ്ബയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നോ എന്ന് ഷമി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ പണം വാങ്ങിയെന്ന കഥ ഷമി തന്നെ ഉണ്ടാക്കിയതാണെന്ന് അഴിമതി വിരുദ്ധ വിഭാഗം വെളിപ്പെടുത്തിയിരുന്നു.

വിവാഹേതര ബന്ധങ്ങള്‍ ഉണ്ടെന്ന് ഷമി സമ്മതിച്ചു? ദുബായില്‍ പോയത് പെണ്ണുങ്ങളുമായി സമയം ചെലവിടാന്‍!!വിവാഹേതര ബന്ധങ്ങള്‍ ഉണ്ടെന്ന് ഷമി സമ്മതിച്ചു? ദുബായില്‍ പോയത് പെണ്ണുങ്ങളുമായി സമയം ചെലവിടാന്‍!!

ഹസിന്റെ ആരോപണങ്ങള്‍ ഏറ്റില്ല, ഷമിക്ക് ബിസിസിഐയുടെ ക്ലീന്‍ ചിറ്റ്, ഒത്തുകളി വെറും തമാശ!ഹസിന്റെ ആരോപണങ്ങള്‍ ഏറ്റില്ല, ഷമിക്ക് ബിസിസിഐയുടെ ക്ലീന്‍ ചിറ്റ്, ഒത്തുകളി വെറും തമാശ!

ടിഡിപിയെ തിരിഞ്ഞുകൊത്തി അമിത് ഷാ!! എന്‍ഡിഎ വിട്ടത് രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയെന്ന്ടിഡിപിയെ തിരിഞ്ഞുകൊത്തി അമിത് ഷാ!! എന്‍ഡിഎ വിട്ടത് രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയെന്ന്

English summary
Mohammed Shami to take legal course for daughters custody after BCCI clean chit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X