കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഹമ്മദ് ഷമിക്കെതിരെ വീണ്ടും ഭാര്യ; പുതിയ കേസ്, ഹസിന്‍ ജഹാന്റെ ഉദ്ദേശം മറ്റൊന്ന്!!

വീണ്ടും പരാതി നല്‍കാനുണ്ടായ കാരണം വ്യക്തമല്ല. നേരത്തെ നല്‍കിയ സമാനമായ കേസ് കൊല്‍ക്കത്ത പോലീസ് അന്വേഷിച്ച് വരികയാണ്.

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ വീണ്ടും രംഗത്ത്. നേരത്തെ ഉന്നയിച്ച ആരോപണങ്ങള്‍ സംബന്ധിച്ച് കൊല്‍ക്കത്ത പോലീസ് അന്വേഷണം തുടരവെയാണ് പുതിയ നീക്കവുമായി ഹസിന്‍ ജഹാന്‍ രംഗത്തെത്തിയിരിക്കുന്നത്. ബിസിസിഐയില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായതിനെ തുടര്‍ന്ന് ഷമി വീണ്ടും ക്രിക്കറ്റില്‍ സജീവമാകാനിരിക്കെയാണ് ഭാര്യയുടെ പുതിയ പരാതി.

പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ കോടതിയിലാണ് ഹസിന്‍ ജഹാന്‍ പരാതി സമര്‍പ്പിച്ചിട്ടുള്ളത്. ഹസിന്‍ ജഹാന്‍ വീണ്ടും കേസുമായി രംഗത്തെത്തിയതില്‍ ഏറെ സംശയങ്ങള്‍ ഉയരുന്നുണ്ട്. അലിപോര്‍ കോടതിയിലാണ് ഹസിന്‍ ജഹാന്‍ പുതിയ കേസ് ഷമിക്കെതിരെ നല്‍കിയിട്ടുള്ളത്...

 ആദ്യ കടമ്പ കടന്നപ്പോള്‍

ആദ്യ കടമ്പ കടന്നപ്പോള്‍

മുഹമ്മദ് ഷമി ഒത്തുകളിച്ചുവെന്നതുള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് നേരത്തെ ഹസിന്‍ ജഹാന്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ ബിസിസിഐയുടെ അഴിമതി വിരുദ്ധ സംഘം, ഹസിന്‍ ജഹാന്റെ ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തുകയും ഷമിക്ക് ശുദ്ധിപത്രം നല്‍കുകയും ചെയ്തിരുന്നു. താരത്തിന്റെ കരാറുകളും പുതുക്കാന്‍ അവസരം നല്‍കി. ഡല്‍ഹി ഡയര്‍ഡെവിള്‍സിന് വേണ്ടി പുതിയ ഐപിഎല്‍ സീസണില്‍ ഷമി കളിക്കാന്‍ ഒരുങ്ങവെയാണ് ഭാര്യ വീണ്ടും പരാതിയുമായി എത്തിയിട്ടുള്ളത്. നേരത്തെ കൊല്‍ക്കത്ത പോലീസിലാണ് ഹസിന്‍ ജഹാന്‍ പരാതി നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ അലിപോര്‍ കോടതിയലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ആരോപണങ്ങള്‍ ഇങ്ങനെയും

