പട്ടിയ്ക്കൊപ്പമുള്ള ഫോട്ടോ മുഹമ്മദ് ഷമിയ്ക്ക് പണിയായി !!!; 'ഷമി ഇസ്ലാംവിരുദ്ധൻ','മതത്തെ വഞ്ചിച്ചു'..
ഇസ്ലാം വിശ്വാസികൾക്ക് ഹമറാമായ പട്ടിയെ കെട്ടിപ്പിടിച്ച് ഫോട്ടോ എടുത്തതിലൂടെ, ഷമി മുസ്ലീങ്ങൾക്ക് നാണക്കേട് വരുത്തിവച്ചെന്നാണ് ആരോപണം.
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്ക്ക് അത്ര നല്ലസമയമല്ലെന്ന് തോന്നുന്നു. തൊട്ടതിനും പിടിച്ചതിനും എല്ലാം സോഷ്യല്‍ മീഡിയയില്‍ പഴി കേള്‍ക്കാനാണ് ഷമിയുടെ വിധി. ഏറ്റവും അവസാനമായി ഷമി പഴികേട്ടത് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയുടെ പേരിലാണ്.

'ലവ് ഡോഗ്‌സ്' എന്ന പേരിൽ പട്ടിയ്ക്ക് ഒപ്പം നില്‍ക്കുന്ന ഒരു ഫോട്ടോ ആണ് ഷമി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇതിനെ വിമര്‍ശിച്ച് മതമൗലിക വാദികള്‍ രംഗത്തെത്തി. മുസ്ലീമായ ഷമി പട്ടിയ്ക്ക് ഒപ്പം നിൽക്കുന്നത് ശരിയല്ലെന്നാണ് ഇവര്‍ പറയുന്നത്. ഇസ്ലാം മതവിശ്വാസ പ്രകാരം പട്ടികള്‍ ഹറാമാണ്. ഷമി അവയെ തൊട്ടുരുമ്മി നിന്നുള്ള ഫോട്ടോ, വിശ്വാസങ്ങള്‍ക്ക് എതിരാണെന്നും ഇവര്‍ പറയുന്നു.

ചിലര്‍ കുറച്ച് കൂടി കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. മുഹമ്മദ് എന്നത് പേരില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ചിലരുടെ ആവശ്യം. എന്നാല്‍ ഈ വിമര്‍ശനങ്ങളോട് ഷമി ഇത് വരെ പ്രതികരിച്ചിട്ടില്ല. നേരത്തെ ഭാര്യയുടെ വസ്ത്രധാരണത്തിന്‌റെ പേരില്‍ ഷമി കുറേ കുറ്റപ്പെടുത്തല്‍ കേട്ടതാണ്. ഭാര്യയെ ബുര്‍ഖ ഇടിയ്ക്കണമെന്ന് പറഞ്ഞവര്‍ക്ക് താരം ചുട്ടമറുപടി നല്‍കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications