കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസ് ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് ഒരു കുടുംബത്തിന് രണ്ടു കുട്ടികള്‍ എന്ന നയം; മോഹന്‍ ഭാഗവത്

  • By S Swetha
Google Oneindia Malayalam News

ബറേലി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനുള്ള പിന്തുണയ്ക്കായി പ്രചാരണം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒരു കുടുംബത്തിന് രണ്ടു കുട്ടികളെന്ന നയം നടപ്പാക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മോഹന്‍ ഭാഗവത്. ആര്‍എസ്എസ് ഇത്തരമൊരു നയം മുന്നോട്ട് വെച്ചിട്ട് ഏറെ നാളായി. ദമ്പതികള്‍ക്ക് എത്ര കുട്ടികള്‍ വേണമെന്നതില്‍ രാജ്യത്തിന് ഒരു നയമുണ്ടായിരിക്കണം. ഈ ആവശ്യവുമായി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍ ആണെന്നും നയം രൂപീകരിക്കാന്‍ സമയം ആവശ്യമാണെന്നും ആര്‍എസ്എസ് മേധാവി കൂടിയായ ഭാഗവത് കൂട്ടിച്ചേര്‍ത്തു. മൊറാദാബാദിലെ നാല്‍പതോളം സംഘപ്രവര്‍ത്തകര്‍ പങ്കെടുത്ത പരിപാടിയില്‍ രാജ്യത്തെ ജനസംഖ്യയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മൊറാദാബാദിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.

തിരിച്ചടി നേരിടാതിരിക്കാൻ പുതിയ വഴിയുമായി ബിജെപി; വ്യാപാരികൾക്കിടയിൽ സംഘടന രൂപീകരിക്കുന്നു!തിരിച്ചടി നേരിടാതിരിക്കാൻ പുതിയ വഴിയുമായി ബിജെപി; വ്യാപാരികൾക്കിടയിൽ സംഘടന രൂപീകരിക്കുന്നു!

പുതിയ പൗരത്വ നിയമം, ആര്‍ട്ടിക്കിള്‍ 370ന്റെ റദ്ദാക്കല്‍ തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ ആര്‍എസ്എസ് മേധാവി സംസാരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ വിഷയങ്ങളില്‍ ആര്‍എസ്എസ് ബിജെപി സര്‍ക്കാരിനെ പൂര്‍ണമായും പിന്തുണയ്ക്കുന്നു. നിയമം പിന്‍വലിക്കില്ലെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും ഭാഗവത് പറഞ്ഞു. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് രാമക്ഷേത്രം പണിയാന്‍ രൂപീകരിക്കുന്ന ട്രസ്റ്റില്‍ ആര്‍എസ്എസ് പങ്കാളിയാകില്ലെന്നും ഭാഗവത് പറഞ്ഞു. മാത്രമല്ല, കാശി, മഥുര തുടങ്ങിയ ചരിത്ര സ്ഥലങ്ങളില്‍ ക്ഷേത്രങ്ങള്‍ പണിയുന്നത് ആര്‍എസ്എസിന്റെ അജണ്ടയിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

mohanbhagavat-

2016ല്‍ ഹിന്ദുക്കള്‍ക്ക് കൂടുതല്‍ കുട്ടികള്‍ വേണമെന്ന് ഭാഗവത് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ആഗ്രയില്‍ നടന്ന യോഗത്തിലായിരുന്നു ഭാഗവത് സംഘപ്രവര്‍ത്തകരോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഹിന്ദുക്കളുടെ ജനസംഖ്യ ഉയരാന്‍ പാടില്ലെന്ന് ഏത് നിയമമാണ് പറയുന്നതെന്നും മറ്റു മതങ്ങളിലെ ജനസംഖ്യ ഉയരുമ്പോള്‍ ഹിന്ദുക്കളും ജനസംഖ്യ ഉയര്‍ത്തണമെന്നുമായിരുന്നു ഭാഗവതിന്റെ വാക്കുകള്‍. അതേസമയം, ഒക്ടോബറില്‍ അസമിലെ ബിജെപി സര്‍ക്കാര്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ സര്‍ക്കാര്‍ ജോലികള്‍ക്ക് അയോഗ്യരാക്കാന്‍ തീരുമാനിച്ചിരുന്നു. ഈ നയം 2021 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും.

English summary
Mohan Bhagavat about family policy of RSS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X