ആരോപണങ്ങള്‍ ഇങ്ങനെയും

എബിപി ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഹസിന്‍ ജഹാന്‍ ആദ്യം ഷമിക്കെതിരേ ആരോപണം ഉന്നയിച്ചത്. ഷമിക്ക് പരസ്ത്രീ ബന്ധമുണ്ടെന്നായിരുന്നു ആദ്യ ആരോപണം. പിന്നീട് ഇതിന്റെ തെളിവുകള്‍ ഫേസ്ബുക്കില്‍ പുറത്തുവിടുകയും ചെയ്തു. ഷമി ചില യുവതികളുമായി നടത്തിയ ചാറ്റ് എന്ന് സൂചിപ്പിച്ചാണ് തെളിവുകള്‍ പുറത്തുവിട്ടത്. യുവതികള്‍ക്കൊപ്പമുള്ള ഷമിയുടെ ഫോട്ടോകള്‍ ഹസിന്‍ ജഹാന്‍ പുറത്തുവിട്ടു. ഷമിയുടെ മാതാവും സഹോദരനും തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്നായിരുന്നു മറ്റൊരു ആരോപണം. സഹോദരന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവും ഹസിന്‍ ജഹാന്‍ ഉന്നയിച്ചിട്ടുണ്ട്. അതിന് പുറമെ ഷമി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞിരുന്നു.

കൊന്നു കുഴിച്ചിടാന്‍

കൊന്നു കുഴിച്ചിടാന്‍

ഹസിന്‍ ജഹാനെ കൊലപ്പെടുത്താന്‍ ഷമി സഹോദരനോട് പറഞ്ഞുവെന്നാണ് കൊല്‍ക്കത്ത പോലീസില്‍ നല്‍കിയ പരാതിയിലെ പ്രധാനപ്പെട്ട ഒരു ആരോപണം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വനത്തില്‍ കുഴിച്ചിടാന്‍ പദ്ധതിയിട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്. അമിതമായ അളവില്‍ ഉറക്കുഗുളിക നല്‍കി കൊലപ്പെടുത്താനായിരുന്നു നീക്കമെന്നും ഹസിന്‍ ആരോപിച്ചിരുന്നു. എന്നാല്‍ പരാതിയില്‍ കൊല്‍ക്കത്ത പോലീസ് വിശദമായ അന്വേഷണം നടത്തിയെങ്കിലും കാര്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് ഒടുവില്‍ വന്ന വിവരം. പരാതിയിലെ കാര്യങ്ങള്‍ വിശദമായി അന്വേഷിച്ചുവരികയാണെന്ന് കൊല്‍ക്കത്ത ജോയിന്റ് പോലീസ് കമ്മീഷണര്‍ പ്രവീണ്‍ ത്രിപാഠി പറഞ്ഞിരുന്നു.

പ്രതികള്‍ ഇവര്‍

പ്രതികള്‍ ഇവര്‍

ഷമിക്ക് പുറമെ കുടുംബത്തിലെ നാലു പേരെയും പ്രതി ചേര്‍ത്താണ് കൊല്‍ക്കത്തിയിലെ ജാദവ്പൂര്‍ പോലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. ഗാര്‍ഹിക പീഡനം, കൊലപ്പെടുത്താന്‍ ശ്രമം, ബലാല്‍സംഗം, കുറ്റകരമായ ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ഷമിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്. ഒരാളെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അമിതമായ അളവില്‍ മരുന്ന് നല്‍കി എന്നത് ഗുരുതരമായ ആരോപണമാണ്. നിലവില്‍ പരാതിയില്‍ പറഞ്ഞിരിക്കുന്നതെല്ലാം ആരോപണങ്ങളാണ്. ഇക്കാര്യത്തില്‍ വസ്തുതയുണ്ടോ എന്നാണ് പോലീസ് പരിശോധിച്ചത്. ഈ അന്വേഷണം തുടരവെയാണ് പുതിയ പരാതി കോടതിയില്‍ എത്തിയിരിക്കുന്നത്.

