കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹസിന്‍ ജഹാന്റെ ധൂര്‍ത്ത് വെളിപ്പെടുത്തി ഷമിയുടെ ബന്ധു; ലക്ഷങ്ങളുടെ ഷോപ്പിങ്, സ്വത്ത് മാത്രം ലക്ഷ്യം

അന്വേഷണത്തിന്റെ ഭാഗമായി കൊല്‍ക്കത്ത പോലീസ് കഴിഞ്ഞദിവസം യുപിയിലെ അംറോഹയിലെ ഷമിയുടെ നാട്ടിലെത്തി കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു.

  • By Ashif
Google Oneindia Malayalam News

കൊല്‍ക്കത്ത: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ താരത്തിന് വന്‍ തിരിച്ചടികള്‍ നല്‍കിയിരിക്കെ, ഹസിന്‍ ജഹാനെതിരെ ഷമിയുടെ ബന്ധു രംഗത്ത്. ഷമിയെ ഹസിന്‍ ജഹാന്‍ നശിപ്പിക്കുകയായിരുന്നുവെന്ന് ഷമിയുടെ അമ്മാവനായ ഖുര്‍ഷിദ് അഹമ്മദ് പറയുന്നു.

 നുണക്കുഴിയുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍ ഭാഗ്യം തേടിവരും! ഭര്‍ത്താക്കന്മാരോട് ബഹുമാനം! നുണക്കുഴിയുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍ ഭാഗ്യം തേടിവരും! ഭര്‍ത്താക്കന്മാരോട് ബഹുമാനം!

ഷമിയുടെ വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കിനടത്തുന്നത് ഇദ്ദേഹമാണ്. ഹസിന്‍ ജഹാന് പണം മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. പണം ലഭിച്ചാല്‍ സന്തോഷവതിയാകുന്ന വ്യക്തിയാണ് ഹസിന്‍ ജഹാന്‍. ഓരോ മാസവും ലക്ഷങ്ങളുടെ ഷോപ്പിങാണ് ഹസിന്‍ ജഹാന്‍ നടത്തിയിരുന്നത്. ഷമിക്കെതിരെ അവര്‍ ആരോപണം ഉന്നയിച്ചതും പണത്തിന് വേണ്ടിയാണ്. പ്രശ്‌നം പരിഹരിക്കാന്‍ തങ്ങള്‍ ശ്രമം നടത്തിയിട്ടും അവര്‍ തയ്യാറായില്ലെന്നും അമ്മാവന്‍ പറഞ്ഞു.

hasin-shami

പ്രശ്‌നപരിഹാരത്തിന് ഷമിയുടെ ബന്ധുക്കള്‍ ഹസിന്‍ ജഹാനുമായി ബന്ധപ്പെട്ടിരുന്നു. ജാദവ്പൂര്‍ പോലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹസിന്‍ ജഹാന്‍ അതിന് തയ്യാറായില്ലെന്ന് മാത്രമല്ല, സ്വത്തുക്കള്‍ തന്റെ പേരില്‍ വാങ്ങിനല്‍കണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്തതെന്നും ഷമിയുടെ അമ്മാവന്‍ വെളിപ്പെടുത്തി.

ഷമിക്ക് പാകിസ്താനിലെ മോഡലുമായി അവിഹിത ബന്ധമുണ്ടെന്നായിരുന്നു ഹസിന്‍ ജഹാന്റെ ആരോപണം. ഷമിയുടെ സഹോദരന്‍ തന്നെ ബലാല്‍സംഗം ചെയ്തിട്ടുണ്ടെന്നും ഷമിയുടെ അറിവോടെയാണ് ഇത് നടന്നതെന്നും ഹസിന്‍ ജഹാന്‍ ആരോപിച്ചിരുന്നു. ഷമിയുടെ മാതാവ് തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നും ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

കോണ്‍ഗ്രസിന് പുതിയ ശത്രുക്കള്‍; കുതന്ത്ര രാഷ്ട്രീയ കളരി!! എല്ലാം ബിജെപി കളിയെന്ന് ആരോപണംകോണ്‍ഗ്രസിന് പുതിയ ശത്രുക്കള്‍; കുതന്ത്ര രാഷ്ട്രീയ കളരി!! എല്ലാം ബിജെപി കളിയെന്ന് ആരോപണം

അന്വേഷണത്തിന്റെ ഭാഗമായി കൊല്‍ക്കത്ത പോലീസ് കഴിഞ്ഞദിവസം യുപിയിലെ അംറോഹയിലെ ഷമിയുടെ നാട്ടിലെത്തി കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു. ഷമി രണ്ടുദിവസം ദുബായില്‍ തങ്ങിയിട്ടുണ്ടെന്ന് ബിസിസിഐ പോലീസിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷമാണ് ഷമി ദുബായിലേക്ക് പോയതെന്നും അവിടെ വച്ചാണ് പാകിസ്താന്‍ യുവതിയുമായി ഹോട്ടലില്‍ താമസിച്ചതെന്നും ഹസിന്‍ ജഹാന്‍ ആരോപിച്ചിരുന്നു.

English summary
Mohammed Shami-Hasin Jahan saga: Shami’s uncle makes this big statement about Jahan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X