കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷമിക്ക് ഇനി നിര്‍ണായക നാളുകള്‍, ബിസിസിഐ റിപ്പോര്‍ട്ട് ഏഴു ദിവസത്തിനകം, നിരപരാധിത്വം തെളിയുമോ?

ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് വിനോദ് റായ് നീരജ് കുമാറിനോട് ആവശ്യപ്പെട്ടത്

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ താരം മുഹമ്മദ് ഷമിയെ കാത്തിരിക്കുന്നത് നിര്‍ണായ നാളുകളാണ്. ഭാര്യ ഹസിന്‍ ജഹാന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കടുത്ത സമ്മര്‍ദത്തിലാണ് ഷമി. ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് തെൡവുകളും ഹസിന്‍ ബിസിസിഐ കൈമാറിയിട്ടുണ്ട്. എന്നാല്‍ ക്രിക്കറ്റ് സംഘടന നടത്തുന്ന അന്വേഷണമാണ് ഇപ്പോള്‍ ഷമിയെ അലട്ടുന്നത്.

ഇതുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടിനെ കുറിച്ചും ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഷമിയെ അനുകൂലിച്ച് സംസാരിക്കുന്നവരാണ് കൂടുതലും. ഹസിന്റെ ആരോപണങ്ങളെ ഇതുവരെ ആരും പിന്തുണച്ചിട്ടില്ല. അതേസയമം കേസില്‍ നിന്ന് ഒരിക്കലും പിന്‍മാറില്ലെന്ന് ഹസിനും ഭാര്യയുമായി ഒന്നിക്കാന്‍ പറ്റില്ലെന്ന് ഷമിയും പറഞ്ഞതോടെ വിഷയം പുതിയ തലത്തിലേക്ക് പോയിട്ടുണ്ട്.

ബിസിസിഐ റിപ്പോര്‍ട്ട്

ബിസിസിഐ റിപ്പോര്‍ട്ട്

ഷമിക്കെതിരെ ഭാര്യ നല്‍കിയ പരാതിയില്‍ ബിസിസിഐ അന്വേഷണം മുന്നോട്ടുപോകുന്നുണ്ട്. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് വിനോദ് റായ് നീരജ് കുമാറിനോട് ആവശ്യപ്പെട്ടത്. ഈ റിപ്പോര്‍ട്ട് ഇതോടെ ഷമിക്ക് നിര്‍ണായകമായിരിക്കുകയാണ്. ഇതിന് ശേഷം ഷമിക്കെതിരായ നടപടി പരിഗണിക്കും. എന്നാല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഷമിക്കെതിരായിട്ടാണ് റിപ്പോര്‍ട്ട് വരുന്നതെങ്കില്‍ ഷമി ശരിക്കും കുടുങ്ങും. വിലക്കടക്കമുള്ള കാര്യങ്ങളും അദ്ദേഹത്തിനുണ്ടാകും. എന്നാല്‍ ഏഴു ദിവസം കൊണ്ട് പാകിസ്താന്‍ യുവതിയായ അലിഷ്ബ ആരാണെന്നും അവരുടെ കൈയ്യില്‍ നിന്ന് ഷമി പണം വാങ്ങിയോ എന്നുമുള്ള കാര്യങ്ങള്‍ എങ്ങനെ അഴിമതി വിരുദ്ധ സമിതി കണ്ടെത്തുമെന്ന കാര്യത്തില്‍ ഇപ്പോഴും ആശങ്കയിലുണ്ട്. ഐപിഎല്‍ ഗവേണിങ് കൗണ്‍സിലിന്റെ യോഗത്തില്‍ ഇത് ചര്‍ച്ച ചെയ്യാനും സാധ്യതയുണ്ട്.

നിരപരാധിത്വം തെളിയിക്കും

നിരപരാധിത്വം തെളിയിക്കും

തന്റെ നിരപരാധിത്വം സാധൂകരിക്കാനുള്ള തെളിവുകള്‍ കൈവശമുണ്ടെന്ന് ഷമി പറയുന്നു. ഇതിനായി നിയമസഹായം തേടും. ഇതിനായി കോടതിയെ സമീപിക്കുമെന്നും ഷമി പറഞ്ഞു. ഭാര്യയുമായി ഒത്തുപോവുക എന്നത് ഇനി ഒരിക്കലും നടക്കാത്ത കാര്യമാണ്. കോടതിക്ക് പുറത്ത് ഈ കേസ് ഒത്തുതീര്‍ക്കാനും ആഗ്രഹമില്ല. കേസ് അതിന്റെ വഴിക്ക് നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഷമി വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്ന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ചേക്കില്ലെന്ന് സൂചനയുണ്ട്. ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ താരമാണ് ഷമി. നേരത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ബിസിസിഐഷമിയുടെ വാര്‍ഷിക കരാര്‍ റദ്ദാക്കിയിരുന്നു.