നീക്കം ആസൂത്രിതം

നീക്കം ആസൂത്രിതം

ഗാര്‍ഹിക പീഡനവും അക്രമവും നടത്തിയെന്നാണ് അലിപോര്‍ കോടതിയില്‍ ഹസിന്‍ ജഹാന്‍ നല്‍കിയിരിക്കുന്ന പരാതി. വീണ്ടും പരാതി നല്‍കാനുണ്ടായ കാരണം വ്യക്തമല്ല. നേരത്തെ നല്‍കിയ സമാനമായ കേസ് കൊല്‍ക്കത്ത പോലീസ് അന്വേഷിച്ച് വരികയാണ്. ലാല്‍ബസാര്‍ പോലീസില്‍ കഴിഞ്ഞദിവസം ഹസിന്‍ ജഹാന്‍ പരാതി സമര്‍പ്പിച്ചിരുന്നു. ഹസിന്‍ ജഹാന്റെ പരാതിയില്‍ കോടതി ഉടന്‍ വാദം കേള്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഹസിന്‍ ജഹാന്റെ നീക്കങ്ങള്‍ വളരെ ആസൂത്രണം നടത്തിയതിന് ശേഷമാണെന്ന സൂചനയാണെന്നാണ് വരുന്നത്. എല്ലാ പ്രശ്‌നങ്ങളും ഒത്തുതീര്‍പ്പാക്കാമെന്ന് ഷമി വ്യക്തമാക്കിയിട്ടും തയ്യാറല്ലെന്ന നിലപാടാണ് ഹസിന്‍ ജഹാന്‍ സ്വീകരിച്ചത്. മകളെ ഓര്‍ത്ത് വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാണെന്ന ഷമിയുടെ വാക്കുകള്‍ ഭാര്യ കാര്യമാക്കിയിരുന്നില്ല.

കരിയര്‍ നശിപ്പിക്കാനാണോ നീക്കം

കരിയര്‍ നശിപ്പിക്കാനാണോ നീക്കം

ബിസിസിഐ കടുത്ത നടപടി ഒഴിവാക്കിയിരിക്കെയാണ് വീണ്ടും പരാതി നല്‍കിയത് എന്നതും ശ്രദ്ധേയമാണ്. താരത്തിന്റെ കരിയര്‍ നശിപ്പിക്കുക എന്ന ലക്ഷ്യമുണ്ടോ എന്ന് സംശയിക്കുന്ന കുടുംബാംഗങ്ങളുമുണ്ട്. എന്നാല്‍ പുതിയ ആരോപണങ്ങളും പരാതിയുമൊന്നും ഷമിയുടെ ഉത്തര്‍ പ്രദേശിലെ നാട്ടുകാര്‍ വിശ്വസിക്കുന്നില്ല. അവര്‍ക്ക് ഷമിയെയും ഭാര്യയെയും കുടുംബാഗങ്ങളെയും പറ്റി പറയാനുള്ളത് മറിച്ചുള്ള കാര്യങ്ങളാണ്. രാജ്ഞിയെ പോലെയാണ് ഹസിന്‍ ജഹാനെ ഷമി നോക്കിയിരുന്നതെന്ന് അവര്‍ പറയുന്നു. അവര്‍ക്കിടയില്‍ ഒരു പ്രശ്‌നങ്ങളും ഉള്ളതായി ഇതുവരെ അറിയില്ലെന്നും ബന്ധു ആസ്മ ജഹാന്‍ പറയുന്നു. ആരോപണങ്ങള്‍ ഒരിക്കലും വിശ്വസിക്കാന്‍ സാധിക്കില്ലെന്ന് ഷമിയുടെ ബാല്യകാല സുഹൃത്ത് ജാബിര്‍ ഹുസൈന്‍ പറഞ്ഞു.

ഖത്തര്‍ അതിര്‍ത്തിയില്‍ സൗദി സൈന്യം; ആണവ മാലിന്യ കേന്ദ്രം, ഭീഷണി തുരുത്തായി രാജ്യം!!ഖത്തര്‍ അതിര്‍ത്തിയില്‍ സൗദി സൈന്യം; ആണവ മാലിന്യ കേന്ദ്രം, ഭീഷണി തുരുത്തായി രാജ്യം!!

English summary
Mohammed Shami's wife Hasin Jahan files domestic violence case against the cricketer in Alipore Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X