ഐപിഎല്ലിനിടെ നടന്ന മുഹമ്മദ് ഷമിയുടെ വിവാഹം
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം മുഹമ്മദ് ഷമി വിവാഹിതനായി. ഐ പി എല്‍ ടൂര്‍ണമെന്റ് നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് 24 കാരനായ ഷമി തന്റെ പ്രണയിനിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.
കൊല്‍ക്കത്തക്കാരിയായ മോഡല്‍ ഹസീന്‍ ജഹാനെയുമായി മുഹമ്മദ് ഷമി ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോണി പ്രണയിനി ഭാര്യയായി. അതേ സമയം ഇരുവരുടെയും വിവാഹം ഒരു മാസം മുമ്പ് കൊല്‍ക്കത്തയില്‍ വച്ച് നടന്നിരുന്നു. ഒദ്യോഗിക ചടങ്ങാണ് തിങ്കളാഴ്ച കഴിഞ്ഞത്.

വിവാഹം ഐ പി എല്‍ നന്നുകണ്ടിരിക്കുന്നതിനിടെ ആയതിനാല്‍ അധികമാരെയും ക്ഷണിച്ചിട്ടില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വൈകിട്ട് ഏഴ്മണിയ്ക്ക് ഷമിയുെട ജന്മനാടായ മൊറാദബാദില്‍ വിവാഹ റിസപ്ഷനും നടന്നു.
ഐ പി എല്‍ നടക്കുന്നതിനാല്‍ ഷമിയുടെ ടീംമേറ്റ്‌സിനെ ആരെയും അറിയിക്കാന്‍ കഴിഞ്ഞില്ലെന്നും അവരുടെ സൗകര്യം അനുസരിച്ച് ദില്ലിയിലോ കൊല്‍ക്കത്തയിലോ വച്ച് സത്കാരം നടത്തുമെന്നും ഷമിയുടെ പിതാവ് തൗസിഫ് അഹമ്മദ് പറഞ്ഞു.












Click it and Unblock the Notifications