വിടാതെ ഹസിന്‍

വിടാതെ ഹസിന്‍

ഷമിയെ അങ്ങനെയൊന്നും വിടാന്‍ ഒരുക്കമല്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഹസിന്‍ ജഹാന്‍. ഉന്നയിച്ച ആരോപണങ്ങളില്‍ തെളിവുകളെല്ലാം ബിസിസിഐയുടെ ഭരണകാര്യ സമിതിക്ക് കൈമാറിയിട്ടുണ്ട് ഹസിന്‍. കൊല്‍ക്കത്ത പോലീസിനും തെളിവുകള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ പാകിസ്താന്‍ യുവതിയില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണമാണ് ഏറ്റവും ഗൗരവപ്പെട്ടത്. ഇതിലാണ് ബിസിസിഐ പ്രത്യേകം അന്വേഷണം നടത്തുന്നത്. പാക് യുവതിയില്‍ നിന്ന പണം വാങ്ങിയെങ്കില്‍ അത് എന്ത് ചെയ്തു എന്ന് ഷമി വെളിപ്പെടുത്തേണ്ടി വരും. അത് വാതുവെപ്പിനാണ് ഉപയോഗിച്ചതെങ്കില്‍ രാജ്യദ്രോഹക്കുറ്റമടക്കമുള്ള കേസുകള്‍ അദ്ദേഹത്തിനെതിരെ ചുമത്തും. അതേസമയം ബലാത്സംഗം അടക്കമുള്ള കാര്യങ്ങളില്‍ പോലീസ് നടത്തുന്ന അന്വേഷണവും ഷമിക്ക് തലവേദനയാണ്.

രക്ഷപ്പെടുമോ?

രക്ഷപ്പെടുമോ?

ഷമി കേസില്‍ നിന്ന് രക്ഷപ്പെടുമോ എന്നാണ് ക്രിക്കറ്റ് പ്രേമികള്‍ നിരീക്ഷിക്കുന്നത്. ഷമിയുടെ ബന്ധുക്കളും ഹസിന്റെ ബന്ധുക്കളും ഷമി തെറ്റ് ചെയ്യില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. അതേസമയം ഹസിന്റെ ആദ്യ വിവാഹ ബന്ധത്തെ കുറിച്ചുള്ള കാര്യങ്ങളിലും അത്ര വ്യക്തതയില്ല. ഹസിന്‍ നേരത്തെ വിവാഹം ചെയ്ത കാര്യം തന്നോട് പറഞ്ഞിരുന്നില്ലെന്ന് ഷമി പറയുന്നു. ഇത് മറച്ച് വെച്ചാണ് തന്നെ വിവാഹം ചെയ്തതെന്നും ഷമി ആരോപിച്ചിരുന്നു. തന്റെ മകളെ ഓര്‍ത്താണ് ആശങ്കയുള്ളതെന്നും നേരത്തെ ഭാര്യയുമായി ഒത്തുതീര്‍പ്പിന് തയ്യാറായതെന്നും ഷമി പറയുന്നു. എന്നാല്‍ ഭാര്യയുടെ ആരോപണത്തില്‍ ഷമിക്കെതിരെ നടപടിയെടുക്കാതിരിക്കാനാണ് തുടക്കത്തില്‍ ബിസിസിഐ ശ്രമിച്ചതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

പാക് യുവതി അലിസ്ബയെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തി ഷമി.. ദുബായിൽ വെച്ച് കൂടിക്കാഴ്ച!പാക് യുവതി അലിസ്ബയെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തി ഷമി.. ദുബായിൽ വെച്ച് കൂടിക്കാഴ്ച!

ഷമിയെ കുറിച്ച് ഹസിന്‍റെ മകള്‍ പറഞ്ഞത് കേട്ട് അമ്പരന്ന് ആരാധകര്‍... എന്നിട്ടും!!ഷമിയെ കുറിച്ച് ഹസിന്‍റെ മകള്‍ പറഞ്ഞത് കേട്ട് അമ്പരന്ന് ആരാധകര്‍... എന്നിട്ടും!!

'ബ്രേക്ക് ജനത പ്രോമിസ്'!!! സഖ്യംവിട്ടതും ബിജെപിക്കിട്ട് എട്ടിന്റെ പണികൊടുത്ത് ടിഡിപി... കൂടെ ഇവരും'ബ്രേക്ക് ജനത പ്രോമിസ്'!!! സഖ്യംവിട്ടതും ബിജെപിക്കിട്ട് എട്ടിന്റെ പണികൊടുത്ത് ടിഡിപി... കൂടെ ഇവരും

English summary
mohammed shamis fate decided in seven days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X